പ്രധാനമന്ത്രി

ഇന്ത്യൻ പ്രധാനമന്ത്രി (Prime Minister in Malayalam)
പാർലമെന്ററി വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥാനം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണ്. എക്സിക്യൂട്ടീവ് അധികാരി രാഷ്ട്രപതിയാണെങ്കിലും അദ്ദേഹം പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശാനുസരണമാണ്. ഭരണഘടനയുടെ 74-ആം വകുപ്പനുസരിച്ച് രാഷ്‌ട്രപതി പ്രധാനമന്ത്രിയെ നിയമിക്കുകയും പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെയും നിയമിക്കുകയും ചെയ്യുന്നു. ഭരണനിർവഹണരംഗത്ത് ഉന്നതസ്ഥാനം വഹിക്കുന്ന മന്ത്രിമാർ പാർലമെന്റ് അംഗങ്ങൾ കൂടിയാണെന്നുള്ളതാണ് കാബിനറ്റ് സമ്പ്രദായത്തിലുള്ള ഗവൺമെന്റിന്റെ സവിശേഷത.

പാർലമെൻറിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവെന്ന നിലയ്ക്കും മന്ത്രിസഭയുടെ അധ്യക്ഷൻ എന്ന നിലയ്ക്കും പ്രധാനമന്ത്രിയാണ് രാഷ്ട്രത്തെ നയിക്കുന്നത്. കാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, ഡെപ്യൂട്ടി മന്ത്രിമാർ എന്നിവരടങ്ങുന്നതാണ് നമ്മുടെ കേന്ദ്ര മന്ത്രിസഭ. രാഷ്ട്രപതിയെ ഉപദേശിക്കുന്നത് പ്രധാനമന്ത്രിയും കാബിനറ്റും മാത്രമാണ്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഒന്നുകിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിയ പാർട്ടിയുടെ നേതാവോ മുന്നണിയുടെ നേതാവോ അല്ലെങ്കിൽ ഏറ്റവും വലിയ ഒരു കക്ഷിയുടെ നേതാവോ ആയിരിക്കും. മന്ത്രിസഭയുടെ കാലാവധി അഞ്ചു വർഷമാണ്. സഭയുടെ പിന്തുണ ഉള്ളിടത്തോളംകാലം പ്രധാനമന്ത്രിപദത്തിൽ തുടരാവുന്നതാണ്. ലോക്‌സഭയുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അദ്ദേഹം രാജിവയ്‌ക്കേണ്ടതാണ്.

പ്രധാനമന്ത്രിയുടെ അധികാരങ്ങളും ചുമതലകളും

ഭരണഘടനയിൽ പ്രധാനമന്ത്രിയുടെ അധികാരങ്ങളും ചുമതലകളും വിവരിക്കുന്നില്ല. എങ്കിലും രാഷ്ട്രത്തെ നയിക്കുന്നത് അദ്ദേഹമായതിനാൽ വിപുലമായ അധികാരങ്ങളും ചുമതലകളും നിലവിലുണ്ട്.

എല്ലാ സംസ്ഥാനങ്ങൾക്കും, പട്ടികജാതി-പട്ടികവർഗ വനിതാ പ്രാതിനിധ്യം എന്നിവ പരിഗണിച്ചും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയും മന്ത്രിസഭ രൂപീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ചുമതല. മന്ത്രിമാർക്കു ചുമതലകൾ വിഭജിച്ചു നൽകുന്നതും മീറ്റിങ്ങുകളിൽ അധ്യക്ഷത വഹിക്കുന്നതും അദ്ദേഹമാണ്. പ്രസിഡന്റിനുവേണ്ടി യൂണിയനിലെ പ്രധാന അധികാര കേന്ദ്രങ്ങളിൽ ഭരണകർത്താക്കളെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്. രാഷ്ട്രപതിയെയും ക്യാബിനറ്റിനെയും ബന്ധിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ മുഖ്യ വിദേശകാര്യ വക്താവ് എന്നതു മാത്രമല്ല എല്ലാ വകുപ്പുകളുടെയും നയനിർമാണവും നടപ്പാക്കലും പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലാണ്. അദ്ദേഹം നീതി ആയോഗിന്റെ ചെയർമാൻ കൂടിയാണ്. യുദ്ധത്തിലും സമാധാനത്തിലും ഇന്ത്യയെ നയിക്കുന്നതും അതുപോലെ ഗവൺമെന്റിന്റെ വിജയത്തിനും പരാജയത്തിനും അദ്ദേഹം ഒരുപോലെ ഉത്തരവാദിയും ആയിരിക്കും. ചുരുക്കത്തിൽ ഇന്ത്യയുടെ 'മാനേജർ' എന്ന് പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാം. പ്രധാനമന്ത്രിയെപോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പിഎംഒ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഓഫീസും.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

