ഡൽഹി സുൽത്താനേറ്റ്

സുൽത്താൻ ഭരണം (ഡൽഹി സുൽത്താനേറ്റ്)

ഡൽഹിയിലെ സുൽത്താൻ വംശങ്ങൾ

1. അടിമവംശം (1206-1290)

2. ഖിൽജിവംശം (1290-1320)

3. തുഗ്ലക് വംശം (1320-1414)

4. സയ്യിദ് വംശം (1414-1451)

5. ലോധിവംശം (1451-1526)

അടിമവംശം (AD 1206 - AD 1290)

■ 1206.ൽ മുഹമ്മദ് ഗോറിയുടെ അടിമയായ കുത്ത്ബുദ്ദീൻ ഐബക്കാണ് ഇന്ത്യയിൽ ആദ്യമായി ഒരു മുസ്ലിം രാജവംശം സ്ഥാപിച്ചത്.

■ അടിമവംശത്തിന്റെ ആദ്യ ഭരണാധികാരിയും കുത്ത്ബുദ്ദീൻ ഐബക്കാണ്.

■ അടിമവംശമാണ് ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശമായി അറിയപ്പെടുന്നത്.

■ കുത്തബ് മിനാറിന്റെ നിർമാണം തുടങ്ങി വെച്ചത് കുത്ത്ബുദ്ദീൻ ഐബക്കാണ്.

■ 1210-ല്‍ പോളോ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുതിരപ്പുറത്തു നിന്നു വീണു മരിച്ച അടിമവംശ രാജാവാണ്‌ കുത്ത്ബുദ്ദീന്‍ ഐബക്‌.

ഇല്‍ത്തുമിഷ്‌

■ യഥാര്‍ത്ഥ നാമം ഷംസുദ്ദീന്‍ ഇല്‍ത്തുമിഷ്‌

■ കുത്തബ്  മിനാറിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയാക്കിയത്‌ ഇല്‍ത്തുമിഷാണ്‌.

■ മംഗോൾ നേതാവ്‌ 'ചെംഗിസ്ഖാന്‍' ഇന്ത്യ ആക്രമിച്ചത്‌ ഇല്‍ത്തുമിഷിന്റെ കാലത്താണ്‌.

റസിയാ സുൽത്താന

■ ഇൽത്തുമിഷിന്റെ മകളാണ് റസിയാ സുൽത്താന.

■ ഡൽഹി ഭരിച്ച ഇന്ത്യയിലെ ആദ്യത്തേയും ഒരേയൊരു മുസ്ലിമുമായ വനിത (1236-1240).

■ ഡൽഹിയിലെ സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ പേർഷ്യനായിരുന്നു.

ബാൽബൻ

■ യഥാർത്ഥ നാമം ഗിയാസുദ്ദീൻ ബാൽബൻ.

■ 'ദൈവത്തിന്റെ പ്രതിരൂപം' എന്നു സ്വയം വിശേഷിപ്പിച്ച രാജാവായിരുന്നു ബാല്‍ബന്‍.

■ പ്രഭുക്കന്മാരുടെ സഭയായ 'നാല്പതു പേര്‍' (The Forty) എന്നതിന്റെ അധികാരം വെട്ടിച്ചുരുക്കിയത്‌ ബാല്‍ബനാണ്‌.

■ അടിമവംശത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരിയായിരുന്നു ബാല്‍ബന്‍.

ഖില്‍ജി വംശം (AD 1290 - AD 1320)

■ 1290- എ.ഡി.യിലാണ്‌ ജലാലുദ്ദീന്‍ ഖില്‍ജി, ഖില്‍ജി രാജവംശത്തിന്‌ തുടക്കമിട്ടത്‌.

■ ഖില്‍ജി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരിയാണ്‌ അലാവുദ്ദീന്‍ ഖില്‍ജി.

■ അലാവുദ്ദീന്‍ ഖില്‍ജിയാണ്‌ ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏര്‍പ്പെടുത്തിയത്‌.

■ അലാവുദ്ദീന്‍ ഖില്‍ജിയുടെ ആസ്ഥാനകവിയായിരുന്നു അമീര്‍ഖുസ്റു.

