ആമുഖം (Preamble)
1946 ഡിസംബർ 13 ൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ജവഹർലാൽ നെഹ്റു
അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് (Objective Resolution) ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി
മാറിയത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത് ജവഹർലാൽ നെഹ്റുവാണ്.
ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി ഭരണഘടനാ
നിർമ്മാണ സമിതി അംഗീകരിച്ചത് 1947 ജനുവരി 22 നാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നിലവിൽ
വന്നത് 1950 ജനുവരി 26 നാണ്.
ഇന്ത്യൻ ഭരണഘടനയിലെ ആമുഖം
രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെയാണ് ഇന്ത്യൻ ഭരണഘടനയുടെ
ആമുഖം പ്രതിനിധാനം ചെയ്യുന്നത്. "ദൈവത്തിന്റെ നാമത്തിൽ" എന്ന വാക്യത്തോടെ
ആമുഖം ആരംഭിക്കണം എന്ന് നിർദ്ദേശിച്ചത് എച്ച്. വി. കാമത്താണ്. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള
ഭരണഘടനാ നിർമ്മാതാക്കളുടെ ആഗ്രഹം കൃത്യമായി നമുക്ക് മനസിലാകുന്നത് ഇന്ത്യൻ ഭരണഘടനയുടെ
ആമുഖത്തിലൂടെയാണ് എന്ന് 1949 ലെ ഭരണഘടനാ നിർമ്മാണ സഭയിൽ ഡോ.ബി.ആർ.അംബേദ്ക്കർ അഭിപ്രായപ്പെട്ടു.
ഒരേ ഒരു തവണയാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത്. 1976 ലെ 42 ആം ഭരണഘടനാ ഭേദഗതി
പ്രകാരം സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും, 'രാജ്യത്തിന്റെ
ഐക്യം' എന്ന പ്രയോഗത്തിന് പകരം 'രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും' എന്നാക്കി മാറ്റുകയും
ചെയ്തു. ഈ ഭേദഗതി നിലവിൽ വന്നത് 1977 ജനുവരി 3 നാണ്. ആമുഖം ന്യായവാദത്തിനർഹമല്ല
(Non Justifiable). ഭരണഘടനയിലെ ആമുഖമടങ്ങിയ പേജിനെ അലങ്കരിച്ച് മനോഹരമാക്കിയത് റാം
മനോഹർ സിൻഹയാണ്.
ആമുഖത്തിന്റെ വിശേഷണങ്ങൾ
* ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്
* ഇന്ത്യൻ ഭരണഘടനയുടെ രത്നം/അലങ്കാരം
* ഇന്ത്യൻ ഭരണഘടനയുടെ തത്വം/ സാരാംശം
* ഭരണഘടനാ നിർമ്മാതാക്കളുടെ മനസ്സിലേക്കുള്ള താക്കോൽ
ആമുഖത്തിന്റെ വിഭാഗങ്ങൾ
ആമുഖത്തിന് നാല് ഭാഗങ്ങളുണ്ട്.
1. Source of Authority of the Constitution
2. Nature of Indian State
3. Objectives of the Constitution
4. Date of adoption of the constitution
SOURCE OF AUTHORITY AND
OBJECTIVES
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 'നാം ഭാരതത്തിലെ ജനങ്ങൾ'
(We the people of India) എന്നാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന
ഏക തീയതിയാണ് 1949 നവംബർ 26. ഇന്ത്യയിലെ ജനങ്ങളാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് അധികാരം നൽകിയിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരം ഇന്ത്യയിലെ ജനങ്ങളിൽ നിക്ഷിപ്തമാണ്.
ഭരണഘടനയുടെ ആമുഖത്തിന്റെ ലക്ഷ്യങ്ങൾ
► നീതി
► സ്വാതന്ത്ര്യം
► സമത്വം
► സാഹോദര്യം
സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഇന്ത്യ കടമെടുത്തിരിക്കുന്നത്
ഫ്രാൻസിൽ നിന്നുമാണ്. റിപ്പബ്ലിക് എന്ന വാക്ക് ഇന്ത്യ കടമെടുത്തിരിക്കുന്നതും ഫ്രാൻസിൽ
നിന്നാണ്.
