മധ്യകാല ഇന്ത്യ ചരിത്രം

Arun Mohan
0

 പാല സാമ്രാജ്യം (AD 765 – AD 1161)

ഗൗഡമോംഘിർ എന്നീ രാജ്യങ്ങൾ ഭരിച്ചിരുന്ന ഒരു മധ്യകാല ഇന്ത്യൻ സാമ്രാജ്യമായിരുന്നു പാല സാമ്രാജ്യം (ബംഗാളിസംസ്കൃത ഭാഷകളിൽ പാല എന്നാൽ "സംരക്ഷകൻ" എന്നാണ് അർത്ഥമാക്കുന്നത്). പാലാ കാലഘട്ടം ബംഗാളിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. എ.ഡി. 765-ൽ ഗോപാലനാണ് പാല രാജവംശം സ്ഥാപിച്ചത്. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗൗഡയിലെ പ്രധാനികൾ ഗോപാലനെ തിരഞ്ഞെടുത്തതോടെയാണ് സാമ്രാജ്യം സ്ഥാപിതമായത്. ബംഗാളിലെ ആദ്യത്തെ ബുദ്ധമത രാജാവായിരുന്നു ഗോപാലൻ. ഗോപാലനുശേഷം അദ്ദേഹത്തിന്റെ മകൻ ധർമ്മപാലൻ ഭരിച്ചു. പാല രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു ധർമ്മപാലൻ. ധർമ്മപാലൻ വിക്രമശില സർവകലാശാല നിർമ്മിച്ചുനളന്ദ സർവകലാശാലയും അദ്ദേഹം നവീകരിച്ചു. എ.ഡി. 765 മുതൽ എ.ഡി. 1161 വരെയായിരുന്നു പാല സാമ്രാജ്യത്തിന്റെ കാലഘട്ടം.

പ്രതിഹാര രാജവംശം (AD 730 – AD 1018)

കനൗജ് തലസ്ഥാനമാക്കി ഗുർജാര രാജ്യം ഭരിച്ചിരുന്ന ഒരു പ്രമുഖ മധ്യകാല ഇന്ത്യൻ രാജവംശമായിരുന്നു പ്രതിഹാര രാജവംശം. പാല രാജവംശത്തിലെ ദേവപാലനുശേഷം പ്രതിഹാര സാമ്രാജ്യം അഭിവൃദ്ധി പ്രാപിച്ചു. പ്രതിഹാര രാജവംശത്തിന്റെ സ്ഥാപകനായിരുന്നു നാഗഭട്ടൻ ഒന്നാമൻ. ഉത്തരേന്ത്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി നാഗഭട്ടൻ രണ്ടാമൻ മാറി. പാല രാജവംശത്തിലെ രാജാവായ ധർമ്മപാലനെ യുദ്ധത്തിൽ നാഗഭട്ടൻ രണ്ടാമൻ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ രാമഭദ്രൻ അധികാരത്തിൽ വന്നു. അതിനുശേഷം രാമഭദ്രന്റെ മകൻ മിഹിര ഭോജൻ സിംഹാസനസ്ഥനായി. 'ആദി വരാഹ' (മിഹിര ഭോജൻ) എന്ന പദവി ലഭിച്ച പ്രതിഹാര രാജാവായിരുന്നു ഭോജൻ ഒന്നാമൻ. ഭോജന്റെയും പിൻഗാമിയായ മഹേന്ദ്രപാലൻ ഒന്നാമന്റെയും കീഴിൽപ്രതിഹാര രാജവംശം സമൃദ്ധിയുടെയും ശക്തിയുടെയും ഉന്നതിയിലെത്തി. രാജവംശ കലഹങ്ങളാൽ പ്രതിഹാര രാജവംശത്തിന്റെ ശക്തി ദുർബലപ്പെട്ടു. അവരുടെ അവസാനത്തെ പ്രധാന രാജാവായ യശഹ്പാലനെ 1018-ൽ ഗസ്‌നിയിലെ മഹ്മൂദ് കനൗജിൽ നിന്ന് പുറത്താക്കി.

ഹൊയ്‌സാല രാജവംശം (AD 1006 – AD 1346)

10 മുതൽ 14ആം നൂറ്റാണ്ട് വരെ കർണാടകയുടെ ഒരു പ്രധാന ഭാഗം ഭരിച്ചിരുന്ന ഒരു പ്രമുഖ മധ്യകാല രാജവംശമായിരുന്നു ഹൊയ്‌സാല രാജവംശം. ഹൊയ്‌സാല രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ബേലൂർ. ഹൊയ്‌സല രാജവംശത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാണ് ദോരസമുദ്ര (ഇന്നത്തെ ഹാലേബിഡ്). പ്രശസ്തമായ ബേലൂർഹാലേബിഡ് ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഹൊയ്‌സാല രാജവംശമാണ്. പത്താം നൂറ്റാണ്ടിൽ സാല സ്ഥാപിച്ച ഹൊയ്‌സാല രാജവംശം വാസ്തുവിദ്യാ അത്ഭുതങ്ങൾക്കും സാഹിത്യ സംരക്ഷണത്തിനും പേരുകേട്ടവരാണ്. വിഷ്ണുവർദ്ധൻവീര ബലാല മൂന്നാമൻ തുടങ്ങിയ പ്രശസ്ത ഭരണാധികാരികൾ രാജ്യത്തിന്റെ പ്രദേശം വികസിപ്പിച്ചുഇത് പ്രദേശത്തിന്റെ സംസ്കാരത്തിലും ചരിത്രത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി.

കാകതീയ വംശം (AD 1163 – AD 1323)

തെക്കേ ഇന്ത്യയിലെ പ്രബല രാജവംശങ്ങളിലൊന്നായിരുന്നു കാകതീയവംശം. പ്രതാപരുദ്രൻ ഒന്നാമൻഗണപതിദേവ എന്നിവരായിരുന്നു കാകതീയ വംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാർ.  വാറംഗലായിരുന്നു കാകതീയ വംശത്തിന്റെ ആസ്ഥാനം. വാറംഗലിൽ തലസ്ഥാനം നിർമ്മിച്ചത് പ്രതാപരുദ്ര ഒന്നാമനായിരുന്നു. ഗണപതിദേവയായിരുന്നു കാകതീയ വംശത്തിലെ ഏറ്റവും ശക്തനായ രാജാവ്. കാകതീയ വംശത്തിലെ വനിതാ ഭരണാധികാരിയായിരുന്നു രുദ്രമാദേവി. റെയ്ചൂർ കോട്ട നിർമ്മിച്ചത് രുദ്രമാദേവിയുടെ കാലത്താണ്. വാറംഗലിലെ ആയിരം തൂണുകളുടെ ക്ഷേത്രം പണികഴിപ്പിച്ചത് കാകതീയ വംശമാണ്. ഡൽഹി ഭരിച്ച സുൽത്താന്മാരുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് കാകതീയവംശം നാമവശേഷമായി.