■ ഒരു മുസ്ലിം ഭരണാധികാരിയും ഹിന്ദുരാജകുമാരിയും തമ്മിലുള്ള ആദ്യ വിവാഹം നടന്നത്‌ അലാവുദ്ദീന്‍ ഖില്‍ജിയും, ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയും തമ്മിലായിരുന്നു.

■ 'മാലിക്‌ കഫൂര്‍' അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകനായിരുന്നു. ഖില്‍ജി തെക്കെ ഇന്ത്യ ആക്രമിച്ചത്‌ മാലിക്‌ കഫൂറിന്‍റ സഹായത്താലാണ്‌.

■ ഡല്‍ഹിയിലെ സിറ്റിഫോര്‍ട്ട്‌, 'ആലയ്ദര്‍വാസ്‌' എന്നിവ പണികഴിപ്പിച്ചത്‌ ഖില്‍ജിയാണ്‌.

■ തപാല്‍സമ്പ്രദായം, മതേതരത്വനയം, കമ്പോളനിയന്ത്രണം, ജാഗിര്‍ദാരി സമ്പ്രദായത്തിനെതിരായ നടപടികൾ എന്നിവ അലാവുദ്ദീന്‍ ഖില്‍ജി നടപ്പിലാക്കിയിരുന്നു.

■ ഖിൽജി രാജവംശത്തിലെ അവസാനത്തെ രാജാവ്‌ മുബാരക്‌ ഷായാണ്‌.

■ ഖില്‍ജി രാജവംശത്തിന്റെ തലസ്ഥാനം ഡല്‍ഹി.

തുഗ്ലക് രാജവംശം (AD 1320 - AD 1414)

■ തുഗ്ലക്‌ വംശം സ്ഥാപിച്ചത്‌ ഗിയാസുദ്ദീന്‍ തുഗ്ലക്കാണ്.

■ ഗാസി മാലിക്‌ എന്നാണ്‌ ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര്‌.

■ തുഗ്ലക്‌ രാജവംശത്തിലെ പ്രധാനപ്പെട്ട രാജാവ്‌ മുഹമ്മദ്ബിൻ തുഗ്ലക്കാണ്. യഥാർത്ഥ നാമം ജൂനാഖാൻ എന്നായിരുന്നു.

■ 'നിർഭാഗ്യവാനായ ആദർശവാദി' എന്നറിയപ്പെട്ടിരുന്നത് �മുഹമ്മദ്ബിൻ തുഗ്ലക്കാണ്. ഇബൻ ബത്തൂത്തയാണ് ഇദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.

■ ഇദ്ദേഹം തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക് മാറ്റുകയും 'ദൗലത്ത്ബാദ്' എന്ന് പേര് നൽകുകയും ചെയ്തു.

■ വീണ്ടും ദൗലത്ത്ബാദില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ സ്ഥാനം മാറ്റുകയുമുണ്ടായി. “ബുദ്ധിമാനായ വിഡ്ഢി" എന്നറിയപ്പെട്ടതും മുഹമ്മദ്‌ ബിന്‍ തുഗ്ലക്കാണ്‌.

■ ഹിന്ദുക്കളുടെ മേല്‍ ഏര്‍പ്പെടുത്തിയ “ജസിയ" എന്ന മതനികുതി ആദ്യമായി നടപ്പില്‍ വരുത്തിയത്‌ ഫിറോഷാ തുഗ്ലക്കാണ്‌.

■ ഫിറോഷാ  തുഗ്ലക്കാണ്‌ കൃഷിയുടെ പുരോഗമനത്തിനുവേണ്ടി വ്യാപകമായ തോതില്‍ ജലസേചന പദ്ധതികൾ നടപ്പിലാക്കിയത്‌.

ലോധി വംശം (AD 1451 - AD 1526)

■ ലോധിവംശ സ്ഥാപകന്‍ ബാഹുലല്‍ ലോധിയാണ്‌.

