വിലാപകാവ്യം

Arun Mohan
0

വിലാപകാവ്യം

'വ്യക്‌തിപരമായ നഷ്ട‌ങ്ങളുടെ വിലാപം' എന്ന് പാശ്‌ചാത്യർ വർണിക്കുന്ന കാവ്യങ്ങളാണ് വിലാപകാവ്യങ്ങൾ. ഇംഗ്ലിഷിൽ ഇവ Elegy എന്നറിയപ്പെടുന്നു. മലയാള ഭാഷയിലെ ഖണ്ഡകാവ്യശാഖയിൽ വിലാപകാവ്യ പ്രസ്‌ഥാനവും ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യമായി കണക്കാക്കുന്നത് സി.എസ് സുബ്രഹ്മണ്യൻ പോറ്റി രചിച്ച 'ഒരു വിലാപം' ആണ്. മകളുടെ വിയോഗത്തിൽ വേദനിക്കുന്ന ഒരച്‌ഛന്റെ വിലാപമാണ് ഈ കവിതയുടെ പ്രമേയം. 1902-'കവനകൗമുദി' മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. അധ്യാപകനും മികച്ച വിവർത്തകനുമായിരുന്ന സുബ്രഹ്‌മണ്യൻ പോറ്റി പ്രശസ്‌തമായ പല ഇംഗ്ലിഷ് കവിതകളും ശാസ്ത്രലേഖനങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. 1909-ൽ വി.സി ബാലകൃഷ്ണപണിക്കർ അതേ പേരിൽ (ഒരു വിലാപം) മറ്റൊരു വിലാപകാവ്യം രചിച്ചതോടെ മലയാളത്തിൽ വിലാപകാവ്യപ്രസ്‌ഥാനത്തിന് ശക്‌തമായ അടിത്തറ ലഭിച്ചു.

Post a Comment

0 Comments
Post a Comment (0)