യാദവവംശം (AD 1187 – AD 1317)

ധൃതപ്രഹരനായിരുന്നു യാദവവംശ സ്ഥാപകൻ. സുബാഹുവിന്റെ പുത്രനാണ് ധൃതപ്രഹരൻ. യാദവ വംശത്തിന്റെ തലസ്ഥാനം ദേവഗിരിയാണ്. ദേവഗിരി ഇപ്പോൾ അറിയപ്പെടുന്നത് ദൗലത്താബാദ്. ശ്രീകൃഷ്ണന്റെ വംശക്കാരെന്ന് അവകാശപ്പെടുന്ന രാജവംശമാണ് യാദവവംശം. സിംഹണ രണ്ടാമനായിരുന്നു യാദവവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി. രാമചന്ദ്രന്റെ പിൻഗാമിയായ സിംഹണ മൂന്നാമൻ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തോട് പരാജയപ്പെട്ടതിനെ തുടർന്ന് യാദവ വംശം അവസാനിച്ചു.

വിജയനഗര സാമ്രാജ്യം (AD 1336 – AD 1646)

ഹരിഹരനും ബുക്കനുമാണ് എ.ഡി 1336ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യങ്ങളിലൊന്നായിരുന്ന വിജയനഗരം സ്ഥാപിച്ചത്. പ്രതാപരുദ്രദേവൻ എന്ന കാകതീയ രാജാവിന്റെ റവന്യൂ ഉദ്യോഗസ്ഥരായിരുന്നു ഹരിഹരനും ബുക്കനുംവിദ്യാരണ്യൻ എന്ന സന്ന്യാസി സാമ്രാജ്യസ്ഥാപനത്തിൽ ഇവരെ സഹായിച്ചു. ഇപ്പോൾ കർണാടകയിലെ ബെല്ലാരി ജില്ലയിലുള്ള വിജയനഗരമായിരുന്നു സാമ്രാജ്യ തലസ്ഥാനം. കർണാടകത്തിലെ ഹമ്പിയിലാണ് വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ളത്. 1509 മുതൽ 1529 വരെ ഭരണം നടത്തിയ കൃഷ്ണദേവരായരുടെ കാലത്ത് വിജയനഗരസാമ്രാജ്യം ഉന്നതിയിലെത്തി.  'അഷ്ടദിഗ്ഗജങ്ങൾഎന്നറിയപ്പെട്ട മന്ത്രിപരിഷത്ത് കൃഷ്ണദേവരായരുടേതായിരുന്നു. തെന്നാലി രാമനും ഇദ്ദേഹത്തിന്റെ സദസ്യനായിരുന്നു.  കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗരം സന്ദർശിച്ച പോർട്ടുഗീസ് സഞ്ചാരിയാണ് ഡോമിങ്കോസ് പയസ്. തുംഗഭദ്രനദിക്കരയിലാണ് വിജയനഗരം പടുത്തുയർത്തിയത്. കർണാടകയിലെ ഹംപിയിൽ വിജയനഗരസാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു. അഭിനവഭോജൻആന്ധ്ര ഭോജൻ എന്നിങ്ങനെ വിളിക്കപെട്ടത്‌ കൃഷ്ണദേവരായരായിരുന്നു. തെലുങ്കിൽ അദ്ദേഹം രചിച്ച കൃതിയാണ് 'അമുക്ത മാല്യത'.  വിജയനഗരത്തിലെ ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണനാണയമാണ് 'വരാഹം'. കൃഷ്ണദേവരായരുടെ മരുമകൻ ആലിയ രാമരായന്റെ ഭരണകാലത്ത് 1565ലുണ്ടായ തളിക്കോട്ടയുദ്ധമാണ് വിജയനഗരത്തിന്റെ തകർച്ചയ്ക്കു കാരണമായത്. ഡക്കാൻ സുൽത്താന്മാരുടെ സംയുക്തസൈന്യവുമായായിരുന്നു യുദ്ധം. തുടർന്നു നാമമാത്രമായിരുന്ന വിജയനഗരത്തിലെ അവസാനരാജാവായിരുന്നു ശ്രീരംഗരായർ മൂന്നാമൻ (1642 - 46).

മുഹമ്മദ് ഗസ്നിയും മുഹമ്മദ് ഗോറിയും

'സിന്ധ്പ്രദേശം ആക്രമിച്ചാണ് അറബികൾ ഇന്ത്യയിലേക്കെത്തിയത്. എ.ഡി 712ൽ മുഹമ്മദ് ബിൻ കാസിമിന്റെ അറബിപ്പട ഉത്തര സിന്ധുതടം മുഴുവൻ തങ്ങളുടെ അധീനതയിലാക്കി. എ.ഡി 1000ത്തിൽ ഗസ്നിയിലെ മുഹമ്മദ് ഇന്ത്യ ആക്രമിച്ചു. 17 തവണ ഇന്ത്യയെ ആക്രമിച്ച ഗസ്നി ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിച്ചു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവും കൊള്ളയടിക്കപ്പെട്ടു. അടുത്തത് ഗോറിയുടെ ഊഴമായിരുന്നു. എ.ഡി 1176ൽ മുൾട്ടാനിലെ നിഷേധികളായ ഇസ്മായിലികളെ ഗോറി കീഴടക്കി. തറൈൻ യുദ്ധത്തിലൂടെ 1192ൽ ഗോറി അജ്‌മേറും ഡൽഹിയും പിടിച്ചെടുത്തു. ജയചന്ദ്രനെ തോൽപ്പിച്ച് കനൂജും ബനാറസും കീഴടക്കിയ ഗോറി പതിമൂന്നാം നൂറ്റാണ്ടിന്റെ ഉദയത്തോടെ വടക്കേയിന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കിഇന്ത്യയിൽ മുസ്ലിം സാമ്രാജ്യം സ്ഥാപിച്ചു. 1206ൽ ഗോറി വധിക്കപ്പെട്ടതോടെഅദ്ദേഹത്തിന്റെ സൈനികോദ്യോഗസ്ഥനായകുത്ത്ബുദ്ദീൻ ഐബക് സ്വാതന്ത്രഭരണം നടത്തുകയും 'അടിമ വംശംഎന്ന പേരിൽ ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്തു.

സുൽത്താൻ ഭരണം (ഡൽഹി സുൽത്താനേറ്റ്)

ഡൽഹിയിലെ സുൽത്താൻ വംശങ്ങൾ

1. അടിമവംശം (1206-1290)