■ ഇബ്രാഹിം ലോധിയാണ്‌ ലോധി വംശത്തിലെ അവസാനത്തെ ഭരണാധികാരി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സാധാരണ ജനങ്ങളോട്‌ ആശയവിനിമയം നടത്തുവാന്‍ വിസമ്മതിച്ചു സുല്‍ത്താന്‍ ആര്‌? - ബാല്‍ബന്‍

2. സൈനിക വകുപ്പിന്‌ രൂപം (ദിവാന്‍-ഐ-അര്‍സ്‌) നല്‍കിയത്‌ ആര്‌? - ബാല്‍ബന്‍

3. അടിമകളുടെ വകുപ്പിന്‌ (ദിവാന്‍-ഐ-ബന്‍ധഗം) രൂപം നല്‍കിയത്‌ ആര്‌? - ഫിറോസ്‌ ഷാ തുഗ്ലക്ക്

4. കൃഷി വകുപ്പിന്‌ (ദിവാന്‍-ഐ-അമിര്‍ കോഹി) രൂപം നല്‍കിയത്‌ ആര്‌? - മുഹമ്മദ്‌- ബിന്‍-തുഗ്ലക്ക്

5. ധര്‍മ്മസ്ഥാപനങ്ങളുടെ വകുപ്പിന്‌ രൂപം (ദിവാന്‍-ഐ-കൈരാത്‌) നല്‍കിയത്‌ ആര്‌? - ഫിറോസ്‌ ഷാ തുഗ്ലക്ക്

6. റവന്യു വകുപ്പിന്‌ (ദിവാന്‍-ഐ-മുസ്തഖരാജ്)‌ രൂപം നരകിയത്‌ ആര്‌" - അലാവുദ്ദീൻ ഖില്‍ജി

7. മേണെയറിലെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്നത്‌ ആര്‌? - മുഹമ്മദ്‌-ബിന്‍-തുഗ്ലക്ക്‌

8. സൈനികര്‍ക്ക്‌ രൊക്കം പണം കൊടുത്ത, ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ ആര്‌? - അലാവുദ്ദീൻ ഖില്‍ജി

9. എ.ഡി 1329-1330-ല്‍ ചെമ്പ്‌ നാണയങ്ങള്‍ വിതരണം ചെയ്തത് ആര്‌? - മുഹമ്മദ്‌-ബിന്‍-തുഗ്ലക്ക്‌

10. ഡല്‍ഹിയിലെ സുല്‍ത്താന്‍ ഭരണകാലത്ത്‌ ഔദ്യോഗിക ഭാഷ ഏതായിരുന്നു? - പേര്‍ഷ്യന്‍

11. ബാഗ്ദാദിലെ (ഇറാക്ക്‌) ഖാലിഫിന്റെ അംഗീകാരം നേടിയ ഡൽഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ ആര്‌? - ഇല്‍ത്തുമിഷ്‌

12. സുല്‍ത്താന്‍ എന്ന പേര്‌ ആദ്യമായി സ്വീകരിച്ചത്‌ ആര്‌ - മുഹമ്മദ് ഗസ്നി

13. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യത്തെ സുല്‍ത്താന്‍ ആര്‌? - അലാവുദ്ദീൻ ഖില്‍ജി

14. അലാവുദ്ദീൻ ഖില്‍ജി ദക്ഷിണേന്ത്യയിലെ ഏത്‌ പ്രദേശത്തെയാണ്‌ ഉത്തരേന്ത്യയിലെ സാമ്രാജ്യത്തോട്‌ കൂട്ടിച്ചേര്‍ത്തത്‌” - ദേവഗിരി

15. ഏത്‌ സുല്‍ത്താന്റെ ഭരണകാലത്താണ്‌ മംഗോളിലെ ഖത്ലഘ്‌ ഖ്വജന്‍ ഇന്‍ഡ്യ ആക്രമിച്ചത്‌? - അലാവുദ്ദീൻ ഖില്‍ജിയുടെ

16. മുഖദാമുകള്‍ ആരാണ്‌? - ഗ്രാമത്തലവന്മാൻ

17. ഖട്ടുകള്‍ ആരാണ്‌? - ചെറിയ ഭൂപ്രഭുക്കന്‍മാര്‍

18. ടിമുറിഡുകളുടെ നാമമാത്രമായ വൈസ്റോയ്‌ ആയിരുന്നത്‌ ഡൽഹിയിലെ ഏത്‌ സുല്‍ത്താനാണ്‌? - ഖിസര്‍ ഖാന്‍

19. സുല്‍ത്താന്‍ ഭരണകാലത്ത്‌ രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നു? - പൗരോഹിത്യ ഭരണം

