തുറമുഖങ്ങൾ

തുറമുഖങ്ങൾ 
■ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഏതാണ്ട് 90% ഹാർബറുകളിലൂടെയാണ്.

■ പ്രധാന തുറമുഖങ്ങളും 190 ഓളം ചെറുകിട തുറമുഖങ്ങളും ഇന്ത്യയിലുണ്ട്.

■ രാജ്യത്തുടനീളമുള്ള പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം കേന്ദ്രസർക്കാറിനു കീഴിലാണ്. ചെറുകിട തുറമുഖങ്ങളുടെ നടത്തിപ്പ് സംസ്ഥാന സർക്കാറിനാണ്.

■ പ്രധാന തുറമുഖങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് തമിഴ്‌നാട്ടിലാണ്.

■ കിഴക്കൻ തീരങ്ങളിലെ പ്രധാന തുറമുഖങ്ങൾ - കൊൽക്കത്ത, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എണ്ണൂർ, തൂത്തുക്കുടി എന്നിവയാണ്. പടിഞ്ഞാറൻ തീരങ്ങളിലെ പ്രധാന തുറമുഖങ്ങൾ കാണ്ട്ല, മുംബൈ, മർമഗോവ, ന്യൂ മാംഗ്ലൂർ, കൊച്ചി എന്നിവയാണ്.

■ ഗുജറാത്തിലെ കാണ്ട്ല തുറമുഖം 1950 ൽ പണികഴിപ്പിച്ചതാണ്. വേലിയേറ്റ തുറമുഖമാണ് കാണ്ട്ല.

■ പ്രകൃതിദത്തമായ തുറമുഖമാണ് മുംബൈ.

■ കപ്പലുകൾ കയറ്റുന്നതിനും നന്നാക്കുന്നതിനും ഉപയോഗിക്കുന്ന പ്രദേശമാണ് ഡോക്ക്. മുംബൈ തുറമുഖത്തിന്റെ ഡോക്ക് ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

■ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖമാണ് ജവഹർലാൽ നെഹ്‌റു ഹാർബർ. നേവാ ഷേവയുടെ പേരിലും ഇത് അറിയപ്പെടുന്നു.

■ ഗോവയിലാണ് മർമഗോവ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും മർമഗോവ തുറമുഖത്തിലൂടെയാണ്.

■ ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രമാണ്  അലാങ്. "കപ്പലുകളുടെ സെമിത്തേരി" എന്നും ഇത് അറിയപ്പെടുന്നു.

■ 1974 ൽ കർണാടകയിലെ മംഗലാപുരത്ത് ന്യൂ മാംഗ്ലൂർ തുറമുഖം നിലവിൽ വന്നു.

■ ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നാണ് കൊച്ചി. 1341 ൽ പെരിയാർ നദിയിലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് കൊച്ചി ഹാർബർ രൂപപ്പെടുന്നത്.

■ കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1936 ൽ കൊച്ചിയിലെ ദിവാനായിരുന്ന ആർ‌ കെ ഷൺമുഖമാണ് ഇങ്ങനെ പ്രസ്താവിച്ചത്.

■ "പ്രസിഡന്റ് ടൈലർ" എന്ന് പേരുള്ള കണ്ടെയ്നർ 1973 ൽ കൊച്ചിയിലെത്തി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു കണ്ടെയ്നർ കപ്പൽ ഒരു തുറമുഖത്ത് എത്തിയത്.

■ ആധുനിക കൊച്ചിൻ ഹാർബറിന്റെ പ്രധാന വാസ്തുശില്പി ബ്രിട്ടീഷ് എഞ്ചിനീയർ സർ റോബർട്ട് ബ്രിസ്റ്റോയാണ്. കൊച്ചിയിലെ ആധുനിക തുറമുഖം 1928 മെയ് 26 നാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ച മണ്ണ് നിക്ഷേപിച്ചാണ് വെല്ലിങ്ടൺ ദ്വീപ് നിർമ്മിച്ചത്.

■ ലോകത്തിലെ ഏറ്റവും പഴയ തുറമുഖങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ "തൂത്തുക്കുടി".

■ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നാണ് ചെന്നൈ.

■ ഇന്ത്യയിലെ മറ്റൊരു പരിസ്ഥിതി സൗഹൃദ തുറമുഖമാണ് എണ്ണൂർ.

■ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ്. 1933 ലാണ് ഇത് സ്ഥാപിതമായത്.