മുഹമ്മദ് ഗോറിയുടെ അടിമയും പിന്നീട് വിശ്വസ്തനുമായിത്തീർന്ന കുത്ത്ബുദ്ദീൻ ഐബക്കാണ് അടിമവംശം സ്ഥാപിച്ചത്. മാമലൂക്ക്ഇൽബാരിയാമിനിഗുലാം വംശം എന്നീ പേരുകളിലും അടിമ വംശം അറിയപ്പെടുന്നു. 1206 മുതൽ 1210 വരെ 'സുൽത്താൻഎന്ന പദവിയിൽ അടിമവംശത്തിലെ ആദ്യ ഭരണാധികാരിയായ ഇദ്ദേഹം 'ലാക്ഭക്ഷ്' (ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ടത് മുഹമ്മദ് ഗോറിയാണെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശം എന്ന പരിഗണന അടിമവംശത്തിനാണ്. ഡൽഹിയിലെ പ്രസിദ്ധമായ കുത്തബ് മിനാറിന്റെ നിർമാണം ആരംഭിച്ചത് കുത്ത്ബുദ്ദീൻ ഐബക്കാണ്. ഇതിന്റെ നിർമാണം പൂർത്തിയാക്കിയത് അടിമവംശത്തിലെ തന്നെ മറ്റൊരു രാജാവായ ഇൽത്തുമിഷിന്റെ കാലത്താണ്. ഈ വംശത്തിലെ ഏറ്റവും സമർത്ഥനായ ഭരണാധികാരി ബാൽബനാണ്. 'ചോരയും ഇരുമ്പുംഎന്ന നയം സ്വീകരിച്ച ബാൽബൻ ശത്രുക്കളെ നിഷ്‌കരുണം അടിച്ചൊതുക്കി. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു കൈക്കുബാദ്. ബാൽബന്റെ പിൻഗാമിയായിരുന്ന കൈക്കുബാദിനെ വധിച്ച് ജലാലുദ്ദീൻ ഖിൽജിഖിൽജി വംശം സ്ഥാപിച്ചു.

2. ഖിൽജിവംശം (1290-1320)

1290ൽ ജലാലുദ്ദീൻ ഖിൽജിയാണ് ഈ വംശം സ്ഥാപിച്ചത്. ഈ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് അലാവുദ്ദീൻ ഖിൽജിയാണ്. ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും ഏർപ്പെടുത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവിയായിരുന്നു അമീർ ഖുസ്രു. ഖിൽജിവംശത്തിലെ അവസാന രാജാവായ മുബാറക് ഷായെ ഖുസ്രോഖാൻ വധിച്ചതോടെ ആ വംശവും തകർന്നു. ഖിൽജി സുൽത്താന്മാർ തുർക്കി വംശജരായിരുന്നു.

3. തുഗ്ലക് വംശം (1320-1414)

1320ൽ ഖുസ്രോഖാനെ വധിച്ച് ഗിയാസുദ്ദീൻ (ഗാസിമാലിക്) തുഗ്ലക്കാണ് ഈ വംശം സ്ഥാപിച്ചത്. ഈ വംശത്തിലെ ഏറ്റവും പ്രസിദ്ധൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ്. ഈ വംശത്തിലെ മറ്റൊരു പ്രധാന ഭരണാധികാരി ഫിറോസ് ഷാ തുഗ്ലക്കാണ്. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചനപദ്ധതികൾ ആവിഷ്കരിച്ചതും ഹിന്ദുക്കളുടെ മേൽ 'ജസിയഎന്ന നികുതി ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. ഫിറോസ് ഷാക്കുശേഷം വംശം ദുർബലമായി. 1398ൽ തിമൂർ ഇന്ത്യ ആക്രമിച്ചത് തുഗ്ലക്ക് വംശത്തിലെ അവസാന രാജാവായ മുഹമ്മദ് ബിൻ രണ്ടാമന്റെ കാലത്താണ്.

4. സയ്യിദ് വംശം (1414-1451)

തുഗ്ലക്ക് വംശത്തിനുശേഷം ഡൽഹി ഭരിച്ചത് സയ്യിദ് വംശമാണ്. കിസാർ ഖാനാണ് ഈ വംശം സ്ഥാപിച്ചത്.

5. ലോധിവംശം (1451-1526)

1451ൽ അവസാനത്തെ സയ്യിദ് രാജാവായ അലാവുദ്ദീൻ ആലംഷായെ പരാജയപ്പെടുത്തി ബഹലൂൽ ലോധി ലോധിവംശം സ്ഥാപിച്ചു. സിക്കന്തർ ലോധിയാണ് ലോധി സുൽത്താന്മാരിൽ സമർഥൻ. ആഗ്രാനഗരം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ലോധിവംശത്തിലെ അവസാന രാജാവായ ഇബ്രാഹിം ലോധിയെ 'പാനിപ്പത്തിൽവെച്ചു നടന്ന ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി ബാബർ മുഗൾസാമ്രാജ്യം സ്ഥാപിച്ചതോടെ ഇന്ത്യയിലെ സുൽത്താൻ ഭരണത്തിന് അവസാനമായി.

ബാഹ്മിനി രാജവംശം (AD 1347 – AD 1527)

അലാവുദ്ദീൻ ബാഹ്മൻ ഷാ (ഹസൻ ഗംഗു) യാണ് ബാഹ്മിനി വംശം സ്ഥാപിച്ചത്. ഗുൽബർഗയായിരുന്നു ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനം. ഗുൽബർഗയുടെ പേര് അഹ്സാനബാദ് എന്ന് അലാവുദ്ദീൻ ബഹ്മൻ ഷാ പുനർനാമകരണം ചെയ്തു. ഫിറോസ്ഷാ ബാഹ്മിനിഅഹമ്മദ് ഷാമുഹമ്മദ് ഗവാൻകലിമുള്ള ഷാ തുടങ്ങിയവരാണ് ബാഹ്മിനി രാജവംശത്തിലെ പ്രസിദ്ധരായ മറ്റ് ഭരണാധികാരികൾ. അഹമ്മദ് ഷാ ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബീദറിലേക്ക് മാറ്റി. മുഹമ്മദ് ഗവാൻ ബാഹ്മിനി വംശത്തിൽ പുരോഗമന ഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തി. അദ്ദേഹം 'വ്യാപാരികളുടെ ദൈവംഎന്നറിയപ്പെട്ടു. 1482ൽ ഗവാൻ വധിക്കപ്പെടുകയും ബാഹ്മിനി സാമ്രാജ്യം അഞ്ച് പ്രവിശ്യകളായി വിഭജിക്കപ്പെടുകയും ചെയ്തു. കലിമുള്ള ഷായാണ് അവസാന ബാഹ്മിനി രാജാവ്. 1527ന് ശേഷം  ബാഹ്മിനി സാമ്രാജ്യം ഗോൽക്കൊണ്ടബീജാപ്പൂർഅഹമ്മദ് നഗർബീരാർബീദർ തുടങ്ങി അഞ്ച് പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. അവർ ഡെക്കാൻ സുൽത്താനുകൾ എന്ന് അറിയപ്പെട്ടു. സാംസ്‌കാരിക രംഗത്ത് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള ഒരു കണ്ണിയായി ബാഹ്മിനി രാജ്യം വർത്തിച്ചു. ബാഹ്മിനി രാജ്യത്തിന്റെ തനതായ സാംസ്‌കാരിക പാരമ്പര്യം പിന്നീടുവന്ന രാജ്യങ്ങൾ പിന്തുടരുകയുണ്ടായി. മുഗൾ സംസ്കാര രൂപീകരണത്തെയും അതു സ്വാധീനിച്ചു.

