പഴശ്ശിരാജ

കേരളവർമ്മ പഴശ്ശിരാജ ജീവചരിത്രം (Pazhassi Raja)

ജനനം : 1753 ജനുവരി 3

മരണം : 1805 നവംബർ 30

മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതി വീരസ്വർഗ്ഗം പ്രാപിച്ച ധീരദേശാഭിമാനിയാണ് കേരളവർമ്മ പഴശ്ശിരാജാവ്. വടക്കൻ 'കോട്ടയം' ആയിരുന്നു ഇദ്ദേഹത്തിന്റെ രാജകുടുംബം. പുരളീശരന്മാർ എന്നും ഈ വംശക്കാരെ വിളിച്ചിരുന്നു. പുരളിമല ഇവരുടേതായിരുന്നു. മലബാർ നാടുവാഴിയായിരുന്ന ധീര ദേശാഭിമാനി ശ്രീ പഴശ്ശിരാജ ഹൈദരാലിയുടെ ആക്രമണങ്ങൾ ചെറുക്കാൻ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി. ബ്രിട്ടീഷുകാരും ഹൈദറുമായുള്ള യുദ്ധത്തിൽ 1780 കാലത്ത് പഴശ്ശിരാജ ബ്രിട്ടീഷുകാരെ സഹായിച്ചു. പില്കാലത്ത് ടിപ്പുവിനെതിരേയും പഴശ്ശിരാജ ബ്രിട്ടീഷുകാരെ സഹായിക്കുകയുണ്ടായി. എന്നാൽ ടിപ്പു പിന്മടങ്ങിയതോടെ ഇംഗ്ലീഷുകാർ പഴശ്ശിരാജയെ അവഗണിച്ചു. 1793-ൽ പഴശ്ശിരാജയുടെ അമ്മാവനായ കുറുമ്പ്രനാട്ടു രാജാവിന് കോട്ടയം പാട്ടത്തിന് നൽകി. നികുതിപിരിവ് പഴശ്ശിരാജ നിഷേധിച്ചു. പാട്ടാവകാശം 5 വർഷത്തേക്കുകൂടി നീട്ടികൊടുത്തതോടെ ഇംഗ്ലീഷുകാരുമായുള്ള സമരം മൂർച്ഛിച്ചു. തുടർന്ന് മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോൾ പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മിൽ ഇടയാൻ തുടങ്ങി. ഇത് ശക്തമായ കലാപത്തിലേയ്ക്ക് മാറിയപ്പോൾ ബോംബെ ഗവർണ്ണറും പഴശ്ശിരാജയുമായി ഒരു ഉടമ്പടി പ്രകാരം ബ്രിട്ടീഷ് ഭരണം തുടർന്നു. 1793നും 1797നും ഇടയിൽ നടന്ന ഈ കലാപങ്ങൾ 'ഒന്നാം പഴശ്ശിവിപ്ലവം' എന്നറിയപ്പെടുന്നു. ബ്രിട്ടീഷുകാരുമായി ഒത്തുതീർപ്പുണ്ടായെങ്കിലും 1800-ൽ വീണ്ടും പരസ്പരം ഏറ്റുമുട്ടി. മലബാർ രാജാക്കന്മാരുടെ പിന്തുണയോടെ ബ്രിട്ടീഷുകാർ പഴശ്ശിയെ നേരിട്ടപ്പോൾ പഴശ്ശിക്ക് അനേകം കർഷകർ തുണയായി. ഇത് 1805-വരെ നീണ്ടു. തുടർന്ന് 1805 നവംബർ 30 ന് മലബാർ സബ് കലക്ടർ ബേബറുടെ ശിപായിയുമായി ഏറ്റുമുട്ടി പഴശ്ശിരാജ കൊല്ലപ്പെട്ടു. ഇത് ആത്മഹത്യയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇത് 'രണ്ടാം പഴശ്ശിവിപ്ലവം' എന്നറിയപ്പെടുന്നു. 'കേരളസിംഹം' എന്നാണ് പ്രമുഖചരിത്രകാരൻ കെ.എം.പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളവർമ്മ പഴശ്ശിരാജ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു - കോട്ടയം

2. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ കൊല്ലപ്പെട്ട വർഷമേത്  - 1805

3. കേരള സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി - കേരളവർമ്മ പഴശ്ശിരാജ

4. ഒന്നാം പഴശ്ശി വിപ്ലവം നടന്നത് ഏതു കാലഘട്ടത്തിലാണ് - 1793 - 1797

5. രണ്ടാം പഴശ്ശി വിപ്ലവം നടന്നത് ഏതു കാലഘട്ടത്തിലാണ് - 1800 - 1805

6. രണ്ടാം പഴശ്ശി കലാപത്തെ നേരിടാൻ സർ ആർതർ വെല്ലസ്ലി രൂപം നൽകിയ പ്രാദേശിക പോലീസ് സേന _______ എന്നറിയപ്പെടുന്നു. - കോൽക്കാർ

7. ഒന്നാം പഴശ്ശി കലാപത്തെ തുടർന്ന് സമാധാന ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ട ബോംബെ ഗവർണർ ആരായിരുന്നു - ജോനാതൻ ഡങ്കൻ

8. രണ്ടാം പഴശ്ശി കലാപത്തെ തുടർന്ന് 1804-ൽ തലശ്ശേരി സബ് കലക്ടറായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരായിരുന്നു - തോമസ് ഹാർവി ബാബർ

9. പഴശ്ശികുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ് - മാനന്തവാടി

10. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ് - കോഴിക്കോട്

11. പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ് - കണ്ണൂർ

12. തലശ്ശേരി സബ് കലക്ടറായിരുന്ന തോമസ് ഹാർവി ബാബർ നാടൻ പട്ടാളക്കാരെ ഉപയോഗിച്ച് രൂപവത്കരിച്ച സേനയുടെ പേര് - കോൽക്കാരന്മാർ

