തകഴി ശിവശങ്കരപ്പിള്ള പുസ്തകങ്ങൾ

തകഴി ശിവശങ്കരപ്പിള്ള പുസ്തകങ്ങൾ

കുട്ടനാടൻ കർഷകരുടെ ജീവിതത്തെക്കുറിച്ച് കഥകളെഴുതിയ ഒരു സാധാരണ കുട്ടനാടൻ കർഷകനായിരുന്നു തകഴി ശിവശങ്കരപ്പിള്ള. ആലപ്പുഴ ജില്ലയിലെ ഒരു വിശാലമായ ഭൂപ്രദേശമാണ് കുട്ടനാട്. എവിടെ നോക്കിയാലും നെൽപ്പാടങ്ങൾ മാത്രം. പണ്ട് ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപൊക്കം എല്ലാം ഒഴുക്കി കടലിൽ തള്ളും. ഈ പ്രദേശത്തു നിന്നാണ് തകഴി തന്റെ കഥകൾ കണ്ടെടുത്തത്. കുട്ടനാട്ടിലെ സാധാരണക്കാരുടെ കഷ്ടപാടുകളെക്കുറിച്ച് തകഴി എഴുതിയ കഥകൾ വായനക്കാർക്ക് പുതിയൊരു അനുഭവമായിരുന്നു. തകഴി എഴുതിയ 'വെള്ളപ്പൊക്കത്തിൽ എന്ന കഥ ഏറെ പ്രശസ്തമായ ഒന്നാണ്. വെള്ളപ്പൊക്കക്കാലത്ത് ഒരു വീടിന്റെ മേൽക്കൂരയിൽ അഭയം തേടിയ നായയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം.

“ത്യാഗത്തിന്റെ പ്രതിഫലം" എന്ന തകഴിയുടെ ആദ്യനോവല്‍ 1934-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1945 മുതല്‍ തകഴിയുടെ ധാരാളം കൃതികള്‍ പുറത്തുവരാന്‍ തുടങ്ങി. തകഴിയുടെ നോവലായ “ചെമ്മീന്‍" 1956-ല്‍ രാമു കാര്യാട്ട്‌ സിനിമയാക്കി. 1964-ലാണ്‌ “ഏണിപ്പടികള്‍” എന്ന പ്രശസ്ത നോവല്‍ തകഴി എഴുതിയത്‌. 1978-ല്‍ തകഴിയുടെ ഏറ്റവും മികച്ച നോവലായ “കയര്‍" എഴുതപ്പെട്ടു. എം.എസ്‌. സത്യു ഇത്‌ ഹിന്ദി സീരിയലാക്കി.

'സാധുക്കൾ' (1929), പതിതപങ്കജം (1935), തോട്ടിയുടെ മകൻ (1947), രണ്ടിടങ്ങഴി (1948), 'ഔസേപ്പിന്റെ മക്കൾ', അഞ്ചു പെണ്ണുങ്ങൾ (1961), പാപ്പിയമ്മയും മക്കളും, നെല്ലും തേങ്ങയും, നുരയും പതയും, പുന്നപ്രവയലാറിനു ശേഷം, ചുക്ക്‌ തുടങ്ങിയവയും അദ്ദേഹത്തിന്റെ നോവലുകളാണ്‌. “അമേരിക്കന്‍ തിരശ്ശീല" എന്ന പേരില്‍ 'ഒരു യാത്രാ വിവരണവും അദ്ദേഹം എഴുതിയിട്ടുണ്ട്‌. തകഴിയുടെ നാടകമാണ് 'തോറ്റില്ല' (1945). 1990 ലാണ് തകഴിയുടെ അവസാനത്തെ നോവൽ പുറത്തുവന്നത് 'ഒരു എരിഞ്ഞടങ്ങൾ'. 'എന്റെ വക്കീല്‍ ജീവിതം', 'എന്റെ ബാല്യകാല കഥ' എന്നിവ അദ്ദേഹത്തിന്റെ ആത്മകഥകളാണ്.

തകഴിയുടെ ഏറ്റവും  പ്രശസ്തമായ കഥാപാത്രങ്ങള്‍ “ചെമ്മീനിലെ" "ചെമ്പൻകുഞ്ഞും" “കറുത്തമ്മയും" "പരീക്കുട്ടിയുമാണ്". 'തോട്ടിയുടെ മകന്‍ 'എന്ന നോവലിലെ സ്വന്തം മകനെ നല്ല നിലയില്‍ വളര്‍ത്താനാഗ്രഹിക്കുന്ന “ഇശക്കിമുത്തു' എന്ന കഥാപാത്രവും ഏറെ പ്രശസ്തി നേടി. “കേശവപിള്ള" (ഏണിപ്പടികള്‍), ചെല്ലപ്പൻ (അനുഭവങ്ങൾ പാളിച്ചകൾ), “ക്ലാസിപ്പേര്‌" (കയര്‍), കൊടാന്ത്രമൂത്താശാൻ (കയര്‍), തങ്കമ്മ (ഏണിപ്പടികൾ) തുടങ്ങിയ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

1957-ല്‍ “ചെമ്മീന്‍” കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്‌ അര്‍ഹമായി. 1965-ല്‍ “ഏണിപ്പടികള്‍” കേരളസാഹിതൃ അക്കാദമി അവാര്‍ഡും നേടി. 1980-ല്‍ കയര്‍ വയലാര്‍ അവാര്‍ഡിന്‌ അര്‍ഹമായി. 1978 മുതല്‍ 1985 വരെ തകഴി ശിവശങ്കരപ്പിള്ള കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു.

പ്രധാന പുസ്തകങ്ങൾ

■ അവന്റെ സ്മരണകൾ

■ ആത്മകഥ

■ നാലു പെണ്ണുങ്ങൾ

■ ആകാശം

■ കയർ

■ വെള്ളപ്പൊക്കത്തിൽ

■ ഒരു എരിഞ്ഞടങ്ങൾ

■ എന്റെ ബാല്യകാലകഥ

■ ബലൂണുകൾ

■ ചെമ്മീൻ

■ തോട്ടിയുടെ മകൻ

■ എന്റെ ഉള്ളിലെ കടൽ

■ ഏണിപ്പടികൾ

■ രണ്ടിടങ്ങഴി

■ അനുഭവങ്ങൾ പാളിച്ചകൾ

■ ചുക്ക്

■ അഴിയാക്കുരുക്ക്

■ പുന്നപ്ര - വയലാറിനു ശേഷം

ചെറുകഥ

■ ഒരു കുട്ടനാടൻ കഥ

■ ജീവിതത്തിന്റെ ഒരേട്‌

■ തകഴിയുടെ കഥ.

Post a Comment

Previous Post Next Post