ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ

Arun Mohan
0

ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ

ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന. കോൺസ്റ്റിറ്റ്യൂർ (constituere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കോൺസ്റ്റിറ്റ്യൂഷൻ എന്ന വാക്കിന്റെ ഉത്ഭവം. രാഷ്ട്രത്തിന്റെ ഭരണഘടന സമഗ്രവും, പരമാധികാര സ്വഭാവമുള്ളതുമാണ്.

* ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.

* തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.

* ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കുന്നു.

* സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും വ്യക്തമാക്കുന്നു.

* ജനതയുടെ മൗലികവ്യക്തിത്വമെന്താണെന്ന് വ്യക്തമാക്കുന്നു.

'ലോ ഓഫ് ദ ലാൻഡ്' എന്നറിയപ്പെടുന്നത് ഭരണഘടനയാണ്. ഭരണഘടനയെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തിരിച്ചിരിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ലിഖിത ഭരണഘടനയും ബ്രിട്ടൻ, ഇസ്രായേൽ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ അലിഖിത ഭരണഘടനയുമാണുള്ളത്.

Post a Comment

0 Comments
Post a Comment (0)