13. 1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്‌ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര് - സർ ആർതർ വെല്ലസ്ലി (വെല്ലിങ്ടൺ പ്രഭു)

14. ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ്മ പഴശ്ശിരാജ - വടക്കേ മലബാറിലെ കോട്ടയം

15. പഴശ്ശി രാജ ജീവാർപ്പണം ചെയ്തതെന്ന് - 1805 നവംബർ 30-ന് (മാവിലത്തോട് അരുവിയുടെ സമീപത്തുവെച്ച്)

16. പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം - മാനന്തവാടി

17. ബ്രിട്ടീഷ് രേഖകളിൽ 'പൈച്ചിരാജ', 'കൊട്ട്യോട്ട് രാജ' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കേരളീയനായ രാജാവ് - പഴശ്ശിരാജ

18. പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി 'കേരള സിംഹം' എന്ന നോവൽ രചിച്ചത് - സർദാർ കെ.എം.പണിക്കർ

19. പഴശ്ശിരാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം - 1805

20. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി - കേണൽ വെല്ലസ്ലി

21. പഴശ്ശിരാജാവിനെ 'കേരള സിംഹം' എന്ന് വിശേഷിപ്പിച്ചതാര് - സർദാർ കെ.എം.പണിക്കർ

22. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കലക്ടർ - തോമസ് ഹാർവി ബാബർ

23. പഴശ്ശിരാജാവിന്റെ യഥാർത്ഥ പേര് - കോട്ടയം കേരളവർമ

24. എത്രാം നൂറ്റാണ്ടിലാണ് ഒന്നാം പഴശ്ശി വിപ്ലവം നടന്നത് - 18

25. എത്രാം നൂറ്റാണ്ടിലാണ് രണ്ടാം പഴശ്ശി വിപ്ലവം നടന്നത് - 19

26. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം - പഴശ്ശി വിപ്ലവം 

27. കണ്ണൂർ ജില്ലയിലെ ഏതു താലൂക്കിലാണ് പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല - തലശ്ശേരി

28. പഴശ്ശി കലാപത്തിൽ നിർണായക പങ്കുവഹിച്ച വയനാട്ടിലെ ആദിവാസി വിഭാഗം - കുറിച്യർ

29. തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ് - പനമരം

30. ഇംഗ്ലീഷ് ആധിപത്യത്തെ എതിർത്ത, കേരളത്തിലെ ആദ്യത്തെ ഭരണാധികാരി  - പഴശ്ശി

31. എം.ടി വാസുദേവൻനായർ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 2009 ൽ റിലീസായ ഈ ചലച്ചിത്രത്തിലെ  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്.  തമിഴിലെ പ്രമുഖനടൻ ശരത്കുമാറും ശ്രദ്ധേയമായ ഒരു റോളിലഭിനയിച്ചു. സിനിമയുടെ പേര് - കേരള വർമ്മ പഴശ്ശിരാജ

32. "കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ കാണാൻ" - തോമസ് ഹാർവേ ബാബർ എന്ന തലശ്ശേരി സബ്ബ് കലക്‌ടർ മലബാറിലെ പ്രിൻസിപ്പൽ കളക്ടർക്ക് എഴുതിയ കത്തിലെ വരികളാണിവ. അതിൽ പരാമർശിക്കുന്ന നാടുവാഴി ആരാണ് - പഴശ്ശി രാജ

33. ശക്തൻ തമ്പുരാൻ അന്തരിച്ച അതേവർഷം (1805) അന്തരിച്ച രാജാവ് - പഴശ്ശി

34. കുറിച്യരുടെ നേതാവായ തലയ്ക്കൽ ചന്തു ആരെയാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ സഹായിച്ചത് - പഴശ്ശി

35. ആരുടെ സൈന്യത്തലവനായിരുന്നു എടച്ചേന കുങ്കൻ നായർ - പഴശ്ശി

36. ആരുടെ കലാപം അമർച്ച ചെയ്യാനാണ് ബ്രിട്ടീഷുകാർ, പിൽക്കാലത്ത് നെപ്പോളിയനെ പരാജയപ്പെടുത്തിയ ആർതർ വെല്ലസ്ലിയെ (വെല്ലിങ്ടൺ പ്രഭു) നിയോഗിച്ചത് - പഴശ്ശി

37. തോമസ് ഹാർവേ ബാബർ എന്ന തലശ്ശേരി സബ് കളക്ടർ അമർച്ച ചെയ്തത് ആര് നയിച്ച കലാപമാണ് - പഴശ്ശി രാജ

38. കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ ആരുടെ മന്ത്രിയായിരുന്നു - പഴശ്ശി രാജ

39. മാനന്തവാടിയിൽ ആരുടെ സ്മാരകമാണുള്ളത് - പഴശ്ശി

40. കുറിച്യരുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജാവ് - പഴശ്ശി

41. ബ്രിട്ടീഷുകാർക്കെതിരെ പോരാടി 1805 നവംബറിൽ വീരചരമം പ്രാപിച്ച ദേശാഭിമാനി - പഴശ്ശി രാജ

42. ആരെയാണ് സർദാർ കെ.എം.പണിക്കർ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് - പഴശ്ശിയെ

43. കേരളം ചരിത്രത്തിൽ കോട്ടയം കേരളവർമ ഏതു പേരിലാണ് പ്രശസ്തൻ - പഴശ്ശി രാജ

44. ഏത് വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല - പഴശ്ശി വിപ്ലവം

1 Comments

Previous Post Next Post