നീലം കലാപം

നീലം കലാപം (Indigo Revolt)

ബംഗാളിലെ കർഷകർ അമരി ചെടിയിൽ നിന്നും നീലം ഉല്പാദിപ്പിച്ചാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ബംഗാളിൽ അമരി കൃഷി ആരംഭിച്ചതോടെ കർഷകരുടെ നില പരുങ്ങലിലായി. ജന്മിമാരാണ് ബ്രിട്ടീഷുകാർക്കുവേണ്ടി കൃഷി ചെയ്തത്. എന്നാൽ ജന്മിമാർ തുച്ഛമായ വേതനമാണ് ആശ്രിതർക്ക് നൽകിയിരുന്നത്. ന്യായമായ കൂലി ആവശ്യപ്പെട്ട കർഷകർ പീഡനത്തിനിരയായി. പട്ടിണികൊണ്ടു പൊറുതിമുട്ടിയ കർഷകർ ബ്രിട്ടീഷുകാരെ ആക്രമിക്കുകയും ഫാക്ടറികൾ തകർക്കുകയും ചെയ്‌തു. കർഷകർക്ക് പത്രമാധ്യമങ്ങളും നാട്ടുകാരുമെല്ലാം പിന്തുണ നൽകി. ബംഗാളിലെ ലെഫ്റ്റനന്റ് ഗവർണറായ ഗ്രാന്റ് ശിക്ഷണനടപടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം രൂക്ഷമായി. ഈ സാഹചര്യത്തിൽ ഡബ്ള്യു.എസ് സെറ്റൻകർ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ സർക്കാർ നിയമിച്ചു. തുടർന്ന് കർഷകരെകൊണ്ട് നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതിൽ നിന്നും ബ്രിട്ടീഷുകാർ പിൻമാറണമെന്ന് കമ്മീഷൻ വിധി പ്രസ്താവിച്ചു. ക്രമേണ സമരം കെട്ടടങ്ങി. 

PSC ചോദ്യങ്ങൾ

1. ഇൻഡിഗോ കലാപം പൊട്ടിപ്പുറപ്പെട്ട കാലഘട്ടം - 1859 - 1860 

2. ഇൻഡിഗോ കലാപം പൊട്ടിപ്പുറപ്പെട്ട പ്രദേശം - ബംഗാൾ 

3. ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കൾ - ദിഗംബർ ബിശ്വാസ്, ബിഷ്ണു ബിശ്വാസ് 

4. നീലം പ്രക്ഷോഭത്തെ തുടർന്ന് നിയമിച്ച കമ്മീഷൻ - ഇൻഡിഗോ കമ്മീഷൻ

5. ബ്രിട്ടീഷ് ഭരണക്കാലത്ത് കർഷകർക്കു ഗുണകരമായ വ്യവസ്ഥകളോടെ അവസാനിച്ച കർഷക സമരം - ഇൻഡിഗോ പ്രക്ഷോഭം

6. ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത് - 1859

Post a Comment

Previous Post Next Post