മുക്തക പ്രസ്ഥാനം
ഒരൊറ്റ ശ്ലോകമാണ് മുക്‌തകം. ഒരു വാക്യത്തിൽ മുഴുവൻ അർത്ഥവും സൂചിപ്പിക്കുന്നതാണ് മുക്‌തകത്തിന്റെ രീതി. മലയാളത്തിലും മുക്‌തകങ്ങൾ ധാരാളം ഉണ്ടെങ്കിലും സംസ്‌കൃതത്തിലാണ് മുക്‌തകങ്ങൾക്ക് പ്രാധാന്യം. 'ലീലാതിലക'ത്തിൽ ഇവ ധാരാളം കാണാം. ഭാഷയിൽ മുക്‌തകങ്ങളെ പരിചയപ്പെടാനും ഇവയുടെ സ്വാധീനം അറിയാനും സഹായിച്ച ആദ്യ കൃതിയായി ലീലാതിലകത്തെ കണക്കാക്കാം. ലീലാതിലകത്തിന്റെ പിറവി എഡി 1385-നും 1400-നും ഇടയ്ക്കാണെന്ന് കരുതുന്നു.
