ഇ.കെ നായനാർ

ഇ.കെ നായനാർ (EK Nayanar)

ജനനം : 1919 ഡിസംബർ 9

മരണം : 2004 മെയ് 19

മുഴുവൻ പേര് : ഏറമ്പാല കൃഷ്ണൻ നായനാർ

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദത്തിലിരുന്നതിന്റെ റെക്കോർഡ് ഇ.കെ.നായനാർ എന്ന ഏറമ്പാല കൃഷ്ണൻ നായനാർക്കാണ്. മൂന്നു തവണയായി ആകെ 4009 ദിവസം അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മൂന്ന് തവണ അദ്ദേഹം പ്രതിപക്ഷ നേതാവും ആയിരുന്നു. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രിയും ഇ.കെ.നയനാരാണ്. കണ്ണൂർ കല്യാശ്ശേരി ഏറാമ്പാലയിൽ ഗോവിന്ദൻ നമ്പ്യാരുടെയും നാരായണിയുടെയും മകനായി 1919 ഡിസംബർ ഒമ്പതിന് ജനിച്ചു. സ്വാതന്ത്ര്യസമരക്കാലത്ത് കോൺഗ്രസിൽ പ്രവർത്തിച്ചു. കോൺഗ്രസിലെ ഇടതുപക്ഷചിന്താഗതിക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം നൽകിയപ്പോൾ അവർക്കൊപ്പമായി പ്രവർത്തനം. മൊറാഴ, കയ്യൂർ സമരങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു. കേരളകൗമുദിയിലും ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. 1967ൽ പാലക്കാട് മണ്ഡലത്തിൽനിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റിയിലും പാർട്ടിയുടെ പരമോന്നതസമിതിയായ പോളിറ്റ് ബ്യൂറോയിലും നായനാർ എത്തി. 1974ൽ ഉപതിരഞ്ഞെടുപ്പിലൂടെ ഇരിക്കൂറിൽ നിന്ന് സംസ്ഥാന നിയമസഭയിലെത്തി. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ചു. തുടർന്ന് ഇ.കെ.നായനാർ മുഖ്യമന്ത്രിയായി. എന്നാൽ നായനാർ മന്ത്രിസഭ 1981 ഒക്ടോബർ 20ന് രാജിവച്ചു. തുടർന്ന് കെ.കരുണാകരന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നപ്പോൾ നായനാർ പ്രതിപക്ഷനേതാവായി. തൃക്കരിപ്പൂരിൽ നിന്നു വിജയിച്ച് 1987ൽ വീണ്ടും മുഖ്യമന്ത്രിയായി. 1996ൽ മൂന്നാമതായി വീണ്ടും മുഖ്യമന്ത്രിയായി. 2004 മെയ് 19ന് അന്തരിച്ചു.

പ്രധാന കൃതികൾ

■ ദോഹ ഡയറി

■ മൈ സ്ട്രഗിൾസ് (ആത്മകഥ)

■ മാർക്സിസം ഒരു മുഖവുര

■ എന്റെ ചൈന ഡയറി

■ ജയിലിലെ ഓർമകൾ

■ അമേരിക്കൻ ഡയറി

■ കേരളം – ഒരു രാഷ്ട്രീയ പരീക്ഷണശാല

■ സാഹിത്യവും സംസ്കാരവും

■ അറേബ്യൻ സ്കെച്ചുകൾ

■ സമരത്തീച്ചൂളയിൽ

■ വിപ്ലവാചാര്യന്മാർ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തെ പാർക്കിന് ആരുടെ സ്മരണാർത്ഥം പേരിട്ടിരിക്കുന്നു - ഇ.കെ നായനാർ

2. കയ്യൂർകേസിൽ പ്രതിപ്പട്ടികയിൽ പേരുണ്ടായിരിക്കുകയും പിൽക്കാലത്ത് കേരള മുഖ്യമന്ത്രിയാകുകയും ചെയ്തത്  - ഇ.കെ നായനാർ

3. എന്‍റെ റഷ്യൻ ഡയറി എഴുതിയത് - ഇ.കെ നായനാർ

4. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ (1998) കേരള മുഖ്യമന്ത്രി - ഇ.കെ നായനാർ

5. കണ്ണൂരിൽ പയ്യാമ്പലത്ത് അന്ത്യ നിദ്ര കൊള്ളുന്ന കേരള മുഖ്യമന്ത്രി - ഇ.കെ നായനാർ

6. ന്യൂഡൽഹിയിൽ അന്തരിച്ച (2004 മെയ് 19) മുൻ കേരള മുഖ്യമന്ത്രി - ഇ.കെ നായനാർ

7. 1991-ൽ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്ത മുഖ്യമന്ത്രി - ഇ.കെ നായനാർ

8. അറേബ്യൻ സ്കെച്ചുകൾ രചിച്ചതാര് - ഇ.കെ നായനാർ

9. 1996- ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയായ നേതാവ് - ഇ.കെ നായനാർ

10. സ്വാതന്ത്ര്യത്തിന്‍റെ സുവർണ്ണ ജൂബിലി വേളയിൽ കേരള മുഖ്യമന്ത്രിയായിരുന്നത് - ഇ.കെ.നായനാർ

11. കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്നത് - ഇ.കെ.നായനാർ

12. കേരളം – ഒരു രാഷ്ട്രീയ പരീക്ഷണശാല രചിച്ചതാര് - ഇ.കെ.നായനാർ

13. കാലാവധി പൂർത്തിയാക്കിയ ആദ്യ സി.പി.എം മുഖ്യമന്ത്രി - ഇ കെ നായനാർ

14. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി - ഇ കെ നായനാർ (4009 ദിവസം)

15. കേരളത്തിൽ കാലാവധി (5 വർഷം) തികച്ചു ഭരിച്ച ആദ്യത്തെ മാർക്സിസ്റ്റു മുഖ്യമന്ത്രി - ഇ.കെ.നായനാർ (1996-2001)

16. കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാർ - ആർ.ശങ്കർ, സി.അച്യുതമേനോൻ, ഇ.കെ.നായനാർ

17. ഇ.കെ.നായനാരുടെ പൂർണനാമം - ഏറമ്പാല കൃഷ്ണൻ നായനാർ

18. 1987ലെ തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വന്നത് - ഇ.കെ.നായനാർ

19. ഇ.കെ.നായനാരുടെ ആത്മകഥ - മൈ സ്ട്രഗിൾസ്

20. മൈ സ്ട്രഗിൾസ് എന്ന ആത്മകഥയുടെ മലയാള വിവർത്തനം - സമരത്തീച്ചൂളയിൽ

21. കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെടുമ്പോൾ (1998) കേരള മുഖ്യമന്ത്രി - ഇ.കെ.നായനാർ

22. കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി - ഇ.കെ.നായനാർ 

23. ഇ.കെ.നായനാർ ആദ്യമായി കേരള മുഖ്യമന്ത്രിയായ വർഷം - 1980 

24. ഭൂപരിഷ്‌കരണം, തൊഴിലാളി ക്ഷേമം എന്നീ മേഖലകളിൽ പുരോഗമനപരമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന മുഖ്യമന്ത്രി - ഇ.കെ.നായനാർ 

25. ഇ.കെ.നായനാർ അക്കാദമി, കമ്മ്യൂണിസ്റ്റ് ഹിസ്റ്ററി മ്യൂസിയം എന്നിവ നിലവിൽ വന്നത് - ബർണ്ണശ്ശേരി (കണ്ണൂർ)

Post a Comment

Previous Post Next Post