20. ഏത്‌ സുല്‍ത്താന്റെ ഭരണകാലത്താണ്‌ ഡക്കാണില്‍ മുസ്ലിം ആക്രമണം ഉണ്ടായത്‌? - ജലാലുദീന്‍ ഖില്‍ജിയുടെ

21. രാജാവിന്റെ പവിത്രതയെപ്പറ്റി ശക്തമായി പ്രതിപാദിച്ച ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ ആര്‌? - ബാല്‍ബന്‍

22. “രക്തവും ഇരുമ്പും" എന്ന ഭരണനയം പിന്തുടര്‍ന്നതാര്‌? - ബാല്‍ബന്‍

23. സൈന്യത്തെ രൂപീകരിക്കുവാൻ അതീവ താല്പര്യം കാണിച്ച സുൽത്താൻ ആര്? - അലാവുദ്ദീൻ ഖിൽജി

24.സുൽത്താൻ ഭരണകാലഘട്ടത്തിൽ ഒദ്യോഗിക വിധികര്‍ത്താവ്‌ എന്നറിയപ്പെട്ടിരുന്നത് ആര്? - ദിവാൻ-ഐ-മസ്ലിം

25. സുൽത്താൻ ഭരണകാലഘട്ടത്തിൽ ഭൂമിയുടെ അളവിന്‌ ഉപയോഗിച്ചിരുന്ന സംജ്ഞ എന്ത്? - മസാഹത്ത്

26. സുൽത്താൻ ഭരണകാലഘട്ടത്തിൽ ഏതു രീതിയിലുള്ള ബുദ്ധമതമാണ് നിലനിന്നിരുന്നത്? - മഹായാനം

27. ഖലീഫ എന്ന പേര് സ്വയം സ്വീകരിച്ച സുൽത്താൻ ആര്? - ഖുത്ബുദ്ദീൻ മുബാറക് ഷാ ഖാൽജി

28. ദക്ഷിണേന്ത്യക്ക് എതിരായി നീക്കങ്ങൾ നയിച്ചതാര്? - മാലിക് കാഫർ

29. പരമാധികാരമുള്ള ആദ്യത്തെ സുല്‍ത്താന്‍ ആരായിരുന്നു? - ഇല്‍ത്തുമിഷ്

30. റസിയ സുൽത്താന മരിച്ചത്‌ എവിടെവച്ച്‌? - കൈതലില്‍

31. 1,80,000 അടിമകള്‍ ഉണ്ടായിരുന്ന സുല്‍ത്താന്‍ ആര്? - ഫിറോസ്‌ ഷാ തുഗ്ലക്ക്

32. 'ലാഖ്‌-ബക്ഷ്‌' എന്നറിയപ്പെട്ടിരുന്നത്‌ ആര്? - ഖുത്ബുദ്ദീൻ ഐബക്ക്

33. ഡല്‍ഹിയിലെ ദര്‍-ഉല്‍-ഷാഫ എന്ന ആശുപത്രി സ്ഥാപിച്ച സുല്‍ത്താനാര്‌? - ഫിറോസ് ഷാ തുഗ്ലക്ക്

34. ഡല്‍ഹിക്ക്‌ സമീപം തുഗ്ലക്ക്ബാദ് ‌ എന്ന കോട്ടയോടു കൂടിയ നഗരം സ്ഥാപിച്ചത്‌ ആര്‌? - ഘിയാസ്‌- ഉദ്‌-ദിന്‍ തുഗ്ലക്ക്‌

35. കുത്തബ്‌ പള്ളി ദീര്‍ഘിപ്പിച്ചത്‌ ആര്‌? - അലാവുദ്ദീൻ ഖിൽജി

36. ജൗന രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്നതാരെ? - മുഹമ്മദ് ബിൻ തുഗ്ലക്ക്

37. ബ്രാഹ്മണരില്‍ നിന്നുപോലും ജസിയ ചുമത്തിയത്‌ ഏത്‌ സുല്‍ത്താനാണ്‌? - ഫിറോസ്‌ ഷാ തുഗ്ലക്ക്

38. ബാല്‍ബനിന്റെ മരണത്തിനു ശേഷം ഡല്‍ഹിയിലെ സുല്‍ത്താന്‍ ആയത്‌ ആര്‌? - മുയിസ്‌-ഉദ്‌-ദിന്‍ കൈക്കുബാദ്‌

