കേരളവർമ വലിയ കോയിത്തമ്പുരാൻ
'കേരളകാളിദാസൻ'
എന്ന പേരിൽ വിഖ്യാതനായ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ നവീനഗദ്യത്തിന്റെ ഉദ്ഘാടകനാണ്.
1845 ഫെബ്രുവരി 19-ന് ചങ്ങനാശ്ശേരിയിൽ ലക്ഷ്മീപുരം കൊട്ടാരത്തിൽ ജനിച്ചു. പതിനാറാമത്തെ
വയസ്സിൽ പ്രബന്ധരചനയിലൂടെയും സാഹിത്യരചനയിലൂടെയും സാഹിത്യരംഗത്തു വന്നു. ദ്വിതീയാക്ഷരപ്രാസവാദത്തിൽ
പ്രധാനി. റാണിലക്ഷ്മിഭായിയെ വിവാഹം കഴിച്ചതോടെയാണ് വലിയ കോയിത്തമ്പുരാനായത്. കേരളവർമ
വലിയകോയിത്തമ്പുരാനാണ് മലയാള ഗദ്യസാഹിത്യത്തിന് അടിത്തറയിട്ടത്. ഇദ്ദേഹത്തെ 'ആധുനിക
ഗദ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു. 1867ൽ ആയില്യം തിരുനാൾ രൂപവൽക്കരിച്ച
പാഠപുസ്തക കമ്മിറ്റിയുടെ അധ്യക്ഷൻ ഇദ്ദേഹമായിരുന്നു. കേരളവർമ വലിയ കോയിത്തമ്പുരാൻ തിരുവിതാംകൂർ
ബുക്ക് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്തെത്തിയത് ഗദ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയ്യാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ
അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിവിധ വിഷയങ്ങളിൽ പാഠപുസ്‌തകങ്ങൾ രചിച്ചു. മലയാളത്തിന്
ഇതിലൂടെ ഒരു പുത്തൻ ഗദ്യശൈലി തന്നെ തമ്പുരാൻ സംഭാവന ചെയ്തു. സംസ്കൃതത്തിലും മലയാളത്തിലുമായി
വളരെയധികം കൃതികൾ രചിച്ചിട്ടുണ്ട്. 'കേരള കാളിദാസൻ' എന്ന അപരനാമത്തിലറിയപ്പെടുന്ന
കേരളവർമ്മയ്ക്ക് 'മയൂരസന്ദേശം' എന്ന കൃതിയും, കാളിദാസന്റെ ശാകുന്തള വിവര്‍ത്തനവുമാണ്
ആ വിശേഷണത്തിനുടമയാക്കിയത്. കേരള വർമ്മ മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച വിവാദ വിഷയങ്ങളായ
രൂപ ഭദ്രതാവാദത്തേയും ദ്വിതീയാക്ഷരപ്രാസത്തേയും എതിർത്തു പരാജയപ്പെടുത്തിയ ഏ.ആർ.രാജരാജവർമ്മയുടെ
നേരിട്ടുള്ള അഭ്യർത്ഥനയെ മാനിച്ച് രചിച്ച പ്രാസവിമുക്തമായ കാവ്യമാണ് 'ദൈവയോഗം'. ആയുധാഭ്യാസവും
നായാട്ടും അദ്ദേഹത്തിന്റെ പ്രിയവിനോദങ്ങളായിരുന്നു. 'വിശാഖവിജയം' മഹാകാവ്യമാണ്. കംസവധംചമ്പു
തുടങ്ങി നിരവധി സംസ്കൃത കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മയൂരസന്ദേശം, മഹച്ചരിതസംഗ്രഹം,
സന്മാർഗപ്രദീപം, വിജ്ഞാനമഞ്ജരി, അക്ബർ, മണിപ്രവാളശാകുന്തളം, അമരുകശതകം, അന്യാപദേശശതകം,
പരശുരാമവിജയം, ദൈവയോഗം തുടങ്ങിയവ മലയാളത്തിലും, വിശാഖവിജയം മഹാകാവ്യം, കംസവധം ചമ്പു,
ഗുരുപവനപുരേശസ്തവം, ശൃംഗാരമഞ്ജരീഭാണം, വിക്ടോറിയാചരിതം, സന്മാർഗസംഗ്രഹം, ശുകസന്ദേശവ്യാഖ്യാനം,
പ്രക്രിയാസർവസ്വവ്യാഖ്യാനം തുടങ്ങിയവ സംസ്‌കൃതത്തിലും ഉള്ള കൃതികളാണ്. 1914-ൽ ഒരു കാറപകടത്തെ
തുടർന്ന് അന്തരിച്ചു.
