ഇന്ത്യൻ വിദ്യാഭ്യാസ മേഖല

Arun Mohan
0

ഇന്ത്യൻ വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ ആസൂത്രണത്തിനും നയരൂപവത്കരണത്തിനുമായി ബ്രിട്ടീഷ് കാലഘട്ടം മുതൽ വിദ്യാഭ്യാസ കമ്മിഷനുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവയുടെ വീക്ഷണങ്ങളും നിർദേശങ്ങളും ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസരീതിയിൽ പരിഷ്‌കരണങ്ങൾ കൊണ്ടുവന്ന വിവിധ കമ്മിറ്റികൾ ചുവടെ കൊടുത്തിരിക്കുന്നു.

1813-ലെ ചാർട്ടർ ആക്ട്

ഇന്ത്യൻ ജനതയ്ക്ക് വിദ്യാഭ്യാസം നൽകാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർബന്ധിതമായത് 1813-ലാണ്. സാഹചര്യങ്ങളുടെ സമ്മർദംമൂലമാണ് ബ്രിട്ടീഷ് ഗവൺമെന്റിന് അത് ഏറ്റെടുക്കേണ്ടിവന്നത്. 1813-ലെ ചാർട്ടർ ആക്ടിൽ 43 ആം വകുപ്പായി ഒരു ഭേദഗതികൂടി കൂട്ടിച്ചേർത്തു. ഈ ഭേദഗതിയാണ് ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന രേഖയായി പരിണമിച്ചത്.

മെക്കാളെ മിനിറ്റ്സ്

ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ ആയിരുന്ന വില്യം ബെന്റിക് പ്രഭു വിദ്യാഭ്യാസത്തിന്റെ ജനറൽ കമ്മിറ്റി പ്രസിഡന്റായി മെക്കാളെ പ്രഭുവിനെ നിയമിച്ചു. 1813-ലെ ചാർട്ടർ ആക്ടിലെ 43 ആം വകുപ്പ് നടപ്പാക്കുന്നതു സംബന്ധിച്ച് ഉപദേശം നൽകാൻ മെക്കാളെ പ്രഭുവിനോട് ഗവർണർ ജനറൽ നിർദേശിച്ചു. 43 ആം വകുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതാണ് മെക്കാളെ മിനിറ്റ്സ്. 1835ൽ റിപ്പോർട്ട് സമർപ്പിച്ചു. ഇന്ത്യയിലെ 1835 മുതലുള്ള വിദ്യാഭ്യാസത്തിന്റെ ഗതി നിർണയിച്ച നയരേഖയായിരുന്നു ഇത്. ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായി മെക്കാളെ പ്രഭു അറിയപ്പെടുന്നു.

വുഡ്‌സ് ഡെസ്‌പാച്ച് (1854)

ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ 'മാഗ്നകാർട്ടഎന്നറിയപ്പെടുന്ന അടിസ്ഥാന രേഖയാണിത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണ ബോർഡിന്റെ പ്രസിഡന്റായിരുന്ന സർ ചാൾസ് വുഡ്‌സ്. മെക്കാളെയുടെ മിനിറ്റ്സ് നടപ്പാക്കിയ 1835-ൽത്തന്നെ ബ്രിട്ടീഷ് സെക്കൻഡറി വിദ്യാഭ്യാസം ഒരു പരീക്ഷണമെന്ന നിലയിൽ ഇന്ത്യയിൽ പ്രയോഗിച്ചു. തുടർന്നുള്ള പലപല വർഷങ്ങളിലായി 1854-നകം 34 ഇംഗ്ലീഷ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു. വുഡ്‌സ് ഡെസ്പാച്ച് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വുഡ്സ് ഡെസ്പാച്ചിന്റെ നിർദേശങ്ങൾ പരിഗണിച്ച് ഇന്ത്യയിൽ ആദ്യമായി ഒരു യൂണിവേഴ്സിറ്റി ആക്ട് 1857ൽ പാസാക്കപ്പെട്ടു. ഇതിനെത്തുടർന്ന് കൽക്കട്ട ബോംബെമദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാലകൾ രൂപവത്കരിച്ചു.

