മന്ദീകരണം

മന്ദീകരണം എന്നാൽ എന്ത്? (What is Retardation?)

പ്രവേഗം കുറയുകയാണെങ്കിൽ അതിനെ മന്ദീകരണം എന്നു പറയുന്നു. ത്വരണം നെഗറ്റീവ് ആണെങ്കിൽ അതിനെ മന്ദീകരണം അഥവാ നെഗറ്റീവ് ത്വരണം എന്നു പറയുന്നു.

PSC ചോദ്യങ്ങൾ

1. മന്ദീകരണത്തിന്റെ യൂണിറ്റ് - മീറ്റർ/സെക്കന്റ് സ്‌ക്വയേഡ്

2. പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രരേഖ - ട്രൈബോളജി

3. സമവേഗത്തിൽ ചലിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാന - സമയഗ്രാഫ് ഏത് രൂപത്തിലായിരിക്കും - നേർരേഖയായിരിക്കും 

4. സ്ഥാന-സമയഗ്രാഫ് നേർരേഖയിലല്ലാത്ത സന്ദർഭത്തിൽ വസ്തുവിന്റെ ചലനം - അസമവേഗത്തിലായിരിക്കും 

Problem: 50 m/s പ്രവേഗത്തിൽ ചലിക്കുന്ന ഒരു റേസിങ് കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നു. 20 സെക്കന്റിന് ശേഷമാണ് കാർ നിശ്ചലാവസ്ഥയിൽ ആകുന്നതെങ്കിൽ കാറിന്റെ മന്ദീകരണം കണക്കാക്കുക.

Ans: ആദ്യ പ്രവേഗം, u  = 50 m/s 

അന്ത്യ പ്രവേഗം, v = 0 m/s

സമയം, t = 20 s

ത്വരണം = (v - u) / t = (0 - 50)/20 = - 2.5 m/s2

മന്ദീകരണം = 2.5 m/s2 (മന്ദീകരണം കണക്കാക്കുമ്പോൾ നെഗറ്റീവ് പരിഗണിക്കേണ്ടതില്ല)

Post a Comment

Previous Post Next Post