39. 1333-ല്‍ മൂറിഷ്‌ സഞ്ചാരി, ഐബിന്‍ ബത്തൂത്ത ഇന്‍ഡ്യയില്‍ വന്നത്‌ ആരുടെ ഭരണകാലത്താണ്‌? - മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത്

40. “വിപരീതങ്ങളുടെ മിശ്രിതം” എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌ ആരെ? - മുഹമ്മദ് ബിൻ തുഗ്ലക്കിനെ

41. സുല്‍ത്താന്‍ ഭരണകാലഘട്ടത്തില്‍ ഏതുതരം ഭൂമി, നികുതിയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്നു? - വക്ത്‌, ഇനാം

42. ബിര്‍നാഥന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സുല്‍ത്താന്‍ ആര്‌? - ഫിറോസ്‌ ഷാ തുഗ്ലക്ക്

43. 'പയക' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌ - കാല്‍നടയായി പോകുന്ന സൈനികര്‍

44. സുല്‍ത്താന്‍ ഭരണകാലഘട്ടത്തില്‍ സുല്‍ത്താനായ ഇന്‍ഡ്യാക്കാരനായ ഏക മുസ്സീം ആരായിരുന്നു? - നസിറുദ്ദീന്‍ ഖുസ്റവ്‌ ഷാ

45. ആരുടെ ഭരണകാലത്താണ്‌ രൂക്ഷമായ കര്‍ഷക വിപ്ലവം ഉണ്ടായത്‌? - മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ

46. ഡല്‍ഹിയിലെ ജനസംഖ്യാകണക്ക്‌ എടുക്കുവാന്‍ ആജ്ഞാപിച്ചതാര്‌? - മുഹമ്മദ്‌- ബിന്‍ തുഗ്ലക്ക്‌

47. അലാവുദ്ദീൻ ഖിൽജിയുടെ പരാജയപ്പെടുത്തല്‍ കാലാനുക്രമമനുസരിച്ച്‌ ഏതൊക്കെ ആയിരുന്നു? - ചിറ്റോർ, മാള്‍വ, ഉജ്ജയിനി, ചന്ദേരി

48. ഇന്‍ഡ്യയില്‍ നിന്ന്‌ അന്യരാജ്യങ്ങളിലേയ്ക്ക്‌ അടിമകളെ കൊണ്ടു പോകുന്നത്‌ നിരോധിച്ചതാര്? - ഫിറോസ്‌ ഷാ തുഗ്ലക്ക്

49. ഇല്‍ത്തുമിഷും എതിരാളികളായ യാള്‍ഡസും, ക്യുബാച്ചയും തമ്മില്‍ ഏതെല്ലാം സ്ഥലങ്ങളുടെ പേരില്‍ പോരാട്ടമുണ്ടായി? - ലാഹോര്‍, മുൾട്ടാന്‍

50. ഏത്‌ കാലഘട്ടത്തില്‍ നൂല്‍നുല്‍ക്കുന്ന ചക്രം ഉപയോഗിച്ചു തുടങ്ങിയത്‌? - എ.ഡി 14-ാം നൂറ്റാണ്ടില്‍

51. എ.ഡി 1351-ല്‍ എതിരാളികളുമായി പോരാടുന്നതിനിടയിൽ മുഹമ്മദ്‌-ബിന്‍ തുഗ്ലക്ക്‌ മരിച്ചത്‌ എവിടെ വച്ച്‌? - തട്ടാഹ്‌

52. മുഹമ്മദ്‌-ബിന്‍ തുഗ്ലക്ക്‌ തെക്കുനിന്ന്‌ പിടിച്ചെടുത്ത ഏക പ്രദേശം ഏത്‌? - കംപിളി

53. ഇക്ക്ത സമ്പ്രദായം ഡല്‍ഹിയില്‍ തുടങ്ങിയത്‌ ആര് - ഇല്‍ത്തുമിഷ്‌

54. സ്ഥിരമായ സൈന്യത്തെ രൂപീകരിച്ച ഡല്‍ഹി സുൽത്താൻ ആര്‌ - അലാവുദ്ദീൻ ഖിൽജി

55. അലാവുദ്ദീൻ ഖില്‍ജിയുടെ ഭരണകാലത്ത്‌ ചന്തകളിലെ കച്ചവട സമ്പ്രദായങ്ങളെപ്പറ്റി വിവരങ്ങള്‍ അറിയിച്ചിരുന്ന രഹസ്യ പോലീസ്‌ സംഘം ഏത്‌? - മുന്‍ഹിയന്മാര്‍

