ഡോ.ശങ്കർ ദയാൽ ശർമ്മ

ഡോ.ശങ്കർ ദയാൽ ശർമ്മ (Dr Shankar Dayal Sharma)

ഗവേഷകൻ, അധ്യാപകൻ, അഭിഭാഷകൻ, പത്രപ്രവർത്തകൻ, നിയമജ്ഞൻ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, കോൺഗ്രസ് പ്രസിഡന്റ്, ഗവർണർ, ഉപരാഷ്ട്രപതി, രാഷ്‌ട്രപതി എന്നീ സ്ഥാനങ്ങളിലൊക്കെ എത്തിയ ബഹുമുഖപ്രതിഭയാണ് ഡോ.ശങ്കർ ദയാൽ ശർമ്മ. 1918 ഓഗസ്റ്റ് 19ന് മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യം, ഹിന്ദി, സംസ്കൃതം, നിയമം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കേംബ്രിജ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്, ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ തുടങ്ങിയ പലതരം ഡിഗ്രികൾ അദ്ദേഹം സ്വന്തമാക്കി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1942ൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ ജയിലിലായി. ആറു വർഷത്തിനുശേഷം 'ഭോപ്പാൽ ലയനപ്രസ്ഥാനം' നയിച്ചതിന് അദ്ദേഹം വീണ്ടും ജയിലിലെത്തി. ഭോപ്പാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 1956ൽ മധ്യപ്രദേശിൽ നിയമസഭാംഗമായ ശർമ 1968ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും 1972ൽ കോൺഗ്രസ് ദേശീയ പ്രസിഡന്റുമായി. ഇതിനുശേഷമാണ് 1974ൽ അദ്ദേഹം കേന്ദ്രമന്ത്രിപദത്തിൽ എത്തുന്നത്. ആന്ധ്രപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായി. 1992ൽ ഇന്ത്യയുടെ ഒൻപതാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1999 ഡിസംബർ 26ന് അന്തരിച്ചു.

പ്രധാന കൃതികൾ 

■ ഹൊറൈസൺസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ (1992)

■ ആസ്പെക്ട്സ് ഓഫ് ഇന്ത്യൻ തോട്ട് (1993)

■ ദ ഡെമോക്രാറ്റിക് പ്രോസസ്സ് (1993)

■ ഫോർ എ ബെറ്റർ ഫ്യൂച്ചർ (1994)

■ ഐഡിയാസ്, തോട്സ് & ഇമേജസ് (1994)

■ കോൺഗ്രസ് അപ്രോച്ച് ടു ഇന്റർനാഷണൽ അഫയേഴ്‌സ് 

■ റൂൾ ഓഫ് ലാ & റോൾ ഓഫ് പോലീസ്

■ എമിനൻറ് ഇന്ത്യൻസ്

PSC ചോദ്യങ്ങൾ 

1. രാഷ്ട്രപതിയായ ഒൻപതാമത്തെ വ്യക്തി - ഡോ.ശങ്കർ ദയാൽ ശർമ്മ (1992-97)

2. ഭോപ്പാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന രാഷ്‌ട്രപതി - ഡോ.ശങ്കർ ദയാൽ ശർമ്മ

3. 1972 - 74 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് - ഡോ.ശങ്കർ ദയാൽ ശർമ്മ

4. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായശേഷം രാഷ്ട്രപതിയായ വ്യക്തി - ഡോ.ശങ്കർ ദയാൽ ശർമ്മ

5. ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമ സ്ഥലം - കർമ്മഭൂമി

Post a Comment

Previous Post Next Post