ഭാസ്‌കര ഉപഗ്രഹം

ഭാസ്‌കര ഉപഗ്രഹം (Bhaskara Satellite)

ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹമാണ് ഭാസ്കര I. ആര്യഭട്ടയുടെ വിക്ഷേപണത്തിനുശേഷം റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ് ഭാസ്കര I, ഭാസ്കര II എന്നിവ. ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹമായിരുന്നു ഭാസ്കര I. 1979 ജൂൺ 7ന് വിക്ഷേപിച്ച ഭാസ്കര Iന് 444 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 1981 നവംബർ 20 നാണ് ഭാസ്കര II വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ ആണ് ഉപഗ്രഹങ്ങൾ നിർമ്മിച്ചത്. സമുദ്രശാസ്ത്രത്തിന്റെയും ജലശാസ്ത്രത്തിന്റെയും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഭാസ്കര ഉപഗ്രഹ വിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം. രണ്ട് ഉപഗ്രഹങ്ങൾക്കും പുരാതനക്കാലത്ത് ജീവിച്ചിരുന്ന ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരായ ഭാസ്കര ഒന്നാമന്റെയും ഭാസ്കര രണ്ടാമന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം - ഭാസ്കര I

2. ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹം - ഭാസ്കര I

3. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം - ഭാസ്കര I

4. ഭാസ്കര I വിക്ഷേപിച്ചത് - 1979 ജൂൺ 7

5. ഭാസ്കര Iന്റെയും ഭാസ്കര 2ന്റെയും വിക്ഷേപണ സ്ഥലം - വോൾഗോഗ്രാഡ് 

6. ഭാസ്കര I, II വിന്റെ വിക്ഷേപണ വാഹനം - C-1 ഇന്റർകോസ്മോസ് 

7. ഭാസ്കര Iന്റെ ഭാരം - 444 കിലോഗ്രാം

8. ഭാസ്കര 2 വിക്ഷേപിച്ചത് - 1981 നവംബർ 20

Post a Comment

Previous Post Next Post