56. ഏത്‌ സുല്‍ത്താന്റെ ഭരണകാലത്താണ്‌ കര്‍ഷകത്തൊഴിലാളികളുടെ വിപ്ലവം രൂക്ഷമായത്‌? - അലാവുദിന്‍ ഖില്‍ജിയുടെ

57. സുല്‍ത്താന്‍ ഭരണകാലത്തെ മൂന്നുതരം നാണയങ്ങള്‍ ആയിരുന്ന ടങ്ക, ഷഷ്ഗാനി, ജിതാല്‍ എന്നിവ നിര്‍മ്മിച്ചിരുന്നത്‌ എന്തുപയോഗിച്ചാണ്‌? - ടങ്കയും, ഷഷ്ഗാനിയും വെള്ളിയുമുപയോഗിച്ചും; ജിതാന്‍ ചെമ്പുപയോഗിച്ചും

58. 'ഗ്രഹപ്പിഴയുള്ള ആദര്‍ശവാദി" എന്ന ഇരട്ടപ്പേര്‌ നേടിയതാര്‌? - മുഹമ്മദ് ബിൻ തുഗ്ലക്ക്

59. കര്‍ഷകര്‍ക്ക്‌ വായ്‌പ നല്‍കിയിരുന്ന സുല്‍ത്താന്‍ ആര്‌ - മുഹമ്മദ് ബിൻ തുഗ്ലക്ക്

60. തുണി മുതലായവ വില്‍പ്പന നടത്തിയിരുന്ന, അലാവുദ്ദീൻ ഖിൽജിയുടെ ഡല്‍ഹിയിലെ ചന്തയുടെ പേരെന്ത്‌? - സെറൈ-ഐ-അദില്‍

61. അബൂബെക്കര്‍ ഏത്‌ വംശത്തില്‍പ്പെട്ട ആളായിരുന്നു? - തുഗ്ലക്

62. ജജ്നഗറിലെ ഭരണാധികാരിയെ ആക്രമിക്കുകയും അവിടുത്തെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും ചെയ്ത സുല്‍ത്താന്‍ ആര്‌? - ഫിറോസ് തുഗ്ലക്

63. വായ്പകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ആരായിരുന്നു? - മജുംദാര്‍

64. ഉമറ-ഐ-ചഹല്‍ഗന എന്നറിയപ്പെടിരുന്ന കൗണ്‍സില്‍ രൂപീകരിച്ചതാര്‌? - ഇല്‍ത്തുമിഷി

65. അലാവുദീന്‍ ഖില്‍ജി “മാലിക്‌-നൈബര്‍" ആയി നിയമിച്ചതാരെയായിരുന്നു? - മാലിക്‌ കാഫര്‍

66. അറബി പദങ്ങള്‍ ഉപയോഗിച്ച്‌ നാണയങ്ങള്‍ നിര്‍മ്മിച്ച ആദ്യത്തെ സുല്‍ത്താന്‍ ആരായിരുന്നു? - ഇല്‍ത്തുമിഷ്

67. ഖിൽജി വംശത്തിന്റെ സ്ഥാപകന്‍ ആര്‌? - ജലാല്‍-ഉദ്‌-ദീന്‍ ഖില്‍ജി 

68. സുല്‍ത്താന്‍ ഭരണകാലത്ത്‌ ഏതെല്ലാം നികുതികള്‍ ഈടാക്കിയിരുന്നു? - വീട്ടുകരം, മേച്ചില്‍ കരം, വെള്ളത്തിന്റെ കരം മുതലായവ

69. “ചരാഹി" എന്തായിരുന്നു? - മേച്ചില്‍ കരം

70. 1342-ല്‍ മുഹമ്മദ്‌-ബിന്‍ തുഗ്ലക്ക്‌ ചൈനയിലേയ്ക്ക്‌ അയച്ചത്‌ ആരെ? - ഐബിന്‍ ബത്തൂത്തയെ

Post a Comment

Previous Post Next Post