■ ഒറീസയിലെ പ്രധാന തുറമുഖമാണ് പാരദ്വീപ് തുറമുഖം. കൃത്രിമ കായലുകൾക്കിടയിലാണ് ഇത് 1964 ൽ രൂപപ്പെടുത്തിയത്.

■ പശ്ചിമ ബംഗാളിലെ നദീജന്യ തുറമുഖമാണ് കൊൽക്കത്ത. കൊൽക്കത്ത തുറമുഖത്തിനു ഹാൽഡിയയിലും ഡോക്കുണ്ട്. ഹൂഗ്ലി നദിയുടെ തീരത്താണ് കൊൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്.

■ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമാണ് ഗുജറാത്തിലെ പിപാവാവ് തുറമുഖം.

■ ഗുജറാത്തിലെ മുന്ദ്ര തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ്.

■ ആന്ധ്രയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം കൃഷ്ണപട്ടണമാണ് . 2008 ജൂലൈയിലാണ് ഇത് നിലവിൽ വന്നത്.

■ കേരളത്തിൽ പതിനേഴ് ചെറിയ തുറമുഖങ്ങളും ഒരു പ്രധാന തുറമുഖവുമുണ്ട്. ഫോർട്ട് കൊച്ചി ആണ് പ്രധാന തുറമുഖം.

■ വിഴിഞ്ഞത്ത് ഒരു അന്താരാഷ്ട്ര തുറമുഖവും ആസൂത്രണം ചെയ്തിട്ടുണ്ട്, ഇത് നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

■ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ എത്ര ശതമാനം തുറമുഖങ്ങള്‍ വഴിയാണ്‌ - 90

■ ലോകത്തില്‍ കടല്‍മാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതത്തില്‍ ഇന്ത്യയുടെ സ്ഥാനം - 19

■ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെ എണ്ണം - 13

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം - തമിഴ്നാട്‌

■ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ കൈകാര്യം ചെയ്യുന്നത്‌ - കേന്ദ്ര സര്‍ക്കാര്‍

■ ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം - ഗംഗാവരം

■ ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം - കാണ്ട്ല

■ ഇന്ത്യയിലെ ഏക ഫ്രീട്രേഡ്‌സോണ്‍ തുറമുഖം - കാണ്ട്‌ല

■ കാണ്ട്ല തുറമുഖം ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു - ഗുജറാത്ത്

■ ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം -  കാണ്ട്ല

■ പശ്ചിമതീരത്തു സ്ഥിതിചെയ്യുന്ന തുറമുഖങ്ങളിൽ പ്രധാനപ്പെട്ടത് - കാണ്ട്ല

■ ഇന്ത്യയിൽ ആദ്യമായി സ്പെഷ്യൽ ഇക്കണോമിക് സോൺ നിലവിൽവന്ന തുറമുഖം - കാണ്ട്ല

■ ഇന്ത്യയിലെ ഏറ്റവും പ്രകൃതിദത്ത തുറമുഖം - മുംബൈ

■ ഇന്ത്യയുടെ സമുദായ വാണിജ്യത്തിന്റെ കൂടുതല്‍ ചരക്കുനീക്കം നടത്തപ്പെടുത്തുന്ന തുറമുഖം - മുംബൈ

■ ഇന്ദിര, പ്രിന്‍സ്‌, വിക്ടോറിയ എന്നീ മൂന്ന്‌ ഡോക്കുകള്‍ സ്ഥിതിചെയ്യുന്ന തുറമുഖം - മുംബൈ

■ മുംബൈ തുറമുഖത്തിന്റെ ഭരണം നടത്തുന്നത്‌ - മുംബൈ പോര്‍ട്ട്‌ ട്രസ്റ്റ്‌

■ ജവഹര്‍ലാല്‍ നെഹ്റു തുറമുഖം സ്ഥിതിചെയ്യുന്നത്‌ - മുംബൈ

■ ഇന്ത്യയില്‍ ഏറ്റവും തിരക്ക്‌ കൂടിയ തുറമുഖം - ജവഹര്‍ലാല്‍ നെഹ്റു തുറമുഖം

■ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം - ജവഹര്‍ലാല്‍ നെഹ്റു തുറമുഖം

■ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തിന്റെ മറ്റൊരു പേര്‌ - നേവാ ഷേവാ

