ഖണ്ഡകാവ്യ പ്രസ്ഥാനം
പാശ്ചാത്യലോകവുമായുള്ള കാവ്യബന്ധം മൂലം ഉണ്ടായതാണ് ഖണ്ഡകാവ്യപ്രസ്ഥാനം. മഹാകാവ്യങ്ങളോളം ആഴവും വ്യാപ്‌തിയുമില്ലെങ്കിലും സ്രഷ്ടാവിന്റെ ചിന്തയിലുള്ള ആഴമാണ് ഖണ്ഡകാവ്യത്തിന്റെ പ്രത്യേകത. എ.ആർ രാജരാജവർമയുടെ 'മലയവിലാസ'മാണ് മലയാളത്തിലെ ആദ്യഖണ്ഡകാവ്യം. 1895-ലാണ് ഇത് രചിച്ചത്. മദ്രാസിൽനിന്നുള്ള യാത്രയിൽ കവി കണ്ട സഹ്യപർവത നിരകളുടെ ഭംഗിയെ വളരെ കാവ്യാത്മകമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. കുമാരനാശാൻ രചിച്ച് 1907-ൽ പുറത്തുവന്ന 'വീണപൂവാ'ണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം.
ഖണ്ഡകാവ്യങ്ങൾ
◆ മലയവിലാസം (മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം) - എ.ആർ.രാജ രാജവർമ
◆ വീണപൂവ് (മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ഖണ്ഡകാവ്യം) - കുമാരനാശാൻ
◆ കർണ്ണഭൂഷണം, പിംഗള - ഉള്ളൂർ
◆ കുടിയൊഴിക്കൽ - വൈലോപ്പിള്ളി ശ്രീധരമേനോൻ
◆ ചിന്താവിഷ്ടയായ സീത - കുമാരനാശാൻ
◆ മഴുവിന്റെ കഥ - ബാലാമണിയമ്മ
◆ ഒരു വിലാപം, വിശ്വരൂപം - വി.സി.ബാലകൃഷ്ണ പണിക്കർ
◆ കിളി വാതിൽ - നെല്ലിക്കൽ മുരളീധരൻ
