തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍
ആധുനിക മലയാളഭാഷയുടെ പിതാവും കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള തുഞ്ചൻ പറമ്പിലാണ് എഴുത്തച്ഛൻ ജനിച്ചത്. പാഠശാലകൾ സ്ഥാപിച്ച് കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നതിനാലാണ് എഴുത്തച്ഛൻ എന്നറിയപ്പെട്ടത്. എഴുത്തച്ഛന്റെ യഥാർത്ഥ പേര് കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല, എന്നാൽ 'രാമാനുജൻ' എന്ന പേരാണ് കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിച്ച ഈ മഹാകവി മലയാള ഭാഷയിൽ പുതിയൊരു വഴിത്തിരിവു തന്നെ സൃഷ്ടിച്ചു. അന്നോളം തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷയായിരുന്ന മലയാളത്തിന് സ്വന്തമായ ഒരു ശൈലി എഴുത്തച്ഛൻ രൂപപ്പെടുത്തി. കേരള ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ ഒരു കാലത്താണ് എഴുത്തച്ഛൻ ജീവിച്ചത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധങ്ങൾ, പോർച്ചുഗീസുകാരുടെ ദ്രോഹങ്ങൾ, കൂടാതെ ഈശ്വരചിന്ത ഇല്ലാത്ത ജനങ്ങളും. ഈ സമയത്ത് ജനങ്ങളെ ഈശ്വരനിലേക്ക് നയിക്കുക എന്ന ദൗത്യം എഴുത്തച്ഛൻ ഏറ്റെടുത്തു. തന്റെ കൃതികളിലൂടെയാണ് അദ്ദേഹം ആ കടമ നിർവഹിച്ചത്. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും കാവ്യസവിശേഷതകൾ സ്വംശീകരിച്ചുകൊണ്ട് തികച്ചും മൗലികമായൊരു കാവ്യശൈലി സൃഷ്ടിച്ചു. മഹാഭാരതവും രാമായണവും കിളിപ്പാട്ടുരൂപത്തിൽ എഴുത്തച്ഛൻ രചിച്ചു. അധ്യാത്മ രാമായണം സംസ്കൃതകൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ് എഴുത്തച്ഛൻ ചെയ്തതെങ്കിലും എഴുതിക്കഴിഞ്ഞപ്പോൾ അതു സംസ്കൃത കൃതിയെക്കാൾ നന്നായി. 'പുതു മലയാൺമ തൻ മഹേശ്വരൻ' എന്നാണ് എഴുത്തച്ഛനെ വള്ളത്തോൾ വിശേഷിപ്പിക്കുന്നത്. കേരളീയ ചിന്തയ്ക്കു പുതിയ സാംസ്‌കാരിക മാനം നൽകിയ യുഗപുരുഷൻ എന്ന നിലയിൽ എഴുത്തച്ഛൻ ചർച്ച ചെയ്യപ്പെടുന്നു. എ.ഡി പതിനാലാം നൂറ്റാണ്ടിലുണ്ടായ അധ്യാത്മ രാമായണത്തിന്റെ (സംസ്കൃതം) സ്വാധീനം എഴുത്തച്ഛന്റെ രചനയിലുണ്ടെന്നു കരുതപ്പെടുന്നു.
കിളിപ്പാട്ടു
സാഹിത്യം
പാട്ടു പ്രസ്ഥാനത്തിലെ
ജനകീയശാഖയായി കിളിപ്പാട്ടു സാഹിത്യത്തെ വിലയിരുത്താം. കവി, കിളിയിലൂടെ കാവ്യം അവതരിപ്പിക്കുന്ന
രീതിയാണ് കിളിപ്പാട്ടിലുള്ളത്. കേക, കാകളി, കളകാഞ്ചി, അന്നനട, മണികാഞ്ചി തുടങ്ങിയ വൃത്തങ്ങളാണ്
കിളിപ്പാട്ടുകളെ മനോഹരമാക്കുന്നത്. കിളിപ്പാട്ടിന്റെ ശീലിൽ മണിപ്രവാളത്തെ ദ്രാവിഡത്തനിമയിൽ
ആവിഷ്കരിച്ചത് എഴുത്തച്ഛനാണ്.
പ്രധാന കൃതികൾ
◆ അധ്യാത്മ രാമായണം
കിളിപ്പാട്ട്
◆ ഭാരതം കിളിപ്പാട്ട്
◆ ഭാഗവതം കിളിപ്പാട്ട്
◆ ഹരിനാമ കീർത്തനം
◆ ഉത്തരരാമായണം
◆ ബ്രഹ്മാണ്ഡപുരാണം
◆ ദേവീമാഹാത്മ്യം
◆ ഇരുപത്തിനാലുവൃത്തം