■ കേന്ദ്ര മന്ത്രിസഭയുടെ തലവൻ - പ്രധാനമന്ത്രി

■ കേന്ദ്ര മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുന്നത് - പ്രധാനമന്ത്രി

■ മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങള്‍ എല്ലാം രാഷ്ട്രപതിയെ അറിയിക്കുന്നത് - പ്രധാനമന്ത്രി

■ “ക്യാബിനറ്റ്‌ ആര്‍ച്ചിലെ ആണിക്കല്ല്‌” എന്നറിയപ്പെടുന്നത്‌ - പ്രധാനമന്ത്രി

■ “തുല്യരില്‍ ഒന്നാമന്‍” എന്നറിയപ്പെടുന്നതാര് - പ്രധാനമന്ത്രി
■ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതിനുള്ള അടിസ്ഥാന പ്രായം - 25

■ ആസൂത്രണ കമ്മീഷന്റെ ചെയര്‍മാന്‍ - പ്രധാനമന്ത്രി

ജവഹര്‍ലാല്‍ നെഹ്റു (1947 - 1964)

■ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു

■ ജവഹര്‍ലാല്‍ നെഹ്റു ജനിച്ച വര്‍ഷം - 1889 നവംബര്‍ 14

■ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിതാവ്‌ - മോത്തിലാല്‍ നെഹ്റു

■ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മാതാവ്‌ - സ്വരൂപറാണി

■ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അനുജത്തി - വിജയലക്ഷ്മി

■ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭാര്യ - കമലാ നെഹ്റു

■ ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി - ജവഹര്‍ലാല്‍ നെഹ്റു

■ ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു,

■ ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍ - ജവഹര്‍ലാല്‍ നെഹ്‌റു

■ ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ ശിശുദിനം ആചരിക്കുന്നത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ ആസൂത്രണ കമ്മീഷന്‍ നിലവില്‍വന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു

■ ആസൂത്രണ കമ്മീഷന്‍ നിലവില്‍വന്ന വര്‍ഷം - 1950

■ ഇന്ത്യയില്‍ പഞ്ചായത്ത്‌ രാജ്‌ സംവിധാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു

■ ആരുടെ കാലത്താണ് ഇന്ത്യയിൽ പഞ്ചവല്‍സരപദ്ധതി ആരംഭിച്ചത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന കൃതി രചിച്ചത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രാധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു

■ “ഇന്ത്യയും ലോകവും" എന്ന ഗ്രന്ഥം രചിച്ചത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാനമന്ത്രി - ജവഹര്‍ലാല്‍ നെഹ്റു

■ “ഇന്ത്യയുടെ ഏകത" എന്ന കൃതി എഴുതിയത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ ദേശീയ ആസൂത്രണ സമിതി നിലവില്‍ വന്നത്‌ ആരുടെ സമയത്താണ്‌ - ജവഹര്‍ലാല്‍ നെഹ്റു

■ “ഇന്ത്യയില്‍ 18 മാസം" എന്നകൃതി രചിച്ചത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്‌ - ജവഹര്‍ലാല്‍ നെഹ്റു

■ നെഹ്റുവിന്റെ സമാധിസ്ഥലം - ശാന്തിവനം

■ ഏതു നദിയുടെ തീരത്താണ്‌ ശാന്തിവനം സ്ഥിതിചെയ്യുന്നത്‌ - യമുന

■ “സോവിയറ്റ്‌ റഷ്യ" എന്ന കൃതി ആരുടെ - ജവഹര്‍ലാല്‍ നെഹ്റു

■ ചേരി ചേരാ നയത്തിന്റെ സൃഷ്ടാവായി കണക്കാക്കുന്ന ഇന്ത്യാക്കാരന്‍ - ജവഹര്‍ലാല്‍ നെഹ്റു.

■ ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച വര്‍ഷം - 1964 മെയ്‌ 27

ഗുല്‍സാരിലാല്‍ നന്ദ (1964, 1966) (ആക്ടിംഗ്‌ പ്രധാനമന്ത്രി)

■ ഇന്ത്യയിലെ ആദ്യത്തെ ആക്ടിംഗ്‌ പ്രധാനമന്ത്രി - ഗുല്‍സാരിലാല്‍ നന്ദ

■ ഇന്ത്യയിലെ ഏക താല്‍ക്കാലിക പ്രധാനമന്ത്രി - ഗുൽസാരിലാൽ നന്ദ

■ ഗുൽസാരിലാൽ നന്ദയ്ക്ക്‌ ഭാരതരത്നം ലഭിച്ച വര്‍ഷം - 1977

■ എത്രാമത്തെ വയസ്സിലാണ്‌ ഗുൽസാരിലാൽ നന്ദ അന്തരിച്ചത്‌ - 100

■ ഗുല്‍സാരിലാല്‍നന്ദയുടെ സമാധിസ്ഥലം - നാരായണ്‍ ഘട്ട്‌

■ ആസുത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന്‍ - ഗുൽസാരിലാൽ നന്ദ

■ ഇന്ത്യയില്‍ ആക്ടിംഗ്‌ പ്രധാനമന്ത്രിയായി രണ്ടുതവണ പ്രവര്‍ത്തിച്ച ഏക വ്യക്തി - ഗുൽസാരിലാൽ നന്ദ

ലാല്‍ ബഹദൂര്‍ ശാസ്ത്രി (1964 - 1966)

■ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ "സമാധാനത്തിന്റെ ആള്‍രൂപം" എന്നറിയപ്പെടുന്ന വ്യക്തി- ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ ഇരുപതാംനൂറ്റാണ്ടിൽ  ആദ്യം ജനിച്ച പ്രധാനമന്ത്രി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ ലാല്‍ ബഹദൂര്‍ ശാസ്ത്രി ജനിച്ച‌ വര്‍ഷം - 1904 ഒക്ടോബര്‍ 2

■ ഏതു സംസ്ഥാനത്തിലാണ്‌ ലാല്‍ ബഹദൂര്‍ ശാസ്ത്രി ജനിച്ചത്‌ - ഉത്തര്‍ പ്രദേശ്‌

■ വിദേശത്ത്‌ വെച്ച്‌ അന്തരിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ എവിടെവെച്ചാണ്‌ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്തരിച്ചത്‌ - താഷ്കന്റ്‌

■ 1965-ല്‍ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധസമയത്ത്‌ ഇന്ത്യന്‍ പ്രധാനമന്ത്രി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ പാക്‌ പ്രധാനമന്ത്രി ആയുബിനൊപ്പം താഷ്കന്റ്‌ കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ താഷ്കന്റ്‌ എന്ന പ്രദേശം ഇപ്പോള്‍ ഏതു രാജ്യത്തിലാണ്‌ - ഉസ്ബെക്കിസ്ഥാന്‍

■ “ജയ്‌ ജവാന്‍ ജയ്‌ കിസാന്‍" എന്ന മുദ്രാവാക്യം നല്‍കിയത്‌ - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന്‌ നേതൃത്വം ല്‍കിയ പ്രധാനമന്ത്രി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വൃക്തി - ലാല്‍ ബഹദൂര്‍ ശാസ്ത്രി

■ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ഭാരതരത്നം ലഭിച്ച വര്‍ഷം - 1966

■ താഷ്കന്റ്‌ ഉടമ്പടി ഒപ്പുവെച്ച വര്‍ഷം - 1966 ജനുവരി 10

■ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്തരിച്ച വര്‍ഷം - 1966 ജനുവരി 11

■ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമാധിസ്ഥലം - വിജയഘട്ട്‌

ഇന്ദിരാഗാന്ധി (1966 - 1977)

■ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ത്യ ഭരിച്ച ഏക വനിത പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ദിരാഗാന്ധി എത്ര തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിണ് - 4

■ രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - ഇന്ദിരാഗാന്ധി

■ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വനിത - ഇന്ദിരാഗാന്ധി

■ ബാങ്കുകള്‍ ദേശസാൽക്കരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച വര്‍ഷങ്ങള്‍ - 1969, 1981