ഇന്ത്യൻ വിദ്യാഭ്യാസ കമ്മിഷൻ/ഹണ്ടർ കമ്മിഷൻ (1882-83)

ഇന്ത്യയിലെ വൈസ്രോയിയായിരുന്ന റിപ്പൺ പ്രഭു 1882-ൽ വില്യം ഹണ്ടർ ചെയർമാനായി ഒരു വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ചു. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിൽ ഉണ്ടായിരുന്നത്. 1854-ലെ വുഡ്സ് ഡെസ്പാച്ചിൽ പറഞ്ഞിട്ടുള്ള പ്രമാണങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രായോഗിക രീതികൾ നിർദേശിക്കുകപ്രൈമറി വിദ്യാഭ്യാസം നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ശുപാർശകൾ സമർപ്പിക്കുക തുടങ്ങിയവയായിരുന്നു കമ്മിഷന്റെ പ്രധാന ചുമതലകൾ. ഹണ്ടർ കമ്മിഷൻ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷൻ എന്നറിയപ്പെടുന്നു.

വാർധാ സ്‌കീം (1937-38)

എലിമെന്ററി വിദ്യാഭ്യാസത്തെ സംബന്ധിച്ച് ദേശീയ തലത്തിൽ നടത്തിയ ആദ്യ പഠനമാണിത്. സക്കീർ ഹുസൈൻ കമ്മിറ്റിവാർധാ സ്‌കീം എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച വിദ്യാഭ്യാസ വീക്ഷണങ്ങളാണ് ഈ വിദ്യാഭ്യാസ കമ്മിറ്റിക്ക് ആധാരം. 1937-ൽ വാർധയിൽവെച്ച് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. സക്കീർ ഹുസൈൻ അധ്യക്ഷനായ കമ്മിറ്റിക്ക് രൂപംനൽകി. 1938-ൽ പ്രസിദ്ധീകരിച്ച ഈ കമ്മിറ്റിയുടെ റിപ്പോർട്ട് 'വാർധാ സ്‌കീം ഓഫ് എജുക്കേഷൻഎന്നാണ് അറിയപ്പെടുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽത്തന്നെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി ഒരു അഖിലേന്ത്യ ബോർഡിന് രൂപം നൽകി.

യൂണിവേഴ്‌സിറ്റി എജുക്കേഷൻ കമ്മിഷൻ (1948-49)

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ ചെയർമാനായി 1948-ൽ രൂപവത്കരിച്ച വിദ്യാഭ്യാസ കമ്മിഷൻ. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും അവയുടെ നവീകരണവുമാണ് ഈ കമ്മിഷന്റെ പഠനവിഷയം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷനാണ് ഡോ രാധാകൃഷ്ണൻ കമ്മിഷൻ. 1909-ൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.

ശുപാർശകൾ

• എല്ലാ യൂണിവേഴ്സിറ്റികളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കണം.

• പരീക്ഷാസമ്പ്രദായം പരിഷ്ക്കരിക്കണം.

• ഗവേഷണം പ്രോത്സാഹിപ്പിക്കുക.

• യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ രൂപവത്കരിക്കുക.

• ഗ്രാമീണ സർവകലാശാലകൾ സ്ഥാപിക്കുക.

• സ്ത്രീകൾക്ക് മാത്രമായി കോളേജുകളും യൂണിവേഴ്സിറ്റികളും സ്ഥാപിക്കണം

• യൂണിവേഴ്സിറ്റി വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തണം

സെക്കൻഡറി എജുക്കേഷൻ കമ്മിഷൻ (1952-53)

