ഭാഗം 1 - യൂണിയനും ഭൂപ്രദേശവും (അനുഛേദം 1-4)

Arun Mohan
0

ഭാഗം 1 - യൂണിയനും ഭൂപ്രദേശവും (അനുഛേദം 1-4)

ആർട്ടിക്കിൾ 1 - ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആണെന്ന് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 1 ലിലാണ്. ആർട്ടിക്കിൾ 1 പ്രകാരം ഇന്ത്യയുടെ ഭൂപ്രദേശത്തെ സംസ്ഥാനങ്ങൾ, യൂണിയൻ ടെറിട്ടറികൾ, ഇന്ത്യ ഗവൺമെന്റ് ഏറ്റെടുക്കുന്ന പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. പാർലമെന്റിനാണ് പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരം.

ആർട്ടിക്കിൾ 2 - പാർലമെന്റിന് ഉചിതമെന്ന് തോന്നുന്ന നിബന്ധനകളിന്മേലും ഉപാധികളിന്മേലും, നിയമം വഴി പുതിയ സംസ്ഥാനങ്ങളെ യൂണിയനിൽ പ്രവേശിപ്പിക്കുകയോ, സ്ഥാപിക്കുകയോ ചെയ്യാവുന്നതാണ് എന്ന് പരാമർശിക്കുന്ന ആർട്ടിക്കിൾ.

ആർട്ടിക്കിൾ 3 - പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം ഭരണഘടനയിലെ ആർട്ടിക്കിൾ 3 മായി ബന്ധപ്പെട്ടിരിക്കുന്നു. ആർട്ടിക്കിൾ 3 പാർലമെന്റിനു നൽകുന്ന അധികാരങ്ങൾ ഇവയാണ് -

* ഏതെങ്കിലും സംസ്ഥാനത്തുനിന്ന് ഭൂപ്രദേശത്തെ വേർപെടുത്തിയോ, രണ്ടോ അതിലധികമോ സംസ്ഥാനങ്ങളെയോ സംസ്ഥാന ഭാഗങ്ങളെയോ സംയോജിപ്പിച്ചോ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാവുന്നതാണ്.

* ഏതൊരു സംസ്ഥാനത്തിന്റെയും വിസ്തീർണ്ണം വർദ്ധിപ്പിക്കാവുന്നതാണ്.

* ഏതൊരു സംസ്ഥാനത്തിന്റെയും വിസ്തീർണ്ണം ചുരുക്കാവുന്നതാണ്.

* ഏതൊരു സംസ്ഥാനത്തിന്റെയും അതിരുകൾ മാറ്റാവുന്നതാണ്.

* ഏതൊരു സംസ്ഥാനത്തിന്റെയും പേര് മാറ്റാവുന്നതാണ്.

ആർട്ടിക്കിൾ 4 ഒന്നും നാലും ഷെഡ്യൂളുകൾ മാറ്റുന്ന ആർട്ടിക്കിൾ 2 ഉം 3 ഉം അനുസരിച്ച് സൃഷ്ടിച്ച നിയമങ്ങൾ.

Post a Comment

0 Comments
Post a Comment (0)