വെല്ലൂർ കലാപം

വെല്ലൂർ കലാപം (Vellore Mutiny in Malayalam)

ടിപ്പുവിനോട് ബ്രിട്ടീഷുകാർ കാട്ടിയ ക്രൂരത മൈസൂരിൽ മാത്രമല്ല, സമീപ രാജ്യങ്ങളിലും ചർച്ചാവിഷയമായി.  ഇതിൽ അരിശം പൂണ്ട് ഇംഗ്ലീഷ് സൈന്യത്തിലെ ദേശസ്നേഹികളായ ഒരുപറ്റം ശിപായിമാർ വെല്ലൂർക്കോട്ട ആക്രമിച്ചു. എന്നാൽ, ഇരമ്പിയെത്തിയ ഇംഗ്ലീഷ് സേന ശിപായിമാരെ ഒന്നടങ്കം കൊലപ്പെടുത്തി. ഈ സംഭവം 'വെല്ലൂർ കലാപം' എന്നറിയപ്പെടുന്നു. 1806 ജൂലൈയിലാണ് വെല്ലൂർ കലാപം ആരംഭിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം - വെല്ലൂർ കലാപം 

2. വെല്ലൂർ കലാപം നടന്ന വർഷം  - 1806 ജൂലൈ 10 

3. വെല്ലൂർ കലാപം നടക്കുമ്പോൾ മദ്രാസ് ഗവർണർ - വില്യം ബെന്റിക് 

4. വെല്ലൂർ ലഹളയ്ക്ക് കാരണമായ സംഭവം - സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്‌കാരം 

5. വേഷപരിഷ്‌കാരം നടപ്പിലാക്കിയ മദ്രാസിലെ ബ്രിട്ടീഷ് സൈനിക മേധാവി - ജോൺ ക്രാഡോക്ക് 

6. വെല്ലൂർ ലഹള അടിച്ചമർത്താൻ നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - സർ. റോളോ ഗില്ലസ്പി 

7. വെല്ലൂർ ലഹള നടക്കുമ്പോൾ ഗവർണർ ജനറലായിരുന്നത് - ജോർജ് ബോർലോ

8. വെല്ലൂർ ലഹളയെ "ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം" എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ

9. ഫസ്റ്റ് വാർ ഓഫ് ഇന്ത്യൻ ഇൻഡിപ്പെൻഡൻസിന്റെ റിഹേഴ്‌സൽ (ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പൂർവ്വരംഗം) എന്നറിയപ്പെടുന്നത് - വെല്ലൂർ കലാപം

10. ഇന്ത്യയിലെ പട്ടാളക്കാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി നടത്തിയ കലാപം - വെല്ലൂർ കലാപം

11. വെല്ലൂർ കലാപകേന്ദ്രം - തമിഴ്‌നാട്ടിലെ വെല്ലൂർ

Post a Comment

Previous Post Next Post