ഇന്ത്യയിൽ സ്‌കൂൾതലവിദ്യാഭ്യാസം നവീകരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഉപദേശക ബോർഡിന്റെ നിർദേശപ്രകാരം 1952-ൽ ഇന്ത്യാ ഗവൺമെന്റ് സെക്കൻഡറി വിദ്യാഭ്യാസ കമ്മിഷന് രൂപംനൽകി. ഡോ.എ.ലക്ഷ്മണസ്വാമി മുതലിയാർ ആയിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. 'മുതലിയാർ കമ്മിറ്റിഎന്നും ഇതറിയപ്പെടുന്നു. ഇന്ത്യയിൽ നിലവിലുള്ള സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാനും അതിന്റെ പുരോഗതിക്കും നവീകരണത്തിനുമായുള്ള നിർദേശങ്ങൾ സമർപ്പിക്കാനും മുതലിയാർ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1953-ൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു

ശുപാർശകൾ:

• സെക്കൻഡറി വിദ്യാഭ്യാസത്തിനുമുൻപ് പ്രൈമറി വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം.അഭിസ്ഥാന പ്രൈമറി വിദ്യാഭ്യാസം മൂന്നുവർഷവും അപ്പർ പ്രൈമറി വിദ്യാഭ്യാസം നാലുവർഷവുമാകണം.

• സെക്കൻഡറി തലത്തിൽ മൂന്നുവർഷത്തെ ജൂനിയർ സെക്കൻഡറി അഥവാ സീനിയർ ബേസിക് ഘട്ടം ഉണ്ടാകണം. നാലുവർഷം നീണ്ടുനിൽക്കുന്ന ഹയർ സെക്കൻഡറി ഘട്ടവും ഉണ്ടാകണം.

1956-ലെ അടിസ്ഥാന വിദ്യാഭ്യാസം

അടിസ്ഥാനവിദ്യാഭ്യാസം വിലയിരുതതുന്നതിനായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ജി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ഒരു വിലയിരുത്തൽ കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി രാജ്യത്തുടനീളം സഞ്ചരിച്ച് അടിസ്ഥാനവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിർദേശങ്ങൾ ഇന്ത്യാ ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റ് യൂണിവേഴ്‌സിറ്റികൾപൊതുഭരണംഅടിസ്ഥാന അധ്യാപകപരിശീലനംഅടിസ്ഥാന സ്‌കൂളുകൾപൊതുജനം എന്നിങ്ങനെ ഏഴ് ഹെഡ്ഡുകളിലായി സമർപ്പിച്ചു.

കോഠാരി കമ്മിഷൻ (1964-66)

ഇന്ത്യാ ഗവൺമെന്റ് 1964-ൽ പുറപ്പെടുവിച്ച ഒരു പ്രമേയത്തിലൂടെയാണ് കോഠാരി കമ്മിഷൻ നിയമിക്കപ്പെട്ടത്. ആകെ 17 അംഗങ്ങളുണ്ടായിരുന്ന കമ്മിഷന്റെ ചെയർമാൻ അന്നത്തെ യുജിസി ചെയർമാനായ ഡി.എസ്. കോഠാരിയായിരുന്നു. ഒരു ദേശീയ വിദ്യാഭ്യാസ പാറ്റേൺ (National Pattern of Education) തയ്യാറാക്കുകവിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലേക്കുള്ള പൊതുതത്ത്വങ്ങളും പോളിസികളും (General Principles and Policies) രൂപപ്പെടുത്തുക എന്നിവയായിരുന്നു കമ്മിറ്റിയുടെ ഉദ്ദേശ്യം. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ വിവിധ പ്രശ്നങ്ങൾ പഠിന്നതിനായി കമ്മിഷൻ 12 ടാസ്‌ക് ഫോഴ്‌സും ഏഴ് വർക്കിങ് ഗ്രൂപ്പും രൂപവത്കരിച്ചു. 1966 ജൂണിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. Education and National Development എന്നായിരുന്നു മൂന്ന് ഭാഗങ്ങളുള്ള ഈ റിപ്പോർട്ടിന്റെ പേര്.

ശുപാർശകൾ

• ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം.

• സംസ്ഥാനതലങ്ങളിൽ ത്രിഭാഷാ ഫോർമുല നടപ്പിലാക്കുക.