കുത്ത്ബ് ഷാഹി രാജവംശം (AD 1518 – AD 1687)

തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശമാണ് കുത്ത്ബ് ഷാഹി രാജവംശം. ഈ രാജവംശത്തിലെ അംഗങ്ങൾ കുത്തബ് ഷാഹികൾ എന്ന് അറിയപ്പെട്ടിരുന്നു. കുത്തബ് ഷാഹി രാജവംശത്തിൽ നിന്നുള്ള മുഹമ്മദ് ഖുലി കുത്തബ് ഷായാണ് ഹൈദരാബാദ് നഗരം സ്ഥാപിച്ചത്കൂടാതെ അദ്ദേഹം 1591ൽ ചാർമിനാറും നിർമ്മിച്ചു. ഇവർ ഷിയ മുസ്ലീങ്ങളായിരുന്നു.

മുഗൾ സാമ്രാജ്യം (AD 1526 – AD 1857)

ബാബർ മുതൽ ബഹദൂര്‍ഷാ സഫർ വരെ നീണ്ട മുഗള്‍വംശം മുന്നൂറു കൊല്ലത്തോളം ഭാരതം ഭരിച്ചു. ധീരന്മാരും ക്രൂരന്മാരും സൂത്രശാലികളുമൊക്കെ മുഗള്‍ച്ചക്രവര്‍ത്തിമാരിലൂണ്ട്‌. അക്ബറെപ്പോലെ മഹാന്മാരും!

ഏഷ്യൻ രാജ്യങ്ങളെ വിറപ്പിച്ച തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും  പിന്‍മുറക്കാരനാണ്‌ ബാബർ. ഫര്‍ഗാനയുടെ ഭരണാധിപനായിരിക്കെഅന്നത്തെ ഡല്‍ഹി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോദിയെ നേരിടാൻ ലോദിയുടെ അമ്മാവൻ ആലംഖാൻ ബാബറുടെ സഹായം തേടി. അങ്ങനെ ബാബ൪ ഇന്ത്യയിലെത്തി. ഒന്നാം പാനിപ്പത്ത്‌ യുദ്ധം നടന്നു. ആ യുദ്ധത്തിൽ ബാബർ ജയിച്ചു. ഡല്‍ഹിയും ആഗ്രയും ബാബറുടെ കീഴിലായി. മുഗൾ ഭരണത്തിന്റെ തുടക്കമായിരുന്നു അത്‌. വൈകാതെ അയല്‍രാജ്യങ്ങൾ പലതും കീഴടക്കിവടക്കേ ഇന്ത്യയിലെ പ്രധാന ഭരണാധികാരിയായി മാറി. ആഗ്ര ബാബറുടെ തലസ്ഥാനമായി.

1530-ൽ ബാബർ മരിച്ചു. ബാബറുടെ മൂത്ത പുത്രൻ ഹുമയൂൺ ചക്രവര്‍ത്തിയായി. സംസ്ക്കാരസമ്പന്നനായിരുന്നെങ്കിലും കരുത്തനായ ഭരണാധികാരിയായിരുന്നില്ല അദ്ദേഹം. അധികാരത്തിനുവേണ്ടി ബന്ധുക്കളിൽ ചിലർ ചതിക്കുക കൂടിചെയ്തതോടെ പലപ്പോഴും അധികാരം നഷ്ടപ്പെട്ട്‌ അലയേണ്ടി വന്നു അദ്ദേഹത്തിന്‌. ഗ്രന്ഥശാലയിലെ കോണിപ്പടിയിൽ കാല്‍തെറ്റി വീണ്‌ അദ്ദേഹം മരിച്ചു.

ഹുമയൂണിന്റെ പുത്രനായിരുന്നു അക്ബർ. മുഗള്‍വംശത്തിന്റെ അഭിമാനമായ അക്ബര്‍, ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരികളിലൊരാളാണ്‌. പതിമൂന്നാം വയസിൽ അക്ബർ ഭരണം ഏറ്റെടുത്തു. രണ്ടാം പാനിപ്പത്ത്‌ യുദ്ധത്തിൽ ഹേമുവിനെ തോല്‍പിച്ചതോടെ അക്ബർ ശ്രദ്ധേയനായി മാറി. അക്ബറുടെ പടയോട്ടത്തിൽ നിരവധി രാജാക്കന്മാർ മുട്ടുമടക്കി. അംബറിലേയും ചിറ്റോറിലേയും രാജാക്കന്മാർ കീഴടങ്ങി. രാജ്യങ്ങൾ ഒന്നൊന്നായി അദ്ദേഹം വെട്ടിപ്പിടിച്ചു. യുദ്ധത്തിൽ മാത്രമല്ലഭരണത്തിലും അദ്ദേഹം സമര്‍ഥനായിരുന്നു. നീതിമാനായ ഭരണാധികാരിയായ അദ്ദേഹം കലാകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും പ്രോത്സാഹനം നല്‍കി. എല്ലാ മതക്കാരേയും ഒരുപോലെ സ്നേഹിച്ച ആ മഹാനായ ഭരണാധികാരി ദിൻ ഇലാഹി” എന്ന മതം സ്ഥാപിക്കുകയും ചെയ്തു.

അക്ബറുടെ മൂന്നാമത്തെ പുത്രനായ സലിം വില്ലാളിവീരനായിരുന്നു. അക്ബറിനു ശേഷം സലീം ചക്രവര്‍ത്തിയായി. അദ്ദേഹം ജഹാംഗീർ എന്ന പേർ സ്വീകരിച്ചു. വിശ്വവിജയി എന്നാണ്‌ ആ പേരിനര്‍ഥം. നല്ല ഭരണാധികാരിയും ചിത്രകാരനും സംഗീതാസ്വാദകനുമായിരുന്നു അദ്ദേഹം. അധികാരത്തിനു വേണ്ടി പുത്രന്മാർ തമ്മിൽ പോരാടുന്നതു കണ്ടുകൊണ്ട്‌ ജഹാംഗീർ അന്ത്യശ്വാസം വലിച്ചു. ജഹാംഗീറിനു ശേഷം ചക്രവര്‍ത്തി പദത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ സഹോദരനായ ഷെഹറിയാറിനെ പരാജയപ്പെടുത്തി ഷാജഹാൻ ചക്രവര്‍ത്തിയായി. ഖുറം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. നല്ല ഭരണാധിപനായിരുന്നു ഷാജഹാൻ. എന്നാൽ പത്നിയായ മുംതാസിന്റെ മരണം ഷാജഹാനെ വല്ലാതെ തളര്‍ത്തി. മുംതാസിന്റെ ഓര്‍മയ്ക്ക്‌ ഷാജഹാൻ ആഗ്രയിൽ പണി കഴിപ്പിച്ച സ്മാരകമാണ്‌ താജ്മഹൽ, അവസാനകാലത്ത്‌ പുത്രനായ ഔറംഗസീബിന്റെ തടവിൽ കിടന്നാണ്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്‌.

