ബഷീർ പുരസ്‌കാരം

ബഷീർ പുരസ്‌കാരം (Basheer Award)

നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2008ൽ തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബഷീർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന അവാർഡാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും ബഷീറിന്റെ ജന്മദിനമായ ജനുവരി 21നാണ് പുരസ്‌കാരം നൽകുന്നത്. 2008ൽ തിരഞ്ഞെടുത്ത കഥകൾ എന്ന കൃതിക്ക് എൻ. പ്രഭാകരന് ആദ്യത്തെ അവാർഡ് ലഭിച്ചു.

1910ൽ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ മലയാള ചെറുകഥയെയും നോവലിനെയും പുതിയ മാർഗത്തിലൂടെ നയിച്ചു. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലിയും കഥകളെ പെട്ടെന്ന് ശ്രദ്ധേയമാക്കി. 1972ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. ധാരാളം ഫെലോഷിപ്പുകളും ഡോക്ടറേറ്റും ലഭിച്ചു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും, മതിലുകൾ, പ്രേമലേഖനം തുടങ്ങിയവ പ്രധാന കൃതികളാണ്. ഓരോ കൃതിയും വായനക്കാരനെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. 1982ൽ പത്മശ്രീ ബഹുമതിയിലൂടെ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയ അദ്ദേഹം 1994 ജൂലൈ 5ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.

PSC ചോദ്യങ്ങൾ 

1. പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് - ബഷീർ അവാർഡ് 

2. ബഷീർ അവാർഡ് ഏർപ്പെടുത്തിയത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് (തലയോലപ്പറമ്പ്)

3. ബഷീർ അവാർഡ് ഏർപ്പെടുത്തിയ വർഷം - 2008

4. ആദ്യത്തെ 'ബഷീർ പുരസ്‌കാരം' നേടിയതാര് - എൻ.പ്രഭാകരൻ (2008)

5. രണ്ടാമത്തെ ബഷീർ അവാർഡ് ജേതാവ് - റഫീഖ് അഹമ്മദ്  (2009)

6. ബഷീർ പുരസ്‌കാരം ലഭിച്ച ആദ്യ വനിത - സാറാ ജോസഫ് (2010)

7. ബഷീർ അവാർഡിന്റെ സമ്മാനത്തുക - 50,000 രൂപ

8. എല്ലാ വർഷവും ജനുവരി 21ന് സമ്മാനിക്കുന്ന അവാർഡ് - ബഷീർ അവാർഡ് (ബഷീറിന്റെ ജന്മദിനം)

9. 2018ലെ ബഷീര്‍ അവാര്‍ഡ് ജേതാവ് - വി.ജെ.ജെയിംസ് (നോവൽ - നിരീശ്വരൻ)

10. 2019ലെ ബഷീര്‍ അവാര്‍ഡ് ജേതാവ് - ടി.പത്മനാഭൻ (കഥാസമാഹാരം - മരയ) 

11. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പതിമൂന്നാമത് (2020) ബഷീര്‍ അവാര്‍ഡ് നേടിയത് - പ്രൊഫ. എം കെ സാനു (സാഹിത്യനിരൂപണം - ‘അജയ്യതയുടെ അമര സംഗീതം’)

12. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പതിന്നാലാമത് (2021) ബഷീര്‍ അവാര്‍ഡ് നേടിയത് - കെ.സച്ചിദാനന്ദൻ (കവിതാസമാഹാരം - ദുഃഖം എന്ന വീട്)

Post a Comment

Previous Post Next Post