• പ്രാദേശിക ഭാഷകൾസംസ്‌കൃതംഅന്താരാഷ്ട്ര ഭാഷകൾ (പ്രത്യേകിച്ച് ഇംഗ്ലീഷ്) എന്നിവ പ്രോത്സാഹിപ്പിക്കുക

• പെൺകുട്ടികൾപിന്നാക്കവിഭാഗങ്ങൾഗോത്രവർഗക്കാർ എന്നീ വിഭാഗങ്ങളുടെ വിദ്യാഭ്യാസം.

• ശാസ്ത്രത്തിനും ഗണിതത്തിനും പ്രാധാന്യം നൽകി അവ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാക്കണം.

• സർവകലാശാലതലത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങൾ

പ്രധാന മാറ്റങ്ങൾ

• ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള ബിൽ പാർലമെൻ്റിൽ പാസാക്കി.

• വിദ്യാഭ്യാസസമ്പ്രദായത്തെ 10+2+3 പാറ്റേണിലേക്ക് മാറ്റി. പുതിയ ദേശീയ വിദ്യാഭ്യാസനയം നിലവിൽ വന്നു.

• വിദ്യാഭ്യാസസമ്പ്രദായത്തെ കേന്ദ്ര ബോർഡ്സംസ്ഥാന ബോർഡ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ദേശീയ വിദ്യാഭ്യാസ നയം - 1968

കോഠാരി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇന്ദിരാഗാന്ധി ഗവൺമെന്റ് പ്രഖ്യാപിച്ച ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസനയമാണ് 1968-ലെ ദേശീയ വിദ്യാഭ്യാസനയം. ദേശീയോദ്ഗ്രഥനംസാംസ്കാരിക സാമ്പത്തിക വികസനംവിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാവർക്കും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സമൂലമായ മാറ്റങ്ങളാണ് നയം നിർദേശിച്ചത്. സെക്കൻഡറി തലത്തിൽ ത്രിഭാഷാ പദ്ധതി (Three language Formula) നടപ്പാക്കണമെന്നും ഇംഗ്ലീഷ്പ്രാദേശികഭാഷ എന്നിവയ്ക്ക് പുറമേ ഹിന്ദിയും പഠിപ്പിക്കണമെന്നും ഇതിലൂടെ നിർദേശിച്ചു. ദേശീയ വരുമാനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തണമെന്നും വിദ്യാഭ്യാസ നയത്തിലുണ്ട്.

ദേശീയ വിദ്യാഭ്യാസനയം- 1986

രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്താണ് പുതിയ ദേശീയ വിദ്യാഭ്യാസനയം അവതരിപ്പിച്ചത്. പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 'വിദ്യാഭ്യാസം എന്നത് ഇന്നിന്റെയും നാളെയുടെയും ഒരേയൊരു മൂലധനമാണ്.എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന തത്ത്വം.

നിർദേശങ്ങൾ

• ജീവിതകാല വിദ്യാഭ്യാസം (Life Long Education) എന്നത് വിദ്യാഭ്യാസ പ്രക്രിയയുടെ മുദ്രാവാക്യമാകണം.

• അവശ്യ പഠനനിലവാരം (Minimum Levels of Learning) ഉറപ്പാക്കണം.

• അധ്യാപകന്റെ പദവി സമൂഹത്തിൽ വളരെ മാന്യത ഉള്ളതാകണം.

• പിന്നാക്ക വിഭാഗക്കാർക്കായി പ്രത്യേകം സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുക. ഈ വിഭാഗത്തിൽനിന്നുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുക

• 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് ഈ നയത്തിന്റെ ഭാഗമായിരുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്.

ആചാര്യ രാമമൂർത്തി കമ്മിറ്റി

1986-ലെ ദേശീയ വിദ്യാഭ്യാസനയം അവലോകനം ചെയ്യുന്നതിനായി 1990-ൽ ആചാര്യ രാമൂർത്തി അധ്യക്ഷനായി കമ്മിറ്റി രൂപവത്കരിച്ചു. 1991-ൽ കമ്മിഷൻ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു.