ഷാജഹാന്റെ പിന്‍ഗാമിയായ ഔറംഗസീബാണ്‌ മുഗള്‍വംശത്തിലെ അവസാന പ്രബലന്‍. കരുത്തനായ ഭരണാധികാരിയായിരുന്നെങ്കിലും പ്രജകളുടെ സ്‌നേഹം നേടാൻ  അദ്ദേഹത്തിനായില്ല. കലാകാരന്മാരെയെല്ലാം അദ്ദേഹം കൊട്ടാരത്തിൽ നിന്നു പുറത്താക്കി. ഔറംഗസീബിനു ശേഷം സ്ഥാനമേറ്റപതിനൊന്നു ചക്രവര്‍ത്തിമാരിൽ ആര്‍ക്കും സാമ്രാജ്യം ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ മൂന്നര നൂറ്റാണ്ടു നീണ്ട മുഗള്‍വംശത്തിന്റെ ഭരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യശക്തിക്കു മുന്നിൽ എന്നന്നേക്കുമായി അസ്തമിച്ചു. മൂന്നാം പാനിപ്പത്ത്‌ യുദ്ധത്തിനു ശേഷം മുഗൾ ചക്രവര്‍ത്തിയായ ഷാ ആലം രണ്ടാമൻ ഇംഗ്ലീഷുകാരുടെ പെന്‍ഷന്‍കാരനായി. 1857-ൽ ശിപായിലഹളയ്ക്കു നേതൃത്വം കൊടുത്തതിനാൽ ബഹദൂർ ഷാ സഫറിനെ ബ്രിട്ടീഷുകാർ നാടുകടത്തുകയും ചെയ്തു.

സൂർ വംശം (AD 1540 – AD 1556)

സൂർ വംശത്തിന്റെ സ്ഥാപകനും ഏറ്റവും കരുത്തനായ ഭരണാധികാരിയുമായിരുന്നു ഷേർഷാ. ഫരിദ് ഖാൻ എന്നതായിരുന്നു യഥാർഥനാമം. 1539ലെ ചൗസാ യുദ്ധത്തിൽ ഹുമയൂണിനെ തോൽപിച്ച ഷേർഷാ ഡൽഹിയുടെ നിയന്ത്രണം പിടിച്ചെടുത്തു. 1540 - 1545 കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭരണം. റുപിയ എന്ന പേരിൽ ഷേർഷായുടെ കാലത്തിറക്കിയ നാണയമാണ് ഇപ്പോഴത്തെ രൂപയുടെ മുൻഗാമി. മൊഹർ എന്ന സ്വർണനാണയങ്ങളും ദാം എന്ന ചെമ്പുനാണയങ്ങളും ഷേർഷായാണ് പുറത്തിറക്കിയത്. ഗ്രാൻഡ് ട്രങ്ക് റോഡിനെ സഡക്ക്-ഇ-അസം എന്ന പേരിൽ നവീകരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. കുതിരപ്പുറത്തുള്ള തപാൽ സമ്പ്രദായം അദ്ദേഹം ഇന്ത്യയിൽ ഫലപ്രദമാക്കി. കുതിരകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം (ദാഗ് സമ്പ്രദായം) ഏർപ്പെടുത്തി. 1545ൽ ബുണ്ഡേൽഖണ്ഡിലെ കലിഞ്ഞാറിലാണ് ഷേർഷാ കൊല്ലപ്പെട്ടത്. ബിഹാറിലെ സസാരം എന്ന സ്ഥലത്താണ് ശവകുടീരം. സൂർ വംശത്തിലെ അവസാന രാജാവായിരുന്നു ആദിൽഷാ സൂരി.

മുഗൾ രാജാക്കന്മാർ

പിതൃത്വം വഴി മധ്യേഷ്യൻ ചക്രവർത്തിയായ തിമുറിന്റെ പിൻഗാമികളും അമ്മവഴി മംഗോൾ ഭരണാധികാരിയായ ചെങ്കിസ് ഖാന്റെ പിൻഗാമികളുമാണ് മുഗളന്മാർ. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ച മുഗളൻമാരാണ് ഏറ്റവും കൂടുതൽ കാലം ഇന്ത്യയെ അടക്കി ഭരിച്ചത്. ഭരണസംവിധാനത്തിലും ഭരണാധികാരത്തിലും ഇവർ ഏറെ മുന്നിലായിരുന്നു.

ബാബർ

ലോദിയെ തോല്പിച്ച് പുതിയ രാജവംശം സ്ഥാപിച്ച ബാബർ അഫ്ഗാൻ പ്രഭുക്കളെയും കീഴടക്കി തന്റെ സാമ്രാജ്യം വിപുലീകരിച്ചു. ആദ്യമായി ഇന്ത്യയിൽ പീരങ്കിപ്പട ഉപയോഗിച്ചത് ബാബറാണ്. 1526 ലെ പാനിപ്പത്ത് യുദ്ധത്തിലായിരുന്നു ഇത്. 1527 ലെ ഖാന്വായുദ്ധത്തിൽ മേവാറിലെ സംഗ്രാമസിംഹ (റാണാസിംഹൻ)നെ തോൽപ്പിച്ചു. തുടർന്ന് ബാബർ മുഗൾ സാമ്രാജ്യം വിപുലവും വിസ്തൃതവുമാക്കി. ബാബറിന്റെ ആത്മകഥയാണ് തുർക്കി ഭാഷയിൽ രചിക്കപ്പെട്ട 'തുസുകി-ഇ-ബാബറി'.

ഹുമയൂൺ

ബാബറിന്റെ പിൻഗാമിയാണ് മൂത്തമകനായ ഹുമയൂൺ. അദ്ദേഹം രാജ്യതന്ത്രജ്ഞനോ യോദ്ധാവോ ആയിരുന്നില്ല. ബുദ്ധിമാനും സംസ്കാരസമ്പന്നനുമായിരുന്നെങ്കിലും അലസനും ആഡംബരപ്രിയനുമായിരുന്നു. ചുനാറിലെ അഫ്ഗാൻ മേധാവിയും സുർ വംശജനുമായ ഷെർഷാ ബുക്‌സറിനടുത്തുള്ള ചൗസയിൽവെച്ച് ഇദ്ദേഹത്തിനെ ആക്രമിച്ച് കീഴടക്കി. ബന്ധുക്കളാലും സൈനികരാലും ഉപേക്ഷിക്കപ്പെട്ട ഹുമയൂൺ ഏറെക്കാലം അലഞ്ഞുനടന്നു. ഷെർഷായുടെ മരണശേഷം അഫ്ഗാൻകാർക്കിടയിൽ വളർന്ന അനൈക്യത്തെ മുതലാക്കി പേർഷ്യൻ രാജാവിന്റെ സഹായത്തോടെ ഹുമയൂൺ ഡൽഹി തിരിച്ചുപിടിച്ചു. 1556ൽ മരണമടഞ്ഞു.

അക്ബർ

ഏറ്റവും പ്രസിദ്ധനായ മുഗൾ രാജാവാണ് അക്ബർ. 1556 മുതൽ 1605 വരെ ഭരണം നടത്തിയ ഇദ്ദേഹം ഹുമയൂണിന്റെ മകനാണ്. നിരക്ഷരനായ ഈ മുഗൾ ചക്രവർത്തി ഒട്ടേറെ ജനപ്രിയമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുകയും മുഗൾ സാമ്രാജ്യത്തെ ഏകീകരിക്കുകയും ചെയ്തു. 1583ൽ 'ഇലാഹി കലണ്ടർആരംഭിച്ചു. ഭരണകാര്യങ്ങളിൽ അക്ബറിനെ സഹായിച്ചത് ബൈറാംഖാനായിരുന്നു. 1576 ലെ ഖാൽടീഘട്ട് യുദ്ധത്തിൽ മേവാറിലെ മഹാറാണ പ്രതാപസിംഹനെ തോല്പിച്ചു. തുടർന്ന് ഗുജറാത്ത്ബിഹാർബംഗാൾ തുടങ്ങിയ പ്രദേശങ്ങളും അക്ബർ കീഴ്പെടുത്തി. ആഗ്രാകോട്ടയും പഞ്ച്മഹലും നിർമിച്ചത് അക്ബറാണ്. 1605ൽ അക്ബർ അന്തരിച്ചു.

