സത്നാമി പ്രസ്ഥാനം

സത്നാമി പ്രസ്ഥാനം (Satnami Movement)

ഛത്തീസ്ഗഡിൽ ഘാസി ദാസിന്റെ നേതൃത്വത്തിൽ 1820കളിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനമാണ് സത്നാമി പ്രസ്ഥാനം. ചമാർ വർഗക്കാരുടെ ഇടയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ജാതിവ്യവസ്ഥ, വിഗ്രഹാരാധന, എന്നിവയെ എതിർത്തു. ജാതി വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ഒന്നായി കാണാൻ ഈ പ്രസ്ഥാനം ആഹ്വാനം ചെയ്‌തു. സത്നാമ് എന്ന വാക്കിന് സത്യമായ ദൈവം എന്നാണർഥം. ഘാസി ദാസിനെ തുടർന്ന് മകനായ ബാലക് ദാസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തി. ഉയർന്ന ജാതിക്കാർ മാത്രം ധരിക്കുന്ന പൂണൂൽ ധരിച്ചതിന്റെ പേരിൽ ഇദ്ദേഹത്തെ ജാതിവെറിയന്മാർ വധിച്ചു.

PSC ചോദ്യങ്ങൾ 

1. ഛത്തീസ്ഗഡിൽ 1820കളിൽ സജീവമായുണ്ടായിരുന്ന നവോത്ഥാന പ്രസ്ഥാനം - സത്നാമി സമാജ് 

2. സത്നാമി സമാജത്തിന് നേതൃത്വം നൽകിയത് - ഘാസി ദാസ് 

3. സത്നാമ് എന്ന വാക്കിന്റെ അർഥം - സത്യമായ ദൈവം

4. ഘാസി ദാസിനെ തുടർന്ന് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തിയ അദ്ദേഹത്തിന്റെ മകൻ - ബാലക് ദാസ്

Post a Comment

Previous Post Next Post