■ ഇന്ത്യയുടെ 65% കണ്ടയ്നർ ഗതാഗതം നടക്കുന്ന തുറമുഖം - ജവഹര്‍ലാല്‍ നെഹ്റു തുറമുഖം

■ മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗോവ

■ മർമ്മഗോവ തുറമുഖമായി പ്രഖ്യാപിച്ച വർഷം - 1963

■ ഏതു നദിയുടെ അഴിമുഖത്താണ് മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്നത് - സുവാരി

■ മർമ്മഗോവ തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ട വർഷം - 1885

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്‌ - മര്‍മ്മഗോവ

■ മര്‍മ്മഗോവ എന്തിനാണ്‌ പ്രസിദ്ധം - ഇരുമ്പയിര്‌

■ കര്‍ണ്ണാടകയിലെ പ്രധാന തുറമുഖം - ന്യൂമാംഗ്ലൂര്‍

■ ന്യൂമാംഗ്ലൂര്‍ തുറമുഖത്തിന്റെ ആസ്ഥാനം - പനമ്പൂര്‍

■ കൊങ്കണ്‍ റെയില്‍വേയുമായി ബന്ധമുള്ള പ്രധാന തുറമുഖം - ന്യൂമാംഗ്ലൂര്‍

■ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തുറമുഖങ്ങളിലൊന്ന്‌ - തൂത്തുക്കുടി

■ പാണ്ഡ്യരാജാക്കന്‍മാരുടെ പ്രധാന തുറമുഖം - തൂത്തുക്കുടി

■ പ്രാചീന കാലഘട്ടത്തില്‍ കപ്പല്‍ നിര്‍മ്മാണത്തിന്‌ പേര് കേട്ട തുറമുഖം - തൂത്തുക്കുടി

■ ചെന്നൈ തുറമുഖത്തിന്റെ പണി ആരംഭിച്ച വര്‍ഷം - 1861

■ ഡോ. അംബേദ്കര്‍ ഡോക്‌, ഭാരതി ഡോക്‌ എന്നിവ ഏതു തുറമുഖത്തില്‍ സ്ഥിതിചെയ്യുന്നു - ചെന്നൈ തുറമുഖം

■ ഇന്ത്യയിലെ പ്രധാനപ്പെട്ട 12 മത്തെ തുറമുഖം - എന്നൂർ 

■ ഇന്ത്യയിലെ ഏറ്റവും പരിസ്ഥതി സൗഹൃദപരമായ തുറമുഖം - എന്നൂർ

■ എന്നൂർ തുറമുഖം ഏത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു - തമിഴ്നാട്

■ പാരാദ്വീപ് ഏത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു - ഒഡീഷ

■ സ്വാതന്ത്ര്യാനന്തര  ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്‌ ആരംഭിച്ച ആദ്യ തുറമുഖം - പാരാദ്വീപ്‌

■ കൃത്രിമ ലഗുണിനുള്ളില്‍ സ്ഥിതിചെയ്യുന്ന തുറമുഖം - പാരാദ്വീപ്‌

■ വിശാഖപട്ടണം തുറമുഖം സ്ഥാപിച്ച വര്‍ഷം - 1933

■ “ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിടയിലെ തിളക്കമുള്ള രത്നം” എന്നറിയപ്പെടുന്ന തുറമുഖം - വിശാഖപട്ടണം

■ ഡോള്‍ഫിന്‍ റോസ്‌, റോസ്‌ ഹില്‍ എന്നീ മലകളുള്ള തുറമുഖം - വിശാഖപട്ടണം

■ ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊല്‍ക്കത്ത

■ കൊല്‍ക്കത്ത തുറമുഖം ഏതു നദിയുടെ തീരത്ത്‌ - ഹുഗ്ലി

■ കൊച്ചി തുറമുഖത്തിന്റെ ആഴം കൂടിയ ഭാഗത്ത്‌ മണ്ണ്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണ്‌ - വില്ലിംഗ്ടണ്‍ ദ്വീപ്‌

■ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം - പിപവാവ്‌

■ പിപവാവ്‌ തുറമുഖം സ്ഥിതിചെയ്യുന്നത് - ഗുജറാത്ത്‌

■ പിപവാവ്‌ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച വർഷം - 1996     

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുദ്ര

■ മുദ്ര തുറമുഖം സ്ഥിതിചെയ്യുന്നത് - ഗുജറാത്ത്

■ കൃഷ്ണപട്ടണം തുറമുഖം സ്ഥിതിചെയ്യുന്നത് - ആന്ധ്രാപ്രദേശ്

0 Comments