■ പ്രിയദര്‍ശിനി എന്നറിയപ്പെട്ടിരുന്നത്‌ - ഇന്ദിരാഗാന്ധി

■ ഇന്ത്യയിലെ ഉരുക്കുവനിത ആര് - ഇന്ദിരാഗാന്ധി

■ "മദർ ഓഫ് ബംഗ്ലാദേശ്"‌ എന്നറിയപ്പെടുന്നത്‌ - ഇന്ദിരാഗാന്ധി

■ സ്വാതന്ത്യസമര കാലഘട്ടത്തില്‍ 'വാനരസേന' രൂപീകരിച്ചത്‌ - ഇന്ദിരാഗാന്ധി

■ “ഗരീബി ഹഠാവേ" എന്ന മുദ്രാവാക്യം കൊണ്ടുവന്ന പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇരുപതിന പരിപാടികള്‍ ആവിഷ്കരിച്ചത്‌ - ഇന്ദിരാഗാന്ധി

■ ഭാരതരത്ന ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ സിംല കരാര്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടക്കുന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ വര്‍ഷം - 1974 മെയ്‌ 18

■ “ബംഗ്ലാദേശ്‌” എന്ന രാജ്യത്തിന്റെ രൂപികരണത്തിന്‌ സഹായം നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ത്യയില്‍ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - ഇന്ദിരാഗാന്ധി

■ അഴിമതികുറ്റം ആരോപിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടക്കുന്ന സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ത്യ ആദ്യമായി കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിക്കുന്ന സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ ഇന്ദിരാഗാന്ധിയെ വധിച്ചവര്‍ - സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ്

■ ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലം - ശക്തിസ്ഥല്‍

■ ഇന്ദിരാഗാന്ധിയുടെ വധം അന്വേഷിച്ച കമ്മീഷൻ - താക്കര്‍

■ ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഇന്ത്യയില്‍ ആചരിക്കുന്നത്‌ - ദേശീയോഗ്രഥനദിനം

■ ഇന്ദിരാഗാന്ധിയുടെ ചരമദിനം ഇന്ത്യയില്‍ ആചരിക്കുന്നത്‌ - ദേശീയ പുനരര്‍പ്പണദിനം

മൊറാര്‍ജി ദേശായി (1977 - 1979)

■ ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രി - മൊറാര്‍ജി ദേശായി

■ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരനല്ലാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - മൊറാര്‍ജി ദേശായി

■ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ പ്രധാനമന്ത്രി - മൊറാര്‍ജി ദേശായി

■ മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രിയായ വര്‍ഷം - 1977

■ 1975 ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായ വ്യക്തി - മൊറാര്‍ജി ദേശായി

■ പ്രധാനമന്ത്രി പദം രാജിവെച്ച ആദ്യ വ്യക്തി - മൊറാര്‍ജി ദേശായി

■ ഏതു സംസ്ഥാനത്തിലാണ് മൊറാര്‍ജി ദേശായി ജനിച്ചത്‌ - ഗുജറാത്ത്‌

■ ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - മൊറാര്‍ജി ദേശായി

■ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പരമോന്നത ബഹുമതി ലഭിച്ച ഏക വ്യക്തി - മൊറാര്‍ജി ദേശായി

■ ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച വ്യക്തി - മൊറാര്‍ജി ദേശായി

■ ഉത്തര്‍പ്രദേശിനു വെളിയില്‍ മൃതദേഹം സംസ്കരിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - മൊറാര്‍ജി ദേശായി

■ എത്രാമത്തെ വയസ്സിലാണ്‌ മൊറാര്‍ജി ദേശായി അന്തരിച്ചത്‌ - 99

■ മൊറാര്‍ജി ദേശായി എത്ര ബജറ്റ് ലോകസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട് - 10

■ മൊറാര്‍ജി ദേശായിയുടെ സമാധിസ്ഥലം - അഭയ്ഘട്ട്‌

■ മൊറാര്‍ജി ദേശായി അന്തരിച്ച വര്‍ഷം - 1995 ഏപ്രില്‍ 10

■ രാജ്ഘട്ടില്‍ വച്ച്‌ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വൃക്തി - മൊറാര്‍ജി ദേശായി

■ യൂറിന്‍ തെറാപ്പിയില്‍ വിശ്വസിച്ചിരുന്ന ഇന്ത്യന്‍ പ്രധാന്മന്ത്രി - മൊറാര്‍ജി ദേശായി

ചരണ്‍ സിംഗ്‌ (1979 - 1980)

■ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി - ചരണ്‍ സിംഗ്‌

■ ചരണ്‍സിംഗ്‌ ജനിച്ച വര്‍ഷം - 1902 ഡിസംബര്‍ 23

■ ചരണ്‍സിംഗ്‌ ജനിച്ച സംസ്ഥാനം - ഉത്തര്‍പ്രദേശ്‌

■ പാര്‍ലമെന്റിനു അഭിസംബോധന ചെയ്യാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി - ചരണ്‍സിംഗ്‌

