സിസ്റ്റർ മേരി ബനീഞ്ജ (മേരി ജോൺ തോട്ടം)
1901 ജൂൺ 24-ന്
കോട്ടയത്ത് ഇലഞ്ഞിയിൽ ജനിച്ചു. മേരി ജോൺ തോട്ടം എന്നായിരുന്നു കന്യാസ്ത്രീയാകുന്നതിനു
മുമ്പുള്ള പേര്. പ്രഭാവതി, സായാഹ്നത്തിലെ ഏകാന്തയാത്ര, വേമ്പനാടൻ തുടങ്ങിയ പ്രസിദ്ധമായ
കവിതകൾ വിദ്യാഭ്യാസകാലത്തുതന്നെ രചിച്ചു. സ്ത്രീകൾ അധികമായി സാഹിത്യരംഗത്തേക്ക് കടന്നുവന്നിട്ടില്ലായിരുന്ന
കാലഘട്ടത്തിൽ കവിതകൾ പാടി കൈരളിയെ കോരിത്തരിപ്പിച്ച അത്ഭുതപ്രതിഭയായ മഹാകവയിത്രിയാണ്
സിസ്‌റ്റർ മേരി ബനീഞ്ജ. ഐതിഹ്യങ്ങളും ചരിത്രസംഭവങ്ങളും ജീവചരിത്രസംഭവങ്ങളും പ്രകൃതിചിത്രങ്ങളും
ദേശീയോത്സവങ്ങളും വിലാപഗീതങ്ങളും ഉപദേശങ്ങളുമൊക്കെ അടങ്ങിയ കവിതാരാമം, മാർത്തോമാ വിജയം,
ആത്മാവിന്റെ സ്നേഹഗീത തുടങ്ങിയവയാണ് പ്രധാന കൃതികൾ. സിസ്റ്റർ മേരി ബനീഞ്ജ എഴുതിയ മഹാകാവ്യമാണ്
'മാർത്തോമാ വിജയം'. മഹാകാവ്യമെഴുതിയ ആദ്യ മലയാള കവയിത്രി എന്ന ബഹുമതിയും അവർക്കുള്ളതാണ്.
1985 മെയ് 21-ന് ദിവംഗതയായി.
പ്രധാന കൃതികൾ
◆ കവിതാരാമം
◆ മാർത്തോമാ
വിജയം
◆ ഈശ്വരപ്രസാദം
◆ വിധിവൈഭവം
◆ ചെറു പുഷ്പസ്മരണകൾ
◆ ആത്മാവിന്റെ
സ്നേഹഗീത
◆ ആധ്യാത്മികഗീത
◆ ലോകമേയാത്ര
◆ ഭാരതമഹാലക്ഷ്മി
(ഖണ്ഡകാവ്യം)