പ്രധാന കൃതികൾ
■ മണിപ്രവാള ശാകുന്തളം
■ മയൂരസന്ദേശം
■ അമരുകശതകം
■ അന്യാപദേശശതകം
■ ദൈവയോഗം
■ സന്മാർഗസംഗ്രഹം
■ ഒരു പ്രാർത്ഥന
■ അക്ബർ
■ വേറൊന്നു കൂടി
■ വിജ്ഞാന മഞ്ജരി
■ മഹച്ചരിതസംഗ്രഹം
■ സന്മാർഗ പ്രദീപം
■ പരശുരാമവിജയം
■ സ്തുതി ശതകം
PSC ചോദ്യങ്ങൾ
1. കേരള കാളിദാസൻ
എന്നറിയപ്പെടുന്നത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
2. 'അക്ബർ' ആരുടെ
കൃതി - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
3. ആധുനിക മലയാളഗദ്യത്തിന്റെ
പിതാവ് - വലിയ കോയിത്തമ്പുരാൻ
4. പണ്ഡിറ്റ്
കറുപ്പന് വിദ്വാൻ ബഹുമതി നൽകിയത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
5. കേരളവർമ്മ
വലിയ കോയിത്തമ്പുരാൻ രചിച്ച ആട്ടക്കഥ - മത്സ്യവല്ലഭ വിജയം
6. പാഠപുസ്തക
കമ്മിറ്റിയ്ക്ക് നേതൃത്വം കൊടുത്ത കവി - വലിയ കോയിത്തമ്പുരാൻ
7. കേരളവർമ്മയുടെ
കൃതികളുടെ സവിശേഷത എന്ത്? - പ്രാസനിഷ്കർഷയും മണിപ്രവാളശൈലിയും
8. ദ്വിതീയാക്ഷരപ്രാസം
കവിതകളിൽ വേണമെന്ന് വാശിപിടിച്ച കവി ആര്? - കേരളവർമ്മ
9. ദ്വിതീയാക്ഷരപ്രാസം
ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ സന്ദേശകാവ്യം - മയൂരസന്ദേശം
10. അക്ബർ (പരിഭാഷ)
എന്ന നോവൽ രചിച്ചത് ആര്? - കേരളവർമ്മ
11. 'ഹനുമദുദ്ഭവം,
ധ്രുവചരിതം, മത്സ്യവല്ലഭവിജയം' തുടങ്ങിയ ആട്ടക്കഥകളുടെ കർത്താവ് ആര്? - കേരളവർമ്മ
12. 'ശ്രീ വിശാഖ
വിജയം', 'ശ്രീ വിക്ടോറിയ ചരിത്രസംഗ്രഹം' എന്നീ പദ്യരൂപത്തിലുള്ള ജീവചരിത്ര ഗ്രന്ഥങ്ങൾ
എഴുതിയതാര്? - കേരളവർമ്മ
13. 'മഹച്ചരിതസംഗ്രഹം'
എഴുതിയതാര്? - കേരളവർമ്മയും വിശാഖം തിരുനാളും
14. കംസവധം ചമ്പുവിന്റെ
രചയിതാവ്? - വലിയ കോയിത്തമ്പുരാൻ