പരിഗണനാവിഷയങ്ങൾ

• 1986-ലെ ദേശീയ വിദ്യാഭ്യാസനയവും അതിന്റെ നടപ്പാക്കലും പുനരവലോകനം ചെയ്യുക.

• വിദ്യാഭ്യാസനയം പരിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുക.

• പരിഷ്കരിച്ച നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയക്രമമുൾപ്പെടെയുള്ള പ്രവർത്തനരേഖ നിർദേശിക്കുക.

ജനാർദന റെഡ്ഡി കമ്മിറ്റി (1991-92)

രാമമൂർത്തി റിപ്പോർട്ടിലെ നിർദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നിർണയിക്കുന്നതിനും നടപ്പാക്കുന്നതിനുമായി 1991-ജൂലായിൽ ജനാർദന റെഡ്ഡിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപവത്‌കരിച്ചു. രാമമൂർത്തി കമ്മിറ്റിയുടെ നിർദേശങ്ങൾ കമ്മിഷൻ പരിശോധിക്കുകയും വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങളുടെ ആവശ്യമില്ല. എന്നാൽ പ്രോഗ്രാം ഓഫ് ആക്ഷൻ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കണമെന്ന് നിർദേശിക്കുകയുമുണ്ടായി. 1992 ജനുവരിയിൽ സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ട് 'ദേശീയ പ്രവർത്തന പരിപാടിഎന്നറിയപ്പെടുന്നു

യശ്‌പാൽ കമ്മിറ്റി റിപ്പോർട്ട്

1993-ൽ കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രാലയം നിയമിച്ച നാഷണൽ അഡ്വൈസറി കമ്മിറ്റിയാണിത്. 'ഭാരമില്ലാതെ പഠനംഎന്ന് ഔപചാരികമായി പേരിട്ടിരിക്കുന്ന യശ്‌പാൽ കമ്മിറ്റി റിപ്പോർട്ട്. സ്കൂൾതലത്തിലുള്ള എല്ലാ കുട്ടികളുടെയും പഠനഭാരം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനും (പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ)പഠനത്തിലെ നിലവാരത്തകർച്ച പരിശോധിക്കുന്നതിനുമാണ് പ്രധാനമായും ഊന്നൽ കൊടുത്തത്.

ശുപാർശകൾ

• പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുക.

• പാഠ്യപദ്ധതി വികേന്ദ്രീകരിക്കുക.

• അധ്യാപകപരിശീലനം പരിഷ്കരിക്കുക.

• ശിശുസൗഹൃദ പഠനാന്തരീക്ഷം സൃഷ്ടിക്കുക.

സൈക്കിയ കമ്മിറ്റി (1996-97)

പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാനായി 1996-ൽ കേന്ദ്രമാനവ വിഭവവികസന വകുപ്പ് മന്ത്രി മുഹിറാം സൈക്കിയ അധ്യക്ഷനായ കമ്മിറ്റിയെ നിയമിച്ചു. അന്തിമ റിപ്പോർട്ട് 1977 ജനുവരിയിൽ സമർപ്പിച്ചു.

ശുപാർശകൾ

• പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കുന്നത് സംബന്ധിച്ച് ഭരണഘടനയുടെ 73, 74 ഭേദഗതികൾ പ്രകാരമുള്ള നിയമനിർമാണങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് നൽകണം.

• ഭരണഘടനയുടെ ആർട്ടിക്കിൾ 350(A) പ്രകാരം മാതൃഭാഷയിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് പ്രൈമറിപഠനം നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഒരുക്കിക്കൊടുക്കണം. പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്യം സംസ്ഥാനങ്ങളിൽ നിക്ഷിപ്തമാണെന്ന് കമ്മിറ്റി നിർദേശിച്ചു.

സർവ ശിക്ഷാ അഭിയാൻ

ആറു വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവ്യമായ വിദ്യാഭ്യാസം നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് സർവ ശിക്ഷാ അഭിയാൻ.

