കാരൂർ നീലകണ്ഠപ്പിള്ള

Arun Mohan
0

കാരൂർ നീലകണ്ഠപ്പിള്ള

ചെറുകഥാസാഹിത്യത്തിലെ മൂന്നാം തലമുറയിൽപ്പെട്ട എഴുത്തുകാരിൽ പ്രമുഖൻ. 1898 ഫെബ്രുവരിയിൽ ഏറ്റുമാനൂരിൽ ജനിച്ചു. സ്വന്തം അനുഭവങ്ങൾ കഥകളാക്കിയ എഴുത്തുകാരനായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. വളരെക്കാലം സ്കൂൾ അധ്യാപകനായിരുന്നു. അക്കാലത്ത് അധ്യാപകരുടെ ജീവിതം മഹാകഷ്ടമായിരുന്നു. തുച്ഛമായ ശമ്പളമേ അവർക്കുണ്ടായിരുന്നുള്ളൂ. അധ്യാപകന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന കാരൂരിന്റെ ഒരു കഥയാണ് പൊതിച്ചോറ്. ഉച്ചയ്ക്ക് കുട്ടിയുടെ ചോറ് കട്ടു തിന്നുന്ന അധ്യാപകന്റെ കഥയാണ് ഇതിൽ പറയുന്നത്. ഈ കഥ കൂടാതെ അധ്യാപകരെക്കുറിച്ച് അനേകം കഥകൾ കാരൂർ എഴുതിയിട്ടുണ്ട്. 'വാധ്യാർകഥകൾ' എന്ന പേരിൽ അവ പ്രശസ്തമാണ്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മുഖ്യമായും ചെറുകഥകളായിരുന്നു എഴുതിയിരുന്നത്. സംസാര ഭാഷയ്ക്ക് സാഹിത്യത്തിൽ സ്ഥാനം നൽകിയ എഴുത്തുകാരിൽ ലാളിത്യമുള്ള ഭാഷകൊണ്ട് ശ്രദ്ധേയനാണ് കാരൂർ. മരപ്പാവകൾ എന്ന കഥാസമാഹാരം അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്. തിരഞ്ഞെടുത്ത കഥകൾ രണ്ടു ഭാഗങ്ങളുൾപ്പെടെ 37 ഗ്രന്ഥങ്ങൾ കാരൂർ രചിച്ചിട്ടുണ്ട്. 1959-ൽ ആനക്കാരൻ എന്ന ബാലസാഹിത്യകൃതിക്കും 1968-ൽ മോതിരം എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. നിര്യാണം 1975 ഒക്ടോബർ 2-ന്.

പ്രധാന കൃതികൾ

വാധ്യാർകഥകൾ

മരപ്പാവകൾ

പൂവമ്പഴയം

പിശാചിന്റെ കുപ്പായം

പൊതിച്ചോറ്

തെരഞ്ഞെടുത്ത കഥകൾ

ചെകുത്താൻ

ഒരു പിടി മണ്ണ്

മീൻകാരി

ഉതുപ്പാന്റെ കിണർ

സ്മാരകം

തൂപ്പുകാരൻ

കൊച്ചനുജത്തി

മോതിരം

ഈ സഹായത്തിൽ ചരടുണ്ട് (കഥാസമാഹാരങ്ങൾ)

ഹരി

ഗൗരി

പഞ്ഞിയും തുണിയും (നോവലുകൾ)

അപ്പൂപ്പൻ (നാടകം)

അഞ്ചു കടലാസ്

കാരൂരിന്റെ ബാലകഥകൾ

എന്നെ രാജാവാക്കണം

ആനക്കാരൻ

അഴകനും പൂവാലിയും

ബാലചന്ദ്രൻ

രാജകുമാരിയും ഭൂതവും

സമ്മാനം

ഓലയും നാരായവും

ഭൃത്യൻ

മൺമയിൽ (ബാലസാഹിത്യ കൃതികൾ)

Post a Comment

0 Comments
Post a Comment (0)