ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം

Arun Mohan
0

ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം (Ulloor Memorial Literary Award)

കവി, സാഹിത്യചരിത്രകാരൻ, ഗവേഷകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യർ. തിരുവനന്തപുരത്തുള്ള ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവതിസ്മരണ നിലനിര്‍ത്താന്‍ 2017ൽ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. കഴിഞ്ഞ മൂന്നുവർഷത്തിനകം പ്രസിദ്ധീകരിച്ച  ഗ്രന്ഥങ്ങളാണ് പുരസ്‌കാരം നിർണ്ണയിക്കുന്നതിന് പരിഗണിക്കുക. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 മുതൽ തുടർച്ചയായി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാർഡ് നൽകിവരുന്നുണ്ട്. 2017ൽ അപരിഗ്രഹം എന്ന കൃതിക്ക് പ്രഭാ വർമ്മയ്ക്ക് ആദ്യത്തെ അവാർഡ് ലഭിച്ചു.

1877 ജൂൺ 5-ന് ഉള്ളൂര്‍ ജനിച്ചു. ആധുനിക കവിത്രയത്തിൽ ഒരാൾ. കവി എന്നതിലുപരി സാഹിത്യചരിത്രകാരൻഗവേഷകൻ എന്നീ നിലയിലാണ് ഉള്ളൂരിന് കൂടുതൽ പ്രശസ്തി. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം ഉജ്ജ്വലശബ്ദാഢ്യൻഉല്ലേഖപ്രിയൻ എന്നിങ്ങനെയെല്ലാം വിളിക്കപ്പെട്ടു. സാഹിത്യപരിഷത്തിന്റെ അധ്യക്ഷൻത്രൈമാസികാപത്രാധിപർകൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റി അംഗം എന്നിങ്ങനെ ഭാഷാ-സാഹിത്യ രംഗങ്ങളിൽ ശോഭിച്ചു. നിരൂപകൻഗദ്യകാരൻവ്യാഖ്യാതാവ് എന്നീ നിലകളിലും സാഹിത്യസേവനം നടത്തി. കേരളസാഹിത്യചരിത്രംപിംഗളഭക്‌തിദീപികഉമാകേരളം (മഹാകാവ്യം)കർണഭൂഷണംചിത്രശാല ഇവയാണ് പ്രധാന കൃതികൾ. 1949 ജൂൺ 15-ന് അന്തരിച്ചു.

PSC ചോദ്യങ്ങൾ

1. 2022 ലെ ഉള്ളൂർ സ്‌മാരക സാഹിത്യ പുരസ്‌കാരം ലഭിച്ചത് - അസീം താന്നിമൂട് (കൃതി- മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്)

2. 2021 ൽ ഉള്ളൂർ സ്‌മാരക സാഹിത്യ പുരസ്‌കാരം നേടിയത് - സുനിൽ പി. ഇളയിടം (കൃതി- മഹാഭാരതം സാംസ്‌കാരിക ചരിത്രം)

Post a Comment

0 Comments
Post a Comment (0)