കിട്ടൂർ കലാപം

കിട്ടൂർ കലാപം (Kittur Uprising)

1824ൽ അനൗദ്യോഗികമായി ദത്തവകാശ നിരോധന നിയമം ഉപയോഗിച്ച് കിട്ടൂർ (കർണാടക) എന്ന നാട്ടുരാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിനെതിരെ പൊട്ടിപ്പുറപ്പെട്ട വിപ്ലവമാണ് കിട്ടൂർ കലാപം. കിട്ടൂർ ചിന്നമ്മയുടെ ഭർത്താവിന്റെയും മകന്റെയും മരണത്തെ തുടർന്ന് ബ്രിട്ടീഷുകാർ രാജ്യം പിടിച്ചെടുത്തു. തുടർന്ന് കിട്ടൂർ റാണി ചിന്നമ്മ, രായപ്പ എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടി. കലാപത്തെത്തുടർന്ന് പ്രക്ഷോഭകാരികൾ കിട്ടൂരിനെ ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും ബ്രിട്ടീഷുകാർ രാജ്യം പിടിച്ചെടുത്തു.

PSC ചോദ്യങ്ങൾ

1. 1824ൽ കിട്ടൂർ (കർണാടക) എന്ന നാട്ടുരാജ്യം പിടിച്ചെടുക്കാനായി ബ്രിട്ടീഷുകാർ അനൗദ്യോഗികമായി ഉപയോഗിച്ച നിയമം - ദത്തവകാശ നിരോധന നിയമം 

2. ദത്തവകാശ നിരോധന നിയമത്തിനെതിരെ നടന്ന കലാപം - കിട്ടൂർ കലാപം

3. കിട്ടൂർ കലാപത്തിന് നേതൃത്വം നൽകിയവർ - കിട്ടൂർ റാണി ചിന്നമ്മ, രായപ്പ

4. കിട്ടൂർ വിപ്ലവം നടന്ന കാലഘട്ടം - 1824 - 1829 

5. കിട്ടൂർ കലാപം പൊട്ടിപ്പുറപ്പെട്ടത് - കിട്ടൂർ (കർണാടക)

6. കിട്ടൂർ കലാപത്തിന്റെ നേതാവ് - ചിന്നമ്മ, രായപ്പ

Post a Comment

Previous Post Next Post