■ ഏറ്റവും കുറച്ചുകാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായ വ്യക്തി - ചരണ്‍സിംഗ്‌

■ ക്രാന്തിദള്‍ എന്ന പാര്‍ട്ടിയുടെ സ്ഥാപകന്‍ - ചരണ്‍സിംഗ്‌

■ ചരണ്‍സിംഗിന്റെ സമാധിസ്ഥലം - കിസാന്‍ഘട്ട്‌

■ ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ കര്‍ഷക ദിനം ആചരിക്കുന്നത്‌ - ചരണ്‍സിംഗ്‌

■ ന്യൂനപക്ഷ മന്ത്രിസഭയുടെ തലവനായ ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - ചരണ്‍സിംഗ്

രാജീവ് ഗാന്ധി (1984 - 1989)

■ ഇന്ത്യയുടെ 6-ാമത്‌ പ്രധാനമന്ത്രി - രാജീവ് ഗാന്ധി

■ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായ കാലഘട്ടം - 1984 - 1989

■ രാജീവ് ഗാന്ധി ജനിച്ച വര്‍ഷം - 1944 ആഗസ്ററ്‌ 20

■ രാജീവ് ഗാന്ധി ആദ്യമായി ലോകസഭ അംഗമായ വര്‍ഷം - 1981

■ രാജീവ് ഗാന്ധി ആദ്യമായി ലോകസഭയില്‍ എത്തിയത്‌ ഏതു മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്‌ - അമേഠി

■ ലോകത്തില്‍ ഏറ്റവും കുറവ്‌ പ്രായത്തില്‍ പ്രധാനമന്ത്രിയായ വ്യക്തി - രാജീവ്‌ ഗാന്ധി

■ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായ സമയത്ത്‌ അദ്ദേഹത്തിന്റെ പ്രായം - 41 വയസ്സ്‌

■ ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യയുടെ പിതാവ്‌ - രാജീവ്‌ ഗാന്ധി

■ രാജീവ് ഗാന്ധിയുടെ ഭാര്യ - സോണിയ ഗാന്ധി

■ രാജീവ് ഗാന്ധിയുടെ മക്കള്‍ - രാഹുല്‍ ഗാന്ധി, പ്രിയങ്ക.

■ ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - രാജീവ്‌ ഗാന്ധി

■ ഖേല്‍രത്ന പുരസ്‌കാരം എതു വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു - രാജീവ്‌ ഗാന്ധി

■ കൂറുമാറ്റ നിരോധന നിയമം പാസ്സാക്കുന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - രാജീവ്‌ ഗാന്ധി

■ രാജീവ് ഗാന്ധിയ്ക്ക്‌ ഭാരതരത്നം ലഭിച്ച വര്‍ഷം - 1990

■ വോട്ടിംഗ്‌ പ്രായം 21 ല്‍ നിന്ന്‌ 18 ലേയ്ക്ക്‌ കുറച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - രാജീവ്‌ ഗാന്ധി

■ ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ സദ്ഭാവനാ ദിനമായി ആചരിക്കുന്നത്‌ - രാജീവ്‌ ഗാന്ധി

■ ദേശീയ ഭീകരവിരുദ്ധ ദിനം - മെയ്‌ 21

■ രാജീവ്‌ ഗാന്ധിയുടെ ചരമദിനം ഇന്ത്യയില്‍ അറിയപ്പെടുന്നത്‌ - ഭീകര വിരുദ്ധദിനം

■ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട വര്‍ഷം - 1991 മെയ്‌ 21

■ ഏതു സംസ്ഥാനത്തില്‍ വെച്ചാണ്‌ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌ - തമിഴ്‌നാട്‌

■ രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം - വീര്‍ഭൂമി

■ വീര്‍ഭൂമി എവിടെയാണ്‌ - ന്യൂഡല്‍ഹി

■ 1987-ല്‍ ശ്രിലങ്കയിലേയ്ക്ക്‌ സമാധാനസംരക്ഷണ സേനയെ അയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - രാജീവ്‌ ഗാന്ധി

■ രാജീവ് ഗാന്ധിയുടെ പിതാവ്‌ - ഫിറോസ്‌ ഗാന്ധി

■ രാജീവ്‌ ഗാന്ധിയുടെ മാതാവ്‌ - ഇന്ദിരാ ഗാന്ധി

വി.പി. സിംഗ് (1989 - 1990)

