ബാലസാഹിത്യം
കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്‌തകമായ 'ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലിഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണ്. 1824-ൽ ബെഞ്ചമിൻ ബെയ്ലിയാണ് ഈ കൃതി പരിഭാഷപ്പെടുത്തിയത്. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ഇതുതന്നെ. 1860-ൽ ഗുണ്ടർട്ടിന്റെ പാഠമാല, 1866-ൽ വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ബാലഭൂഷണം' എന്നിവയും ബാലസാഹിത്യത്തിലെ ആദ്യകാല സംഭാവനകളാണ്.
ബാലസാഹിത്യ കൃതികൾ & എഴുത്തുകാർ
◆ അമൃതകഥകൾ, കുഞ്ഞുണ്ണിമാഷും കുട്ട്യോളും, നമ്പൂതിരി ഫലിതങ്ങൾ, അക്ഷരത്തെറ്റുകൾ, പഴങ്കഥകൾ, ഉണ്ടനും ഉണ്ടിയും, പണ്ട് പണ്ട്, കുറ്റിപ്പെൻസിൽ, വലിയവനാകാൻ - കുഞ്ഞുണ്ണിമാഷ്
◆ സർപ്പയജ്ഞം - ബഷീർ
◆ കഥാരത്നമാലിക - ചങ്ങമ്പുഴ
◆ കുന്നിമണികൾ, പച്ചക്കുതിര, ഏഴാംകടലിനക്കരെ, മിന്നാമിന്നി - വൈലോപ്പിള്ളി ശ്രീധരമേനോൻ
◆ ഇളംചുണ്ടുകൾ, ഓലപ്പീപ്പീ, കാറ്റേ വാ കടലേ വാ - ജി.ശങ്കരക്കുറുപ്പ്
◆ ബാലാമൃതം - പി.കുഞ്ഞിരാമൻ നായർ
◆ മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി - എം.ടി.വാസുദേവൻ നായർ
◆ ബാലരാമായണം - കുമാരനാശാൻ
◆ ഒരിടത്തൊരു കുഞ്ഞുണ്ണി, അപ്പൂപ്പൻ താടിയുടെ സ്വർഗയാത്ര, ചെണ്ട - സിപ്പി പള്ളിപ്പുറം
◆ അപ്പുവിന്റെ ലോകം - ഉറൂബ്
◆ വാഴത്തേൻ, കുട്ടികളുടെ പഞ്ചതന്ത്രം - സുഗതകുമാരി
◆ കുട്ടികളുടെ വാല്മീകി രാമായണം - സുമംഗല
◆ അഴകനും പൂവാലിയും, ആനക്കാരൻ, അഞ്ചു കടലാസ് - കാരൂർ നീലകണ്ഠപിള്ള
◆ ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകൾ, കളിക്കൊട്ടിലിൽ - അക്കിത്തം
◆ ഒട്ടകങ്ങൾ പറഞ്ഞ കഥ - ജി.എസ്.ഉണ്ണികൃഷ്ണൻ
◆ മഞ്ഞുതുള്ളി - നിത്യചൈതന്യയതി
◆ ശിശുഗാനങ്ങൾ, ഓമനപ്പൈതൽ - പാലാനാരായണൻ നായർ
◆ രണ്ടു രാജകുമാരികൾ - ജോസഫ് മുണ്ടശ്ശേരി
◆ പനിനീർപ്പൂവും പൈതലും - വള്ളത്തോൾ
◆ മുയൽച്ചെവി - എ.വിജയൻ
◆ ചക്കരമാമ്പഴം - ചെമ്മനം ചാക്കോ
◆ ദേ പിന്നേം മൃഗഡോക്ടർ - പ്രഭാകരൻ പഴശ്ശി
◆ ലഘു രാമായണം - ആറ്റൂർ കൃഷ്ണപിഷാരടി
◆ അമ്പിളിക്കുഞ്ഞ് - മലയാറ്റൂർ
◆ ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാർ
◆ പൂക്കുട - നാലാങ്കൽ കൃഷ്ണപിള്ള
◆ കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം - എസ്.ആർ.ലാൽ
◆ നാവു മുറിഞ്ഞ കിളി, അവർ നാലുപേർ - എൻ.പി.മുഹമ്മദ്
◆ ശിശുഗാനങ്ങൾ, ഓമനപ്പൈതൽ - പാലാനാരായണൻ നായർ
◆ അവർ മൂവരും ഒരു മഴവില്ലും - രഘുനാഥ് പലേരി
