സി.അച്യുതമേനോൻ

സി.അച്യുതമേനോൻ (C.Achutha Menon)

1913 ജനുവരി 13ന് തൃശ്ശൂരിലെ പുതുക്കാട്ട് മഠത്തിൽ വീട്ടിൽ അച്യുതമേനോന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ചേലാട്ട് അച്യുതമേനോൻ ജനിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലും മദ്രാസിലുമായി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടി. തൃശ്ശൂരിലെ വിവിധ കോടതികളിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അച്യുതമേനോൻ സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധപ്പെട്ട് സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ചെയ്‌തു. 1952ൽ തിരു-കൊച്ചി അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ അച്യുതമേനോൻ ജയിലിലായിരുന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അച്യുതമേനോൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ മന്ത്രിസഭയിൽ കുറച്ചുകാലം ആഭ്യന്തരവകുപ്പിന്റെ ചുമതലയും അച്യുതമേനോൻ വഹിച്ചു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അച്യുതമേനോൻ സി.പി.ഐയിൽ ഉറച്ചുനിന്നു. 1969ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചപ്പോൾ, അച്യുതമേനോൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ ഭരണമുന്നണിയിലെ അഭിപ്രായഭിന്നതയെത്തുടർന്ന് ആദ്യ അച്യുതമേനോൻ മന്ത്രിസഭയ്ക്ക് അധികകാലം തുടരാനായില്ല. 1970 ഒക്ടോബർ നാലിന് സി.അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയെന്ന നിലയിൽ ഒരുപാട് റെക്കോർഡുകളുടെ ഉടമയാണ് സി.അച്യുതമേനോൻ. തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി അദ്ദേഹമാണ്. കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം. കാലാവധി പൂർത്തിയാക്കിയശേഷവും അടിയന്തരാവസ്ഥയെത്തുടർന്ന് ഒന്നരവർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിപദത്തിലിരുന്നു. 1991 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് അച്യുതമേനോൻ അന്തരിച്ചു.

പ്രധാന കൃതികൾ

■ സോവിയറ്റ് ലാൻഡ് 

■ കേരളം - പ്രശ്‌നങ്ങളും സാധ്യതകളും 

■ സ്മരണയുടെ ഏടുകൾ 

■ ലോകചരിത്ര സംഗ്രഹം (വിവർത്തനം)

■ മനുഷ്യൻ സ്വയം നിർമിക്കുന്നു (വിവർത്തനം)

PSC ചോദ്യങ്ങൾ

1. കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി - സി.അച്യുതമേനോൻ 

2. കൊച്ചി രാജ്യപ്രജാമണ്ഡലം, തിരു-കൊച്ചി, കേരള നിയമസഭ, രാജ്യസഭ എന്നിവയിൽ അംഗമായിരുന്ന മുൻ കേരള മുഖ്യമന്ത്രി - സി.അച്യുതമേനോൻ 

3. കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി - സി.അച്യുതമേനോൻ 

4. കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി - സി.അച്യുതമേനോൻ

5. തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി - സി.അച്യുതമേനോൻ

6. എച്ച്.ജി.വെൽസിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ദി വേൾഡ്' മലയാളത്തിലേക്ക് തർജ്ജമ ചെയ്‌തത്‌ - സി.അച്യുതമേനോൻ 

7. 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി - സി.അച്യുതമേനോൻ

8. 1975ലെ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി - സി.അച്യുതമേനോൻ

9. 2012ല്‍ ഏത്‌ മുന്‍മുഖ്യമന്ത്രിയുടെ ജന്മശതാബ്ദിയാണ്‌ ആഘോഷിച്ചത്‌ - സി.അച്യുതമേനോൻ 

10. തിരഞ്ഞെടുപ്പിനെ നേരിട്ട്‌ അധികാരം നിലനിര്‍ത്തിയ ആദ്യ കേരള മുഖ്യമന്ത്രി - സി.അച്യുതമേനോൻ 

11. നിയമസഭാംഗമല്ലാതിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി - സി.അച്യുതമേനോൻ 

12. ഏത്‌ മുഖ്യമന്ത്രിയുടെ കാലത്താണ്‌ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 1970 ല്‍ പുതുക്കിയത്‌ - സി.അച്യുതമേനോൻ 

13. ഒന്നാം ഇ.എം.എസ്‌ മന്ത്രിസഭയിലെ അംഗങ്ങളില്‍ പിന്നീട്‌ കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി - സി.അച്യുതമേനോൻ 

14. കേരള നിയമസഭയില്‍ ആദ്യ ബജറ്റ്‌ അവതരിപ്പിച്ചത്‌ - സി.അച്യുതമേനോൻ 

15. കിസാന്‍ പാഠപുസ്തകം, കേരളം-പ്രശ്നങ്ങളും സാധ്യതകളും എന്നീ കൃതികള്‍ രചിച്ചത്‌ - സി.അച്യുതമേനോൻ 

16. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ മുഖ്യമന്ത്രി - സി.അച്യുതമേനോൻ 

17. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായി നിയമിതനായ ആദ്യ വ്യക്തി - സി.അച്യുതമേനോൻ 

18. വിമോചന സമരം (1959) നടക്കുമ്പോള്‍ കേരളത്തില്‍ ആഭ്യന്തര വകുപ്പുമന്ത്രി ആരായിരുന്നു - സി.അച്യുതമേനോൻ 

19. കേരള സംസ്ഥാനത്തിന്റെ പ്രഥമ ധനമന്ത്രി - സി.അച്യുതമേനോൻ

Post a Comment

Previous Post Next Post