ഇ.വി. കൃഷ്ണപിള്ള
ഫലിതസാഹിത്യകാരൻ,
നാടകകൃത്ത്, നടൻ, ചെറുകഥാകൃത്ത്, അഭിഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധൻ.
1899 സെപ്റ്റംബർ 14-ന് കൊല്ലത്ത് കുന്നത്തൂരിൽ ജനിച്ചു. സി.വി.യുമായുള്ള സൗഹൃദം സാഹിത്യചിന്ത
വളർത്തി. സി.വി.യുടെ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു. മലയാളി പത്രത്തിന്റെയും മനോരമ
ചിത്രവാരികയുടെയും പത്രാധിപരായിരുന്നു. സാമൂഹ്യവിമർശനം കലർന്നതായിരുന്നു കൃതികൾ.
1926ൽ പ്രസിദ്ധീകരിച്ച ഇ.വി. കൃഷ്ണപിള്ളയുടെ 'സീതാലക്ഷ്മി'യാണ് മലയാളത്തിലെ ചരിത്രനാടകങ്ങൾക്ക്
തുടക്കം കുറിച്ചത്. 1938 മാർച്ച് 30-ന് ചരമമടഞ്ഞു.
പ്രധാന കൃതികൾ
◆ സീതാലക്ഷ്മി
◆ ഇരവിക്കുട്ടിപ്പിള്ള
◆ രാജാ കേശവദാസൻ
◆ ബാഷ്പവർഷം
◆ ചിരിയും
ചിന്തയും
◆ കുറുപ്പിന്റെ
ഡയറി
◆ പെണ്ണരശുനാട്
(നാടകങ്ങൾ)
◆ വിവാഹക്കമ്മട്ടം
◆ ബി.എ. മായാവി
◆ പ്രണയക്കമ്മീഷൻ
◆ കവിതക്കേസ്
(ഫലിതോപന്യാസങ്ങൾ)
◆ പോലീസ്
രാമായണം
◆ എം.എൽ.സി.
കഥകൾ
◆ കണ്ടക്ടർ
പപ്പു
◆ തോരാത്ത
കണ്ണീർ (നോവൽ)
◆ ഗുരുസമക്ഷം
◆ അക്കാലങ്ങൾ
◆ കോൺഗ്രസ്
ചിത്രങ്ങൾ (ലേഖനസമാഹാരങ്ങൾ)
◆ ജീവിത സ്മരണകൾ
(ആത്മകഥ)
◆ കേളീ സൗധം (ചെറുകഥ)
