ബുധൻ ഗ്രഹം

ബുധൻ (മെർക്കുറി) ഗ്രഹം 

സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ബുധൻ. സൂര്യനിൽ നിന്നുള്ള അകലം 6 കോടി കി.മീ. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും ബുധൻ തന്നെയാണ്. ഉപഗ്രഹങ്ങളിത്ത ഗ്രഹമാണ് ബുധൻ. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വയ്ക്കുന്ന ഗ്രഹം. അതായത് ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ബുധന്റേതാണ്. സുര്യനെ ചുറ്റാൻ വെറും 88 ഭൗമ ദിവസങ്ങൾ മാത്രം മതി. ബുധന്റെ ഭ്രമണകാലം 58.65 ദിവസമാണ്. വായുമണ്ഡലമില്ലാത്തതിനാൽ ദിവസങ്ങൾക്ക് കടുത്ത ചൂടും രാത്രികൾക്ക് കടുത്ത തണുപ്പും അനുഭവപ്പെടുന്നു. സിലിക്കേറ്റ് എന്ന പാളികൾകൊണ്ട് ഉപരിതലം മൂടപ്പെട്ടിട്ടുള്ളതാണ്. ബുധനെക്കുറിച്ചുള്ള പഠനത്തിനായി ആദ്യമായി വിക്ഷേപിക്കപ്പെട്ട വാഹനം Mariner 10 ആണ്. 1973 ൽ അമേരിക്കയാണ് ഇത് വിക്ഷേപിച്ചത്. 2004 ൽ വിക്ഷേപിക്കപ്പെട്ട നാസയുടെ മെസ്സഞ്ചർ പര്യവേഷണ വാഹനം 2011-ൽ ബുധനിനടുത്തെത്തി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ബുധൻ എത്ര ദിവസംകൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് - 88

2. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം - ബുധൻ (88 ഭൗമദിവസങ്ങൾ)

3. ബുധന്റെ പരിക്രമണകാലം - 88 ഭൗമദിവസങ്ങൾ 

4. ബുധന്റെ ഭ്രമണകാലം - 59 ഭൗമദിവസങ്ങൾ

5. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ

6. അന്തരീക്ഷമില്ലാത്ത ഗ്രഹം - ബുധൻ

7. ബുധനിൽ അന്തരീക്ഷമില്ലാത്തതിന് കാരണം - തീവ്രമായ താപവും, കുറഞ്ഞ പലായന പ്രവേഗവും

8. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ

9. ഗർത്തങ്ങൾക്ക് ഹോമർ, വാല്മീകി, വ്യാസൻ എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്ന  ഗ്രഹം ഏത് - മെർക്കുറി (ബുധൻ)

10. സൗരയൂഥത്തിൽ കൊടുങ്കാറ്റുവീശാത്ത ഏക ഗ്രഹം - മെർക്കുറി

11. സൂര്യനോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം - ബുധൻ

12. സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രതയേറിയതും ചൂടുള്ളതുമായ രണ്ടാമത്തെ ഗ്രഹം - ബുധൻ

13. സൂര്യനിൽ നിന്നുള്ള മെർക്കുറിയുടെ അകലം - 0.4 അസ്‌ട്രോണോമിക്കൽ യൂണിറ്റ്

14. റോമാക്കാരുടെ ദൈവമായ സന്ദേശവാഹകന്റെ നാമം നല്കപ്പെട്ട ഗ്രഹം - മെർക്കുറി

15. മറുത എന്ന് വിളിക്കപ്പെട്ട ഗ്രഹം - മെർക്കുറി

16. റോമാക്കാർ പ്രഭാതത്തിൽ ബുധനെ പറയുന്ന പേര് - അപ്പോളോ

17. റോമാക്കാർ പ്രദോഷത്തിൽ ബുധനെ പറയുന്ന പേര് - ഹെർമിസ്

18. മെർക്കുറിയുടെ വലിപ്പം - ഭൂമിയുടെ  1⁄10 വലിപ്പം

19. ഭൂമിയുടെ അത്രതന്നെ സാന്ദ്രതയുള്ള ഗ്രഹം - മെർക്കുറി

20. ഭൂമിയുടെ അത്രതന്നെ കാന്തിക മണ്ഡലമുള്ള ഗ്രഹം - മെർക്കുറി

21. അച്ചുതണ്ടിന്‌ ചരിവ് ഏറ്റവും കുറഞ്ഞ സൗരയൂഥത്തിലെ ഗ്രഹം - ബുധൻ

22. ബുധന്റെ പലായന പ്രവേഗം (Escape Velocity) - 4.25 കിലോമീറ്റർ/സെക്കന്റ്

23. 'ജലനക്ഷത്രം' എന്ന അപരനാമത്തിൽ ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ അറിയപ്പെടുന്ന ഗ്രഹം - മെർക്കുറി

24. ഏറ്റവും കൂടിയ പരിക്രമണ വേഗമുള്ള ഗ്രഹം - ബുധൻ

25. ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തിന്റെ ആറ് ഇരട്ടിയിലധികം ലഭിക്കുന്ന ഗ്രഹം - ബുധൻ

26. ഏറ്റവും വർത്തുള (വൃത്തഭ്രമണപഥം) ആകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഗ്രഹം - ബുധൻ

27. ബുധന്റെ അകക്കാമ്പ് ഏതു ലോഹത്താൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു - ഇരുമ്പ്

28. ബുധഗ്രഹത്തെ നിരീക്ഷിക്കുവാൻ അമേരിക്ക വിക്ഷേപിച്ച പേടകങ്ങൾ - മറീനർ 10 (1974), മെസഞ്ചർ (2004)

29. മെസഞ്ചർ എന്ന ബഹിരാകാശ പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നതെന്ന് - 2015 ഏപ്രിൽ 30

Post a Comment

Previous Post Next Post