■ ഇന്ത്യയുടെ 7-ാമത്‌ പ്രധാനമന്ത്രി - വിശ്വനാഥ് പ്രതാപ് സിംഗ്

■ വി.പി. സിംഗ്‌ ജനിച്ചത്‌ - അലഹബാദ്‌

■ വി.പി, സിംഗ്‌ ജനിച്ച വര്‍ഷം - 1931 ജൂണ്‍ 25

■ രാജകുടുംബത്തില്‍ ജനിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - വി.പി. സിംഗ്‌

■ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന്‌ രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - വി.പി. സിംഗ്‌

■ ഗോപാല്‍ വിദ്യാലയം സ്ഥാപിച്ചത്‌ - വി.പി. സിംഗ്‌

എസ്‌. ചന്ദ്രശേഖര്‍ (1990 - 1991)

■ ഇന്ത്യയുടെ 8-ാമത്‌ പ്രധാനമന്ത്രി - എസ്‌. ചന്ദ്രശേഖര്‍

■ എസ്‌. ചന്ദ്രശേഖര്‍ ജനിച്ച വര്‍ഷം - 1927 ജൂലൈ 1

■ ഏതു സംസ്ഥാനത്തിലാണ്‌ ചന്ദ്രശേഖര്‍ ജനിച്ചത്‌ - ഉത്തര്‍പ്രദേശ്‌

■ മേരാ ജയിന്‍ ഡയറി രചിച്ചത്‌ - എസ്‌. ചന്ദ്രശേഖര്‍

■ ചന്ദ്രശേഖറന്റെ സമാധിസ്ഥലം - ഏക്താസ്ഥന്‍

പി. വി. നരസിംഹറാവു (1991 - 1996)

■ ഇന്ത്യയുടെ 9-ാമത്‌ പ്രധാനമന്ത്രി - പി. വി. നരസിംഹറാവു

■ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ പ്രാധാനമന്ത്രി - പി. വി. നരസിംഹറാവു

■ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി - പി.വി. നരസിംഹറാവു

■ ആന്ധ്രാപ്രദേശിലെ ഏതു ജില്ലയിലാണ്‌ പി.വി. നരസിംഹറാവു ജനിച്ചത്‌ - കരിംനഗര്‍

■ പി.വി. നരസിംഹറാവു ജനിച്ച വര്‍ഷം - 1921 ജൂണ്‍ 21

■ “അഭിനവ ചാണക്യന്‍" എന്നറിയപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി. നരസിംഹറാവു

■ ആദ്യമായി നോവല്‍ രചിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി. നരസിംഹറാവു

■ ഇന്ത്യയിലെ ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്‌ - പി.വി. നരസിംഹറാവു

■ ഇന്ത്യയില്‍ പുത്തന്‍ സാമ്പത്തിക നയം (NEP) നടപ്പിലാക്കുന്ന സമയത്തെ പ്രധാനമന്ത്രി - പി.വി. നരസിംഹറാവു

■ നെഹ്റു കുടുംബത്തില്‍ നിന്നു പുറത്തുള്ള പ്രധാനമന്ത്രിയായ ആദ്യ വൃക്തി - പി. വി. നരസിംഹറാവു

■ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - പി.വി. നരസിംഹറാവു

■ കാലാവധി പൂര്‍ത്തിയാക്കിയ ഏക ദക്ഷിണേന്ത്യക്കാരനായ പ്രധാനമന്ത്രി - പി. വി. നരസിംഹറാവു

■ പഞ്ചായത്ത്‌ രാജ്‌ നിയമത്തിന്‌ ഭരണഘടനയുടെ പിന്‍ബലം നല്‍കിയ പ്രധാനമന്ത്രി - പി. വി. നരസിംഹറാവു

■ പി.വി. നരസിംഹറാവുവിന്റെ ആത്മകഥ - ദ ഇന്‍സൈഡര്‍

■ നരസിംഹറാവു അന്തരിച്ച വര്‍ഷം - 2004 ഡിസംബര്‍ 24

എ.ബി. വാജ്പേയ്‌ (1996, 1998 - 2004)