ജഹാംഗീർ

അക്ബറുടെ മരണശേഷം മൂത്തമകനായ ജഹാംഗീർ സ്ഥാനമേറ്റു. പിതാവിന്റെ നയപരിപാടികൾ പിൻതുടർന്ന ഇദ്ദേഹം ആഗ്രകോട്ടയിലും യമുനാ തീരത്തെ ഒരു കരിങ്കൽ തൂണിലുമായി ഒരു 'ആവലാതി ചങ്ങലഏർപ്പെടുത്തി. തന്റെ മകനെ (ഖുസ്രോയെ) വഴിതെറ്റിച്ചതിന്റെ പേരിൽ അഞ്ചാമത്തെ സിഖ് ഗുരുവായ അർജൻ സിങ്ങിനെ വധിച്ചു. മേവാർഡക്കാൻ തുടങ്ങിയ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. ജഹാംഗീറിന്റെ കാലത്താണ് ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിന്റെ അംബാസിഡർമാരായ ക്യാപ്റ്റൻ വില്യം ഹോക്കിൻസും സർ തോമസ് റോയും ഇന്ത്യയിലെത്തിയത്. ജഹാംഗീറിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നത് ഭാര്യ നൂർജഹാൻ (മെഹറുന്നീസ്) ആണ്. സാഹിത്യത്തിൽ അഭിരുചിയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പാണ് 'തുസുക്കി ജഹാംഗീരി'. മുഗൾ ചിത്രകലയും ഇക്കാലത്ത് പുരോഗതി നേടി. കശ്മീരിലെ ഷാലിമാർനിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമിച്ചത് ജഹാംഗീറാണ്.

ഷാജഹാൻ

ജഹാംഗീറിന്റെ പുത്രൻ ഖുറം രാജകുമാരനാണ് ഷാജഹാൻ എന്നറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലം മുഗൾ വംശത്തിന്റെ സുവർണകാലമായിരുന്നു. താജ്മഹലും ജുമാ മസ്ജിദും ചെങ്കോട്ടയും നിർമിച്ചതോടെ 'ശില്പികളുടെ രാജാവ്എന്നും ഇദ്ദേഹം അറിയപ്പെട്ടു. ദിവാൻ-എ-ആംദിവാൻ-എ-ഖാസ്മോത്തി മസ്ജിദ്ജഹാംഗീറിന്റെ ശവകുടീരം എന്നിവയാണ് ഷാജഹാൻ നിർമിച്ച മറ്റു സൗധങ്ങൾ. പുത്രനായ ഔറംഗസേബ് ഷാജഹാനെ തടവിലാക്കി. എട്ടു വർഷത്തോളം ആഗ്രാ കോട്ടയിൽ കഴിയേണ്ടി വന്ന ഇദ്ദേഹം പ്രിയപത്നിയായ മുംതാസ് മഹലിന്റെ ശവകുടീരമായ താജ്മഹലിൽ അന്ത്യവിശ്രമം കൊള്ളുന്നു. പ്രസിദ്ധമായ മയൂരസിംഹാസനം (ഇപ്പോൾ ബ്രിട്ടനിൽ) ഷാജഹാന്റേതാണ്.

ഔറംഗസേബ്

1657ൽ പിതാവായ ഷാജഹാൻ രോഗഗ്രസ്തനായപ്പോൾ അദ്ദേഹത്തെ തടവിലാക്കി. ഔറംഗസേബ് ഡൽഹിയുടെ ചക്രവർത്തിയായി. സഹോദരങ്ങളെ നിഷ്കരുണം കൊലപ്പെടുത്തിയ ഇദ്ദേഹം ഭരണനൈപുണ്യത്താൽ സാമ്രാജ്യം വിസ്തൃതമാക്കി. അക്ബർ നിർത്തലാക്കിയ 'ജസിയഎന്ന നികുതി പുനരാരംഭിച്ചു. 'ജീവിച്ചിരിക്കുന്ന സന്ന്യാസിഎന്നദ്ദേഹം അറിയപ്പെട്ടു. ഔറംഗസേബിന്റെ കാലത്തോടെ മുഗൾ രാജവംശം ശിഥിലമായി. 1707ൽ അന്തരിച്ചു. ശവകുടീരം ദൗലത്താബാദിൽ സ്ഥിതിചെയ്യുന്നു. മുഗൾ രാജവംശത്തിലെ അവസാനത്തെ രാജാവായ ബഹദൂർഷാ രണ്ടാമനെ 1857ലെ വിപ്ലവാനന്തരം ബ്രിട്ടീഷുകാർ നാടുകടത്തിയതോടെ മുഗൾ വംശത്തിന്റെ ചരിത്രം അവസാനിച്ചു.

സിക്കുമതം (AD 1499 – AD 1708)

ഗുരുനാനാക്കാണ് സിക്കുമത സ്ഥാപകൻ. ഗുരുനാനാക്ക് 1469ൽ താൽവണ്ടിയിലാണ് ജനിച്ചത്. ഗുരുഗ്രന്ഥ് സാഹിബാണ് സിക്കുകാരുടെ പുണ്യഗ്രന്ഥം. സിക്കുകാരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ് അമൃത്സറിലെ സുവർണ്ണക്ഷേത്രം. 'ഹർമന്ദിർ സാഹിബ്എന്നറിയപ്പെട്ടിരുന്നത് അമൃത്സറിലെ സുവർണക്ഷേത്രമാണ്. അമൃത്സർ എന്ന വിശുദ്ധ നഗരം പണിതത് ഗുരുരാമദാസാണ്. അമൃത്സറിലെ സുവർണക്ഷേത്രം നിർമിച്ചത് ഗുരു അർജ്ജൻ ദേവാണ്. സിക്കുകാരുടെ രണ്ടാമത്തെ ഗുരുവായ ഗുരു അംഗത് ആണ് ഗുരുമുഖി ലിഖിതത്തിന്റെ ഉപജ്ഞാതാവ്. സിക്കുകാരുടെ അവസാനത്തെ ഗുരുവാണ് ഗുരു ഗോവിന്ദ് സിംഗ്. ഖൽസ രൂപീകരിച്ചതും ഇദ്ദേഹമാണ്.

