കട്ടബൊമ്മൻ വിപ്ലവം

കട്ടബൊമ്മൻ വിപ്ലവം (Kattabomman Revolt)

കർണാടകയിലെ നവാബിന്റെ സാമന്തനായിരുന്നു തിരുനെൽവേലിയിലെ നാടുവാഴിയായ വീരപാണ്ഡ്യ കട്ടബൊമ്മൻ. ഇദ്ദേഹത്തിന് വിശ്വസ്തരും വീരന്മാരുമായ ഗിരിവർഗക്കാരായ അനുയായികളുണ്ടായിരുന്നു. കമ്പനി പട്ടാളത്തിന്റെ ആക്രമണത്തെത്തുടർന്ന് കർണാടിക് നവാബ് കീഴടങ്ങി. എന്നാൽ കട്ടബൊമ്മനും സഹായികളും കീഴടങ്ങിയില്ല. അവർ കാട്ടിലൊളിച്ചു. കാട്ടിലെ ആക്രമണം ബുദ്ധിയല്ല എന്നു മനസ്സിലാക്കിയ കമ്പനി പട്ടാളം കട്ടബൊമ്മനുമായി സന്ധിയുണ്ടാക്കി. എന്നാൽ കട്ടബൊമ്മന്റെ ഒളിത്താവളം മനസ്സിലാക്കിയ കമ്പനി പട്ടാളം സന്ധിവ്യവസ്ഥകൾ ലംഘിച്ച് അദ്ദേഹത്തെ ആക്രമിച്ചു. കട്ടബൊമ്മനും അനുയായികളും കുറച്ചുകാലം അമ്പും വില്ലും കൊണ്ട് പൊരുതി നിന്നു. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തായ പുതുക്കോട്ട രാജാവ് കമ്പനി പട്ടാളത്തിൽ നിന്നും കോഴ വാങ്ങി കട്ടബൊമ്മനെ ഒറ്റികൊടുത്തു. ഇംഗ്ലീഷുകാർ അദ്ദേഹത്തെ പിടികൂടി തൂക്കിലേറ്റി.

PSC ചോദ്യങ്ങൾ

1. കട്ടബൊമ്മൻ വിപ്ലവം നടന്ന കാലഘട്ടം - 1799 - 1805

2. കട്ടബൊമ്മൻ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര് - പോളിഗർ വിപ്ലവം 

3. കട്ടബൊമ്മൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് - തിരുനെൽവേലി (തമിഴ്‌നാട്)

4. കട്ടബൊമ്മൻ വിപ്ലവത്തിന് നേതൃത്വം നൽകിയത് - വീരപാണ്ഡ്യ കട്ടബൊമ്മൻ 

5. പാഞ്ചാലകുറിച്ചിയിലെ ഭരണാധികാരി ആരായിരുന്നു - കട്ടബൊമ്മൻ 

6. കട്ടബൊമ്മനെ തൂക്കിലേറ്റാൻ വിധിച്ചത് - മേജർ ജോൺ ബാനർമാൻ

7. കട്ടബൊമ്മനെ പരസ്യമായി തൂക്കിലേറ്റിയത് - കയത്തർ കോട്ട (തിരുനെൽവേലി)

8. രണ്ടാം പോളിഗർ യുദ്ധം നടന്നത് - 1800 - 1801 

9. രണ്ടാം പോളിഗർ യുദ്ധം അറിയപ്പെടുന്ന മറ്റൊരു പേര് - സൗത്ത് ഇന്ത്യൻ റിബല്യൺ 

10. വീരപാണ്ഡ്യ കട്ടബൊമ്മന്റെ സമകാലിയാനായിരുന്ന കേരളത്തിലെ രാജാവ് - പഴശ്ശിരാജ

Post a Comment

Previous Post Next Post