1. നീതി
ഇന്ത്യൻ ഭരണഘടനയിൽ മൂന്ന് തരം നീതിയുണ്ട്
► സാമൂഹ്യ നീതി (Social Justice)
► സാമ്പത്തിക നീതി (Economic
Justice)
► രാഷ്ട്രീയ നീതി (Political
Justice)
മൗലികാവകാശങ്ങളിലൂടെയും മാർഗ നിർദ്ദേശക തത്വങ്ങളിലൂടെയും ഇന്ത്യയിൽ
സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഉറപ്പാക്കുന്നു. ഈ മൂന്ന് നീതികളും ഇന്ത്യ കടമെടുത്തിരിക്കുന്നത്
റഷ്യൻ വിപ്ലവത്തിൽ നിന്നുമാണ്.
* സാമൂഹിക നീതി - സമൂഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ
ലിംഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന നീതി.
* സാമ്പത്തിക നീതി - പണത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലുള്ള
വിവേചനം തടയുന്ന നീതി
* രാഷ്ട്രീയ നിതി - രാഷ്ട്രീയ നടപടി ക്രമങ്ങളിലുള്ള തുല്യത ഉറപ്പാക്കുന്ന
നീതി.
2. സ്വാതന്ത്ര്യം
മൗലികാവകാശങ്ങളിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന ചിന്ത, ആവിഷ്കാരം,
വിശ്വാസം എന്നിവയുടെ സ്വാതന്ത്ര്യം. ആർട്ടിക്കിൾ 19-ൽ മൗലിക സ്വാതന്ത്ര്യങ്ങളിലൂടെയും
ആർട്ടിക്കിൾ 25-28 വരെ മത സ്വാതന്ത്ര്യത്തിനുള്ള സ്വാതന്ത്ര്യത്തിലൂടെയും പൗരന്മാർക്ക്
സ്വാതന്ത്ര്യം അനുവദിക്കുന്നു.
3. സമത്വം
ഇന്ത്യയിലെ എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യമാണ്.
എല്ലാ പൗരന്മാരും നിയമത്താൽ ഒരുപോലെ സംരക്ഷിക്കപ്പെടുന്നു. സമത്വം എന്ന വാക്കിന്റെ
അർത്ഥം സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രത്യേക പദവികളുടെ അഭാവം, വിവേചനം കൂടാതെ
എല്ലാ വ്യക്തികൾക്കും മതിയായ അവസരങ്ങൾ നൽകുക എന്നതാണ്.
4. സാഹോദര്യം
എല്ലാ പൗരന്മാർക്കും ഇടയിൽ സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുക.
മൗലികാവകാശങ്ങൾ സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കാൻ ഉറപ്പ് നൽകുന്നു. ആമുഖത്തിലെ സാഹോദര്യം
എന്ന വാക്ക് നിർദ്ദേശിച്ചത് ബി.ആർ.അംബേദ്കറാണ്.
NATURE OF INDIAN STATE
ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ,
റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു.
1. പരമാധികാരം (Sovereign)
ആഭ്യന്തരവും വൈദേശികവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുവാനുള്ള
രാജ്യത്തിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യമാണ് പരമാധികാരം. ഏത് വിഷയത്തിലും നിയമനിർമ്മാണം
നടത്താൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നാണ് ഇതിനർത്ഥം. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണ്
മറ്റൊരു രാജ്യത്തിന്റെയും ആശ്രയത്വമോ ആധിപത്യമോ ഇന്ത്യയിൽ ഇല്ല. 1947 ഓഗസ്റ്റ് 15 ന്
മുമ്പ് ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയായിരുന്നു. 1950 ജനുവരി 26 മുതൽ
ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ, ഇന്ത്യയ്ക്ക്
ഒരു വിദേശ പ്രദേശം സ്വന്തമാക്കാനോ അല്ലെങ്കിൽ ഒരു പ്രദേശത്തിന്റെ അനുകൂലമായി ഒരു പ്രദേശത്തെ
വിട്ടുകൊടുക്കാനോ കഴിയും. യു.എൻ.ഒ, കോമൺവെൽത്ത് ഓഫ് നേഷൻസ് തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകളിലെ
ഇന്ത്യയുടെ അംഗത്വം ഒരു തരത്തിലും അതിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല.
2. സോഷ്യലിസം (Socialism)
സോഷ്യലിസം എന്നാൽ വരുമാനത്തിലും ജീവിത നിലവാരത്തിലുമുള്ള അസമത്വങ്ങൾ
ഇല്ലാതാക്കുകയെന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ളത് 'ജനാധിപത്യ സോഷ്യലിസം'
ആണ്, 'കമ്മ്യൂണിസ്റ്റ് സോഷ്യലിസം' അല്ല (സ്റ്റേറ്റ് സോഷ്യലിസം എന്നും അറിയപ്പെടുന്നു).