മറാത്ത സാമ്രാജ്യം (AD 1674 –AD 1818)

മറാത്ത സാമ്രാജ്യസ്ഥാപകനാണ് ശിവജി. ഹിന്ദുമത സംരക്ഷകൻമികച്ച ഭരണകർത്താവ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി. ചിന്നിച്ചിതറിക്കിടന്ന മറാത്തികളെ ഏകീകരിച്ച് ശക്തമായ ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാൻ ശിവജിക്ക് കഴിഞ്ഞു. 1674ൽ റായിഗഡിൽവെച്ച് ഛത്രപതിയായി സ്ഥാനാരോഹണം ചെയ്‌ത ശിവജി മികച്ച ഭരണസമ്പ്രദായത്തിനു രൂപംനൽകി. ഭരണകാര്യങ്ങളിൽ ശിവജിയെ ഉപദേശിക്കാനും സഹായിക്കാനും 'അഷ്ടപ്രധാൻഎന്ന ഉപദേശകസമിതി ഉണ്ടായിരുന്നു. മറാത്ത സാമ്രാജ്യത്തിലെ ആദ്യത്തെ പേഷ്വ (പ്രധാനമന്ത്രി) യായിരുന്നു ബാലാജി വിശ്വനാഥ്. 1761ൽ ബാലാജി ബാജിറാവു പേഷ്വയായിരിക്കുമ്പോഴുണ്ടായ മൂന്നാം പാനിപ്പത്ത് യുദ്ധമാണ് മറാത്ത സാമ്രാജ്യത്തെ തകർത്തത്.

മൈസൂർ രാജ്യം (AD 1399 – AD 1950)

എ.ഡി. 1399 ൽ വൊഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യമാണ് മൈസൂർ രാജ്യം. മൈസൂർ ഭരിച്ചിരുന്ന യദുരായർ എന്ന രാജാവാണ് ഈ രാജവംശത്തിന് തുടക്കമിട്ടത്. ശ്രീരംഗപട്ടണമായിരുന്നു വൊഡയാർ രാജാക്കന്മാരുടെ തലസ്ഥാനം.  1565 ൽ വിജയനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. പതിനെട്ടാം നൂറ്റാണ്ടിൽ വൊഡയാർ രാജവംശത്തെ ഹൈദരലി തോൽപ്പിച്ചു. ഹൈദരലിക്ക് ശേഷം രാജാവായത് ടിപ്പു സുൽത്താനായിരുന്നു. ധീരനായ ടിപ്പു ബ്രിട്ടീഷ് അതിക്രമങ്ങളെ ശക്തമായി എതിർത്തു. എങ്കിലുംബ്രിട്ടീഷ് ശക്തിക്കു മുന്നിൽ ഒടുവിൽ അദ്ദേഹം മുട്ടുമടക്കി. അതോടെ ബ്രിട്ടീഷുകാർ വൊഡയാർ രാജവംശത്തിന് ഭരണം കൈമാറി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വൊഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു.

ഈസ്റ്റ് ഇന്ത്യ കമ്പനികൾ

ഇന്ത്യയിലേക്കൊരു കപ്പൽപ്പാത കണ്ടെത്താനുള്ള യൂറോപ്പുകാരുടെ ശ്രമങ്ങളെ ലക്ഷ്യത്തിലെത്തിച്ചത്‌ പോര്‍ച്ചുഗീസ്‌ നാവികനായ ഗാമയാണ്‌. 1498-ൽ അദ്ദേഹം ഇന്ത്യയിലെത്തി. പോര്‍ച്ചുഗീസുകാർക്കു പിന്നാലെ ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തി. തുടക്കത്തിൽ കച്ചവടം മാത്രമായിരുന്നു വിദേശികളുടെ ലക്ഷ്യം. എന്നാൽ പിന്നീട്‌പല നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയുടെ അധികാരം കൈക്കലാക്കാനായി അവരുടെ മോഹം. അതിനായി പല യുദ്ധങ്ങളും നടന്നു. അതിൽ പൂര്‍ണമായും വിജയിച്ചത്‌ ബ്രിട്ടനായിരുന്നു. 1600 ഡിസംബർ 31ന് ബ്രിട്ടിഷുകാർ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിച്ചു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപംകൊള്ളുമ്പോൾ ഇന്ത്യയിലെ ചക്രവർത്തി അക്ബറായിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മറ്റൊരു പേരാണ് 'ജോൺ കമ്പനി'. ഇതൊരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായിരുന്നു. 1600ൽ രൂപംകൊണ്ട കമ്പനിക്ക് ഇംഗ്ലീഷ് റോയൽ ചാർട്ടർ നൽകിയത് 1600 ഡിസംബർ 31ന് എലിസബത്ത് രാജ്ഞിയാണ്. കമ്പനിക്ക് തുടക്കത്തിൽ 125 ഓഹരി ഉടമകളും 72,000 ബ്രിട്ടീഷ് പൗണ്ട് മൂലധനവുമുണ്ടായിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപവത്കരിച്ചത് 1602 ലാണ്. 1664ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും നിലവിൽ വന്നു.

പ്ലാസി യുദ്ധം

ബംഗാൾ ആയിരുന്നു ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ശക്തികേന്ദ്രം. കച്ചവടത്തിനായി ലഭിച്ച അവകാശങ്ങൾ ദുരുപയോഗം ചെയ്ത് അവർ കൽക്കട്ടയിൽ കോട്ട പണിയാരംഭിച്ചു. ഒപ്പംകല്‍ക്കട്ടയിലേക്കുള്ള ഇന്ത്യൻ ചരക്കുകൾക്ക് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. ബ്രിട്ടിഷുകാരുടെ ഈ നടപടി ബംഗാൾ നവാബായിരുന്ന സിറാജ്‌-ഉദ്‌-ദൗളയെ ചൊടിപ്പിച്ചു. 1756 ൽ അദ്ദേഹം കാസിംബസാറിലെ ബ്രിട്ടിഷ്‌ ഫാക്ടറി പിടിച്ചെടുക്കുകയും കൽക്കട്ടയിലെ വില്യം കോട്ട ആക്രമിച്ചുകീഴടക്കുകയും ചെയ്തു. തുടര്‍ന്ന്‌ റോബര്‍ട്ട്‌ ക്ലൈവിന്റെ നേതൃത്വത്തിൽ മദ്രാസില്‍നിന്ന്‌ ബ്രിട്ടിഷ്‌ സൈന്യം കല്‍ക്കട്ട പിടിക്കാനായി പുറപ്പെട്ടു. നവാബിനെ ചതിച്ചുതോല്‍പിക്കാനായി അദ്ദേഹത്തിന്റെ രാജസദസ്സിലെ ശക്തനായ മിർ ജാഫറിനെ അടക്കമുള്ള പലരെയും ബ്രിട്ടിഷുകാർ കോഴ നല്‍കി വശത്താക്കി.

1757 ജൂണിൽ മൂര്‍ഷിദാബാദിനു സമീപമുള്ള പ്ലാസി എന്ന സ്ഥലത്തുവച്ച്‌ നവാബിന്റെ സൈന്യവും ബ്രിട്ടിഷ്‌ സൈന്യവും ഏറ്റുമുട്ടി. വെള്ളക്കാരുമായി അതിനകം രഹസ്യധാരണ ഉണ്ടാക്കിയവരായിരുന്നു നവാബിന്റെ സൈന്യത്തെ നയിച്ചത്‌. അതിനാൽ ബ്രിട്ടിഷുകാർ എളുപ്പം വിജയിച്ചു. മിർ ജാഫറിന്റെ ചതിയിലൂടെ സിറാജ്‌-ഉദ്‌-ദൗള കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന്‌ ബ്രിട്ടിഷുകാർ മിർ ജാഫറിനെ ബംഗാളിന്റെ ഭരണമേല്‍പിച്ചു. ഇന്ത്യയിൽ ബ്രിട്ടിഷ്‌ ഭരണത്തിന് അടിത്തറയിട്ടത് പ്ലാസി യുദ്ധമാണ്.

