കുട്ടികൃഷ്ണ മാരാര്

Arun Mohan
0

കുട്ടികൃഷ്ണ മാരാര്

തിരൂർ തൃപ്പങ്ങോട്ട് കിഴക്കേമാരാത്തിൽ 1900 ജൂൺ 14-ന് ജനിച്ചു. കലാമണ്ഡലത്തിൽ സാഹിത്യാധ്യാപകൻ, മാതൃഭൂമിയിൽ പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്നു മാരാര്. ഇംഗ്ലീഷ് സാഹിത്യസിദ്ധാന്തങ്ങളേക്കാൾ അദ്ദേഹത്തെ ആകർഷിച്ചത് സംസ്കൃത സാഹിത്യ സിദ്ധാന്തങ്ങളായിരുന്നു. ഭാരതീയ സംസ്കൃത നിരൂപണ സമ്പ്രദായമനുസരിച്ച് മലയാളത്തിൽ നിരൂപണ പ്രസ്ഥാനത്തിന് പുതിയ മാനം നൽകി. കല കലയ്ക്കുവേണ്ടി, കല ജീവിതത്തിനുവേണ്ടി എന്നിങ്ങനെ കലയെക്കുറിച്ച് സാഹിത്യത്തിൽ ഉരുണ്ടുകൂടിയ വിവാദത്തെ കല ജീവിതം തന്നെ എന്ന കൃതി കൊണ്ട് മാരാര് അസന്ദിഗ്‌ധമായി ഖണ്ഡിച്ചു. ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. എം.പി.പോൾ, ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണ മാരാര് എന്നിവർ 'നിരൂപകത്രയം' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭാരതപര്യടനം, രാജാങ്കണം, സാഹിത്യസല്ലാപം, മലയാളശൈലി, ദന്തഗോപുരം തുടങ്ങിയ പഠനാത്മക കൃതികളും ശാകുന്തളം, കുമാരസംഭവം, രഘുവംശം, മേഘദൂതം തുടങ്ങിയവയുടെ വിവർത്തനങ്ങളും രചിച്ചു. 1973 ഏപ്രിൽ 6-ന് അന്തരിച്ചു.

Post a Comment

0 Comments
Post a Comment (0)