പി.കേശവദേവ്
1904 ആഗസ്റ്റിൽ
പറവൂരിൽ ജനിച്ചു. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ എഴുത്തിലൂടെ ആവിഷ്കരിച്ചു.
തൊഴിലാളി വർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ചു. നാടക രചനയിലും
തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആര്യസമാജ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച ദേവ്
തൊഴിലാളി സംഘടനാപ്രവർത്തനങ്ങളിൽ മുഴുകി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന
ഇദ്ദേഹം ഒടുവിൽ കമ്യൂണിസത്തിനെതിരായി ശബ്ദം ഉയർത്തി. ദേവിന്റെ കൃതികൾ സമകാലിക സാമൂഹ്യയാഥാർത്ഥ്യങ്ങൾ
ചിത്രീകരിക്കുന്നവയായിരുന്നു. യഥാർഥ ജീവിതത്തിൽ നിന്നടർത്തിയെടുത്ത കഥാപാത്രങ്ങളെ അകന്നു
നിന്നു നോക്കുന്നതിനുപകരം ദേവ് അവരുടെ സുഖദുഃഖങ്ങളിൽ ലയിച്ച് അവരോടൊപ്പം ചിരിക്കുകയും
കണ്ണീരൊഴുക്കുകയും ചെയ്തു. മലയാളത്തിലെ മികച്ച നോവലുകളിലൊന്നാണ് പി.കേശവദേവിന്റെ ഓടയിൽ
നിന്ന്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ കലഹിക്കുന്നത് ദേവിനെ വല്ലാതെ ദുഃഖിപ്പിച്ചു.
മതങ്ങളുടെ പേരിൽ ജനങ്ങൾ പോരടിക്കുന്നത് ഇല്ലാതാക്കണം എന്ന ഉദ്ദേശ്യത്തോടെ ദേവ് എഴുതിയ
നോവലാണ് 'അയൽക്കാർ'. കണ്ണാടിയാണ് ദേവിന്റെ നോവൽ. അയൽക്കാർ എന്ന നോവലിന് കേന്ദ്ര സാഹിത്യ
അക്കാദമി അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1983-ൽ നിര്യാതനായി.
പ്രധാന കൃതികൾ
◆ ഓടയിൽ നിന്ന്
(നോവൽ)
◆ അയൽക്കാർ
(നോവൽ)
◆ അധികാരം
◆ കണ്ണാടി
(നോവൽ)
◆ ഭ്രാന്താലയം
◆ ആദ്യത്തെ
കഥ
◆ ആർക്കുവേണ്ടി
◆ വിൽപ്പനക്കാരൻ
◆ യമുന ഏകാഗ്രമായി
ഒഴുകുന്നു (കഥാസമാഹാരങ്ങൾ)
◆ ഭാവിവരൻ
(കഥാസമാഹാരങ്ങൾ)
◆ എതിർപ്പ്
(ആത്മകഥ)
◆ തിരിഞ്ഞുനോട്ടം
(ആത്മകഥ)
◆ മുന്നോട്ട്
