നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (National Statistical Office)

1950ൽ ഇന്ത്യയിൽ വൻതോതിലുള്ള സാമ്പിൾ സർവേകൾ നടത്തുന്നതിനായി നിലവിൽ വന്ന സ്ഥാപനമാണ് നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO). CSOയും NSSOയും ലയിച്ചതിന്റെ ഫലമായി നിലവിൽ വന്ന സ്ഥാപനമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO). രംഗരാജൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 2005 ജൂണിലാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നിലവിൽവന്നത്. എൻ.എസ്.ഒയുടെ തലവൻ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MoSPI) സെക്രട്ടറി ആയിരിക്കും. എൻ.എസ്.ഒയ്ക്ക് പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്. 

■ Survey Design and Research Division (SDRD)

■ Field Operations Division (FOD)

■ Data Processing Division (DPD)

■ Survey Coordination Division (SCD)

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ വൻതോതിലുള്ള സാമ്പിൾ സർവേകൾ നടത്തുന്നതിനായി നിലവിൽ വന്ന സ്ഥാപനം - നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO)

2. NSSO സ്ഥാപിതമായ വർഷം - 1950

3. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO)

4. CSO സ്ഥാപിതമായ വർഷം - 1951

5. CSOയും NSSOയും ലയിച്ചതിന്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം - നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO)

6. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ തലവൻ - MoSPIയുടെ സെക്രട്ടറി 

7. 2020 സെപ്റ്റംബറിൽ എൻ.എസ്.ഒ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം - കേരളം (രണ്ടാമത് - ഡൽഹി)

Post a Comment

Previous Post Next Post