പൊതുസ്വകാര്യ മേഖലകൾ നിലനിൽക്കുന്ന ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥയിൽ ജനാധിപത്യ സോഷ്യലിസം
വിശ്വാസയോഗ്യമാണ്.
3. മതേതരത്വം (Secular)
ഇന്ത്യൻ ഭരണകൂടത്തിന് സ്വന്തമായി ഒരു മതവുമില്ല എന്നത് മാത്രമല്ല
എല്ലാ വ്യക്തികൾക്കും മതം പ്രകടിപ്പിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും തുല്യ അവകാശമാണുള്ളത്.
എല്ലാ മതങ്ങൾക്കും തുല്യമായ ബഹുമാനം/എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുക ഒരു മതത്തിനും
പ്രാധാന്യമില്ല എന്നിവയാണ് മതേതരത്വത്തിലൂടെ ലക്ഷ്യമാക്കുന്നത്. അതായത് നമ്മുടെ രാജ്യത്തെ
എല്ലാ മതങ്ങൾക്കും തുല്യമായ പദവിയും പരിഗണനയും ഉണ്ട്.
4. ജനാധിപത്യം (Democratic)
രാഷ്ട്രത്തിന്റെ ഭരണാധികാരികളും ഭരണസംവിധാനവും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നു.
അവർ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കും.
5. റിപ്പബ്ലിക് (Republic)
തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ഉള്ള ഒരു ജനതയെ റിപ്പബ്ലിക്
എന്നറിയപ്പെടുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ, രാഷ്ട്രത്തലവനെ ജനങ്ങൾ നേരിട്ടോ അല്ലാതെയോ
തെരഞ്ഞെടുക്കുന്നു. രാഷ്ട്രത്തലവനെ ഇടയിക്കിടെ തെരഞ്ഞെടുക്കണം (5 വർഷത്തിലൊരിക്കൽ).
ആമുഖവുമായി ബന്ധപ്പെട്ട കേസുകൾ
ബെറുബെറി കേസ് (1960)
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമല്ല എന്ന സുപ്രീംകോടതി പ്രഖ്യാപിച്ച
കേസാണ് ബെറുബെറി കേസ് (1960). ഈ കേസിൽ സുപ്രീം കോടതി പറഞ്ഞത് 'ഇന്ത്യൻ ഭരണഘടന നിർമ്മാതാക്കളുടെ
മനസറിയാനുള്ള താക്കോൽ ആണ് ആമുഖം' എന്നാണ്.
കേശവാനന്ദ ഭാരതി കേസ് (1973) V/S സ്റ്റേറ്റ്സ്
ഓഫ് കേരള
ഭരണഘടനയുടെ ആർട്ടിക്കിൾ 368 പ്രകാരം ആമുഖത്തിൽ ഭേദഗതി വരുത്താൻ
കഴിയുമോ എന്ന ചോദ്യം ആദ്യമായി ഉയർന്നു വന്ന് ചരിത്രപരമായ കേശവാനന്ദ ഭാരതികേസിൽ ആണ്.
ഈ കേസിൽ ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ ബെറുബെറി
കേസിൽ (1960) നൽകിയ അഭിപ്രായം തെറ്റാണെന്നും കോടതി പറഞ്ഞു. 'അടിസ്ഥാന സവിശേഷതകളിൽ ഒരു
ഭേദഗതിയും വരുത്താതെ ഭരണഘടനയ്ക്ക് വിധേയമായി ആമുഖത്തിൽ ഭേദഗതി വരുത്താം. മറ്റൊരു വിധത്തിൽ
പറഞ്ഞാൽ ആമുഖത്തിൽ അടങ്ങിയിരിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളോ അടിസ്ഥാന സവിശേഷതകളോ
ആർട്ടിക്കിൾ 368 പ്രകാരമുള്ള ഭേദഗതിയിലൂടെ മാറ്റാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി.
ഏപ്രിൽ 24, 1973ലാണ് കേശവാനന്ദ ഭാരതികേസിലെ വിധി പ്രഖ്യാപിച്ചത്
യൂണിയൻ ഓഫ് ഇന്ത്യ V/S LIC ഓഫ് ഇന്ത്യ
(1995)
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നായിരുന്നു ഈ കേസിന്റെ വിധി.