■ ഇന്ത്യയുടെ 10-ാമത്‌ പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌

■ അവിവാഹിതനായ ഏക ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌

■ കാര്‍ഗില്‍ യുദ്ധ സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌

■ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഒരിക്കലും അംഗമല്ലാത്ത ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ ക്രിസ്മസ്‌ ദിനത്തില്‍ പിറന്ന ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ ലോകസഭയില്‍ പ്രതിപക്ഷ നേതാവായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - എ.ബി. വാജ്പേയി

■ "ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ ജയ്‌ വിജ്ഞാന്‍" എന്ന മുദ്രാവാക്യം നല്‍കിയത്‌ - എ.ബി. വാജ്പേയി

■ രണ്ടാം അണു പരീക്ഷണം നടക്കുന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ കാലാവധി പൂര്‍ത്തിയാക്കിയ ഏക കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ യു.എന്‍. ഒ.യില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ എസ്‌.എസ്‌.എ. പദ്ധതി ആരംഭിച്ച സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

■ നവാസ്‌ ഷെരിഫിനോടൊപ്പം ലാഹോര്‍ പ്രഖ്യാപനം നടത്തിയ ഇന്ത്യന്‍ (പധാനമന്ത്രി - എ.ബി. വാജ്പേയി

■ സ്വര്‍ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന ആരുടെ കാലത്താണ്‌ ആരംഭിച്ചത്‌ - എ.ബി. വാജ്പേയി

■ എ.ബി. വാജ്പേയ്ക്ക് ഭാരതരത്നം ലഭിച്ച വർഷം - 2015

■ എ.ബി. വാജ്പേയി അന്തരിച്ച വര്‍ഷം - 16 ഓഗസ്റ്റ് 2018

■ എ.ബി. വാജ്പേയിയുടെ സമാധി സ്ഥലം - സദൈവ അടൽ

എച്ച്‌.ഡി. ദേവഗൗഡ (1996 - 1997)

■ ഇന്ത്യയുടെ 11-ാമത്‌ പ്രധാനമന്ത്രി - എച്ച്‌.ഡി. ദേവഗൗഡ

■ "മണ്ണിന്റെ പുത്രൻ" എന്നറിയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി - എച്ച്‌.ഡി. ദേവഗൗഡ

■ പാര്‍ലമെന്റില്‍ അംഗമല്ലാത്തെ പ്രധാനമന്ത്രിയായ ആദ്യവ്യക്തി - എച്ച്‌.ഡി. ദേവഗൗഡ

■ ദക്ഷിണേന്ത്യയില്‍ നിന്ന്‌ പ്രധാനമന്ത്രി പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തി - എച്ച്‌‌.ഡി. ദേവഗൗഡ

■ കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - എച്ച്‌.ഡി. ദേവഗൗഡ

ഐ.കെ. ഗുജറാള്‍ (1997 - 1998)

■ ഇന്ത്യയുടെ 12-ാമത്‌ പ്രധാനമന്ത്രി - ഐ.കെ. ഗുജറാള്‍

■ റഷ്യയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയശേഷം പ്രധാനമന്ത്രിയായ വ്യക്തി - ഐ.കെ. ഗുജറാള്‍

■ ഐ.കെ. ഗുജറാള്‍ ജനിച്ച വര്‍ഷം - 1919 ഡിസംബര്‍ 4

■ എച്ച്‌.ഡി. ദേവഗൗഡയ്ക്ക്‌ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായത്‌ - ഐ.കെ. ഗുജറാള്‍

ഡോ. മന്‍മോഹന്‍ സിംഗ്‌ (2004 - 2014)

■ ഇന്ത്യയുടെ 13-ാമത്‌ പ്രധാനമന്ത്രി - ഡോ. മന്‍മോഹന്‍ സിംഗ്‌

■ മന്‍മോഹന്‍ സിംഗ്‌ ജനിച്ച വര്‍ഷം - 1932 സെപ്റ്റംബര്‍ 26

■ മന്‍മോഹന്‍സിംഗിനു പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം - 1987

■ പ്രധാനമന്ത്രിയായ ആദ്യ ന്യൂനപക്ഷ സമുദായ അംഗം - മന്‍മോഹന്‍ സിംഗ്‌

■ ഏതു സംസ്ഥാനത്തില്‍ നിന്നുള്ള രാജ്യസഭ അംഗമാണ്‌ മന്‍മോഹന്‍ സിംഗ്‌ - അസ്സം

■ ഇന്ത്യയിലെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ശില്പി - മന്‍മോഹന്‍ സിംഗ്‌

■ രാജ്യസഭയില്‍ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - മന്‍മോഹന്‍ സിംഗ്‌

■ കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയുടെ ആഡം സ്മിത്ത്‌ പുരസ്കാരം മന്‍മോഹന്‍ സിംഗിനു ലഭിച്ച വര്‍ഷം - 1956

നരേന്ദ്ര മോദി (2014 മുതൽ)

■ ഇന്ത്യയുടെ 14-ാമത്‌ പ്രധാനമന്ത്രി - നരേന്ദ്ര മോദി

■ 2014ലെ ഏഷ്യൻ ഓഫ് ദി ഇയർ അവാർഡ് കിട്ടിയ വ്യക്തി - നരേന്ദ്ര മോദി

■ നരേന്ദ്ര മോദിയുടെ ജന്മദേശം - ഗുജറാത്ത്

■ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന നരേന്ദ്ര മോദി എന്ന ചിത്രത്തിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത് താരം - വിവേക് ഒബ്റോയ്

■ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം - 2001 - 2014 (നാലു തവണ മുഖ്യമന്ത്രിയായി)

ഉപപ്രധാനമന്ത്രിമാർ 

■ ഇന്ത്യയില്‍ ഉപപ്രധാനമന്ത്രി എന്ന പദവി ആരംഭിച്ചത്‌ ആരുടെ കാലഘട്ടം മുതലാണ് - ജവഹര്‍ലാല്‍ നെഹ്റു

■ ഇന്ത്യയില്‍ ഇതുവരെ എത്ര ഉപപ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട് - ഏഴ്

■ ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി - സര്‍ദാര്‍ വല്ലഭായി പട്ടേല്‍

■ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായ കാലഘട്ടം - 1947-50

■ ഇന്ത്യയിലെ രണ്ടാമത്തെ ഉപപ്രധാനമന്ത്രി - മൊറാര്‍ജി ദേശായി

■ മൊറാര്‍ജി ദേശായി ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായ കാലഘട്ടം - 1967-69

■ 1967-69 കാലഘട്ടത്തിൽ മൊറാര്‍ജി ദേശായി മൊറാര്‍ജി ദേശായി ഇന്ത്യയുടെ ഉപപ്രധാനമന്ത്രി ആയിരുന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

■ രണ്ട്‌ ഉപപ്രധാനമന്ത്രിമാര്‍ ആദ്യം ഉണ്ടായിരുന്ന മന്ത്രിസഭ - മൊറാര്‍ജി ദേശായി

■ ചരണ്‍സിംഗ്‌ ഉപപ്രധാനമന്ത്രി ആയിരുന്നത്‌ ആര് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ - മൊറാര്‍ജി ദേശായി

■ ചരണ്‍സിംഗ്‌ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായ കാലഘട്ടം - 1977-79

■ ആര് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ജഗ്ജീവന്‍ റാം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായത് - മൊറാര്‍ജി ദേശായി

■ ജഗ്ജീവന്‍ റാം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായ വര്‍ഷം - 1979

■ ഉപപ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - മൊറാര്‍ജി ദേശായി

■ ഉപപ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി - ചരണ്‍സിംഗ്‌

■ ചരധരി ചരണ്‍ സിംഗിന്റെ കാലഘട്ടത്തിലെ ഉപപ്രധാനമന്ത്രി - വൈ.ബി. ചവാന്‍

■ വൈ.ബി. ചവാന്‍ ഉപപ്രധാനമന്ത്രിയായ കാലഘട്ടം - 1979-80

■ വി.പി. സിംഗിന്റെയും, ചന്ദ്രശേഖരന്റെയും കാലഘട്ടത്തിലെ ഉപപ്രധാനമന്ത്രി - ദേവിലാല്‍

■ ദേവിലാല്‍ ഉപപ്രധാനമന്ത്രിയായ കാലഘട്ടം - 1989-91

■ പ്രധാനമന്ത്രിമാരുടെ കീഴില്‍ വ്യത്യസ്ത കാലഘട്ടത്തില്‍ ഉപപ്രധാനമുന്തിയായ വ്യക്തി - ദേവിലാല്‍

■ എല്‍.കെ. അദ്വാനി ഉപപ്രധാനമന്ത്രിയായ വര്‍ഷം - 2002-04

■ എല്‍.കെ. അദ്വാനി ഉപപ്രധാനമന്ത്രി ആയിരിക്കുന്ന സമയത്തെ പ്രധാനമന്ത്രി - എ.ബി. വാജ്പേയി

Post a Comment

Previous Post Next Post