ബക്‌സർ യുദ്ധം

പ്ലാസി യുദ്ധത്തിന് ശേഷം തന്നെ നവാബാക്കിയതിനു പ്രതിഫലമായി ലക്ഷക്കണക്കിനു രൂപ മിർ ജാഫർറോബർട്ട് ക്ലൈവിനും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും നൽകി. പിന്നെയും കൂടുതൽ തുക അവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബംഗാളിന്റെ സമ്പത്തുമുഴുവൻ ഊറ്റിയെടുക്കുകയാണ് ബ്രിട്ടീഷുകാരുടെ പദ്ധതിയെന്നു മനസ്സിലാക്കിയ മിർ ജാഫർ ദുഃഖിതനായി. 1760 ൽ ബ്രിട്ടീഷുകാർ മിർ ജാഫറിനെ മാറ്റി മിർ കാസിം എന്നയാളെ അധികാരസ്ഥാനത്തിരുത്തി. മിർ ജാഫറിന്റെ ഭാര്യാപിതാവായിരുന്നു മിർ കാസിം. അങ്ങനെസിറാജ്-ഉദ്-ദൗളയെ ചതിച്ച മിർ ജാഫർ മൂന്നു വർഷങ്ങൾക്കകം ബ്രിട്ടീഷുകാരുടെ ചതിയ്ക്കിരയായി.

മിർ ജാഫർ നൽകിയതിനേക്കാൾ എത്രയോ ഇരട്ടി പണം ബംഗാളിന്റെ പുതിയ ഭരണാധികാരി മിർ കാസിം ബ്രിട്ടീഷുകാർക്ക് നൽകി. എന്നാൽഅതുകൊണ്ടൊന്നും ആർത്തിയടങ്ങാതെ അവർ കൂടുതൽ പണം ആവശ്യപ്പെടുകയും ബംഗാളിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്തു. നവാബിന്റെ സഹകരണം കുറഞ്ഞതോടെ ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ ധീരമായി എതിരിടാൻ തന്നെ മിർ കാസിം തീരുമാനിച്ചു. അങ്ങനെ വീണ്ടുമൊരു യുദ്ധത്തിന് കളമൊരുങ്ങി.

ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിൽ മിർ കാസിം പരാജയപ്പെട്ടു. 1763 ൽ അവധിലേക്കു (ഉത്തർ പ്രദേശ്) കടന്ന അദ്ദേഹം അവധിലെ നവാബായ ഷൂജാ-ഉദ്-ദൗളമുഗൾ ചകവർത്തി ഷാ ആലം എന്നിവർക്കൊപ്പം ചേർന്ന് ഒരു സഖ്യമുണ്ടാക്കി. 1764 ഒക്ടോബറിൽ ബക്‌സറിൽ വച്ച് അവർ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. എന്നാൽശക്തമായ ബ്രിട്ടീഷ് സേനയോട് അവർ പരാജയപ്പെട്ടു. തോറ്റോടിയ മിർ കാസിമിനെക്കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല. ഷൂജാ-ഉദ്-ദൗള അയൽരാജ്യത്ത് അഭയം നേടുകയും ഷാ ആലം ബ്രിട്ടീഷുകാരുമായി സന്ധിയിലേർപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് ആധിപത്യം

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധമായിരുന്നു 1757ലെ പ്ലാസി യുദ്ധം. റോബർട്ട് ക്ലൈവായിരുന്നു പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യമായി ഭരണം പിടിച്ച പ്രദേശം ബംഗാളാണ്. പേരിനൊരു നവാബ് ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവൻ ബ്രിട്ടീഷുകാർക്കായിരുന്നു. ബംഗാളിലെ ആദ്യ ഗവർണറായി നിയമിതനായ റോബർട്ട് ക്ലൈവിനു കീഴിൽ ഈസ്റ്റ് ഇന്ത്യ കമ്പനി നികുതി പിരിവും മറ്റും നിയന്ത്രിച്ചു. 1765ൽ റോബർട്ട് ക്ലൈവ് ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തി. റോബർട്ട് ക്ലൈവിനുശേഷം ബംഗാൾ ഗവർണറായി നിയമിതനായ ഹെൻറി വാൻസിറ്റാർട്ടിന്റെ കാലത്തായിരുന്നു ബക്സാർ യുദ്ധം. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച യുദ്ധമായിരുന്നു ബക്സാർ യുദ്ധം. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ അവധിലെ നവാബിൽ നിന്ന് 50 ലക്ഷം രൂപ അവർ ഈടാക്കി. 1766 നും 1768 നുമിടയിൽ 50 കോടിയോളം രൂപയാണ് ബംഗാളിനെ ചൂഷണം ചെയ്‌ത്‌ ബ്രിട്ടീഷുകാർ ഉണ്ടാക്കിയത്. ഇതിന്റെയെല്ലാം ഫലമായി 1770ൽ ബംഗാൾ കടുത്ത ക്ഷാമത്തിന്റെ പിടിയിലായി.

ദ്വിഭരണം

ബക്‌സാർ യുദ്ധാനന്തരം 1765ൽ മിർജാഫറിന്റെ രണ്ടാമത്തെ പുത്രനായ നൈസാം ഉദ്-ദൗളയെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലെ നവാബാക്കി. തുടർന്ന് കമ്പനി നവാബിനെക്കൊണ്ട് ഒരു കരാർ ഒപ്പിടുവിച്ചു. ഇതുപ്രകാരം നവാബിന്റെ സൈന്യത്തിന്റെ ഭൂരിഭാഗവും പിരിച്ചുവിട്ടു. കൂടാതെ കമ്പനി നിർദേശിക്കുന്ന ഒരു ഡെപ്യൂട്ടി സുബേദാറിൽകൂടി ഭരണം നടത്താമെന്നുമേറ്റു. മുഗൾ ഭരണാധികാരിയായിരുന്ന ഷാ ആലം രണ്ടാമനിൽ നിന്ന് ബംഗാൾബിഹാർഒറീസ പ്രദേശങ്ങളിലെ നികുതി പിരിക്കാനുള്ള അധികാരം (ദിവാനി) കമ്പനി കരസ്ഥമാക്കി. കമ്പനി നേരിട്ട് നികുതി പിരിക്കുകയും ഡെപ്യൂട്ടി സുബേദാർ വഴി പോലീസ്നീതിന്യായ അധികാരങ്ങൾ നിയന്ത്രണത്തിലാക്കുകയും ചെയ്‌തു. ഇതാണ് 'ദ്വിഭരണംഎന്നറിയപ്പെട്ടത്.

Post a Comment

0 Comments
Post a Comment (0)