കേസരി എ. ബാലകൃഷ്ണപിള്ള

Arun Mohan
0

കേസരി എ. ബാലകൃഷ്ണപിള്ള

1889 ഏപ്രിൽ 13-ന് ജനിച്ചു. സാഹിത്യനിരൂപകനും പത്രാധിപരും. കേസരി പത്രത്തിന്റെ സ്ഥാപകൻ. ഇംഗ്ലീഷിലും മലയാളത്തിലും നല്ല പാണ്ഡിത്യമുള്ള നിരൂപകനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. അനേകം ഇംഗ്ലീഷ് കൃതികൾ അദ്ദേഹം വായിച്ചു. ഇംഗ്ലീഷ് ഭാഷയിലെ പല പ്രസ്ഥാനങ്ങളെക്കുറിച്ചും പുതിയ എഴുത്തുകാരെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിന് പരിചയപ്പെടുത്തി. പാശ്ചാത്യ സാഹിത്യകാരന്മാരോട് മലയാള സാഹിത്യകാരന്മാരെ താരതമ്യം ചെയ്യുകയാണ് അദ്ദേഹത്തിന്റെ പതിവ്. പാശ്ചാത്യരാജ്യങ്ങളിൽ ഉദയംചെയ്ത ശാസ്ത്രീയ നിരൂപണ രീതി, സാങ്കേതിക വിമർശനസരണി, ജീവചരിത്രപരമായ വിമർശന സമ്പ്രദായം എന്നിവയാണ് ബാലകൃഷ്‌ണപിള്ളയ്ക്കു മാർഗദർശനം നൽകിയതെന്ന് ചുരുക്കിപ്പറയാം. ഭരണരംഗത്തെ അഴിമതിയെ തുറന്നുകാട്ടാൻ പത്രത്തിലൂടെ ശ്രമിച്ചു. ഇതരഭാഷാ കൃതികൾ പലതും വിവർത്തനം ചെയ്തു‌. ഐതിഹ്യദീപിക, ഹർഷവർധനൻ, വിക്രമാദിത്യൻ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1960 ഡിസംബർ 18-ന് കോട്ടയത്തുവച്ച് അന്തരിച്ചു.

കേസരി പത്രം

എ.ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും 1930ൽ തിരുവനന്തപുരത്ത് ആരംഭിച്ച മലയാള പത്രമാണ് കേസരി. ബാലകൃഷ്ണപിള്ള പത്രാധിപരായിരുന്ന 'പ്രബോധകൻ' എന്ന സ്വതന്ത്ര വാരികയുടെ ലൈസൻസ് റദ്ദാക്കിയതോടെയാണ് കേസരി എന്ന പത്രം ആരംഭിച്ചത്. അങ്ങനെ അദ്ദേഹം കേസരി ബാലകൃഷ്ണപിള്ള എന്ന് അറിയപ്പെട്ടു. 1931ൽ അധികാരം ഏറ്റെടുത്തുകൊണ്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നടത്തിയ 'മൂപ്പേൽപ്പ് പ്രസംഗം' തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചത് കേസരി പത്രത്തിലാണ്. നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്നതും കേസരി പത്രമാണ്. 1935ൽ നഷ്ടത്തിലായതോടെ പത്രം അവസാനിപ്പിച്ചു.

Post a Comment

0 Comments
Post a Comment (0)