ഖിൽജി വംശം

ഖിൽജി രാജവംശം (Khilji Dynasty (AD 1290-1320))

1290ൽ ജലാലുദ്ദീൻ ഖിൽജിയാണ് ഈ വംശം സ്ഥാപിച്ചത്. ഈ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് അലാവുദ്ദീൻ ഖിൽജിയാണ്. ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏർപ്പെടുത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവിയായിരുന്നു അമീർ ഖുസ്രു. ഖിൽജിവംശത്തിലെ അവസാന രാജാവായ മുബാറക് ഷായെ ഖുസ്രോഖാൻ വധിച്ചതോടെ ആ വംശവും തകർന്നു. തുടർന്ന് ഖുസ്രോഖാൻ രാജാവായെങ്കിലും 1320ൽ ഖുസ്രോയെ പരാജയപ്പെടുത്തി ഗിയാസുദ്ദീൻ തുഗ്ലക്ക്, തുഗ്ലക്ക് വംശം സ്ഥാപിച്ചു. ഖിൽജി സുൽത്താന്മാർ തുർക്കി വംശജരായിരുന്നു.

PSC ചോദ്യങ്ങൾ

1. ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം - ഖിൽജി വംശം 

2. ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച സുൽത്താനേറ്റ് രാജവംശം - ഖിൽജി വംശം 

3. ഖിൽജി വംശ സ്ഥാപകൻ - ജലാലുദ്ദീൻ ഖിൽജി

4. ഖിൽജി വംശത്തിന്റെ തലസ്ഥാനം - ഡൽഹി 

5. ജലാലുദ്ദീന്‍ ഖില്‍ജി, ഖില്‍ജി രാജവംശത്തിന്‌ തുടക്കമിട്ടത്‌ - AD 1290

6. ഖില്‍ജി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരി - അലാവുദ്ദീന്‍ ഖില്‍ജി

7. ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏര്‍പ്പെടുത്തിയത്‌ - അലാവുദ്ദീന്‍ ഖില്‍ജി

8. അലാവുദ്ദീന്‍ ഖില്‍ജിയുടെ ആസ്ഥാനകവി - അമീര്‍ഖുസ്റു.

9. ഒരു മുസ്ലിം ഭരണാധികാരിയും ഹിന്ദുരാജകുമാരിയും തമ്മിലുള്ള ആദ്യ വിവാഹം നടന്നത്‌ - അലാവുദ്ദീന്‍ ഖില്‍ജിയും, ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയും തമ്മിലായിരുന്നു

10. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകൻ - മാലിക്‌ കഫൂര്‍ (ഖില്‍ജി തെക്കെ ഇന്ത്യ ആക്രമിച്ചത്‌ മാലിക്‌ കഫൂറിന്‍റ സഹായത്താലാണ്‌)

11. ഡല്‍ഹിയിലെ സിറ്റിഫോര്‍ട്ട്‌, 'ആലയ്ദര്‍വാസ്‌' എന്നിവ പണികഴിപ്പിച്ചത്‌ - അലാവുദ്ദീന്‍ ഖില്‍ജി

12. തപാല്‍സമ്പ്രദായം, മതേതരത്വനയം, കമ്പോളനിയന്ത്രണം, ജാഗിര്‍ദാരി സമ്പ്രദായത്തിനെതിരായ നടപടികൾ എന്നിവ നടപ്പിലാക്കിയത് - അലാവുദ്ദീന്‍ ഖില്‍ജി

13. ഖിൽജി രാജവംശത്തിലെ അവസാനത്തെ രാജാവ്‌ - മുബാരക്‌ ഷാ

Post a Comment

Previous Post Next Post