ദേശീയ വിദ്യാഭ്യാസ നയം-2020

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള മൊത്തം എൻറോൾമെന്റ് അനുപാതം (GER) 2035 ഓടെ 263 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്താനാണ് ദേശീയ വിദ്യാഭ്യാസനയം 2020 ലക്ഷ്യമിടുന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസനയത്തെ പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രീപ്രൈമറി തൊട്ട് ഗവേഷണം വരെയുള്ള വിദ്യാഭ്യാസ പ്രക്രിയയെ തല്യതഗുണമേന്മപ്രാപതഉത്തരവാദിത്വം (equality, quality, accessibility and accountability) എന്നീ മൗലിക തത്ത്വങ്ങളെ ഉൾക്കൊണ്ട് നടപ്പിലാക്കാനാണ് നയംകൊണ്ട് ഉദ്ദേശിക്കുന്നത്.

സവിശേഷതകൾ

പ്രീ-സ്കൂൾ തലം മുതൽ സെക്കൻഡറി തലം വരെ വിദ്യാഭ്യാസത്തിന് സാർവത്രിക പ്രവേശനം ഉറപ്പാക്കുന്നു.

• നിലവിലെ 10+2 ഘടന (5+2+3+2) ഒഴിവാക്കി പകരം 5+3+3+4 എന്നരീതിയിൽ സ്കൂൾ പാഠ്യപദ്ധതി ക്രമീകരിക്കും.

• 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് പുറമേ മൂന്നുവർഷത്തെ അങ്കണവാടി/ പ്രീ സ്കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കും.

• ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിക്കൊണ്ട് ദേശീയ പാഠ്യപദ്ധതിയും ബോധനശാസ്ത്ര ചട്ടക്കൂടും വികസിപ്പിക്കും.

• സാക്ഷരരാകാനും സംഖ്യകൾ തിരിച്ചറിയുന്നതിനുമുള്ള അടിസ്ഥാന പഠനത്തിന് പ്രാധാന്യം നൽകുന്നു.

• വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന വിഷയങ്ങളുടെ തിരഞ്ഞെടുപ്പിന് അവസരമൊരുക്കിക്കൊണ്ടുള്ള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം.

• കലയ്ക്കും ശാസ്ത്രത്തിനും പാഠ്യപദ്ധതിയിൽ പ്രാധാന്യം.

• ആറാം ക്ലാസ് മുതൽ സ്കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും.

• കുറഞ്ഞത് അഞ്ചാംക്ലാസുവരെയെങ്കിലും അധ്യയന മാധ്യമമായി മാതൃഭാഷയ്ക്ക് അല്ലെങ്കിൽ പ്രാദേശിക ഭാഷയ്ക്ക് ഊന്നൽ നൽകണം.

• ഇന്ത്യൻ ആംഗ്യഭാഷയെ (ISL) രാജ്യത്തുടനീളം ഏക രൂപത്തിലാക്കും.

• ത്രിഭാഷാ പഠനസംവിധാനം ഉൾപ്പെടെ സംസ്കൃതവും മറ്റ് ക്ലാസിക്കൽ ഭാഷകളും ഇന്ത്യയിലെ സാഹിത്യങ്ങളും പഠിക്കാനുള്ള അവസരം.

• വിദ്യാർഥികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള പതിവായ മൂല്യനിർണയ സംവിധാനത്തിലേക്ക് മാറുന്നതിന് NEP-2020 വിഭാവനം ചെയ്യുന്നു.

• ഐഐടികൾഐഐഎമ്മുകൾ എന്നിവയ്ക്ക് തുല്യമായി മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്‌സിറ്റികൾ (MERU) സ്ഥാപിക്കും.

• ശക്തമായ ഗവേഷണസംസ്കാരവും ഗവേഷണശേഷിയും വളർത്തിയെടുക്കാനായുള്ള ഒരു മികച്ച സ്ഥാപനമായി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ നിലവിൽവരും.

Post a Comment

0 Comments
Post a Comment (0)