പി.കേശവദേവ് പുരസ്‌കാരം (P Kesavadev Awards)
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്‌കർത്താവ്, തൊഴിലാളി പ്രസ്ഥാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു പി.കേശവദേവ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2005ൽ കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ രണ്ട് പുരസ്‌കാരങ്ങളാണ് പി.കേശവദേവ് സാഹിത്യ പുരസ്കാരവും പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരവും. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്നതാണ് പി.കേശവദേവ് സാഹിത്യ പുരസ്‌കാരം. ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് നൽകുന്നതാണ് പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. 2005 മുതൽ തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 2005ൽ ഡോ.ഇന്ദ്രബാബുവിന് ആദ്യത്തെ പി.കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചു.
1904 ആഗസ്റ്റിൽ പി.കേശവദേവ് ജനിച്ചു. തൊഴിലാളിവർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ചു. നാടകരചനയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആര്യസമാജപ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച ദേവ് തൊഴിലാളി സംഘടനാപ്രവർത്തനങ്ങളിൽ മുഴുകി. യഥാർഥജീവിതത്തിൽ നിന്നടർത്തിയെടുത്ത കഥാപാത്രങ്ങളെ അകന്നു നിന്നു നോക്കുന്നതിനുപകരം ദേവ് അവരുടെ സുഖദുഃഖങ്ങളിൽ ലയിച്ച് അവരോടൊപ്പം ചിരിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. അയൽക്കാർ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഓടയിൽ നിന്ന്, ഭ്രാന്താലയം, മുന്നോട്ട്, എതിർപ്പ് (ആത്മകഥ) എന്നിവ പ്രധാന കൃതികൾ. 1983-ൽ നിര്യാതനായി.
പി.കേശവദേവ്
സാഹിത്യ പുരസ്‌കാരം
1.
2024 ൽ (20 ആം) പി. കേശവദേവ് സാഹിത്യ പുരസ്‌കാരം
നേടിയത് - അടൂർ ഗോപാലകൃഷ്ണൻ
2.
2023 ൽ (19 ആം) പി. കേശവദേവ് സാഹിത്യ പുരസ്‌കാരം
നേടിയത് - ദേശമംഗലം രാമകൃഷ്ണൻ
3.
പതിനെട്ടാമത് പി
കേശവദേവ് സാഹിത്യ പുരസ്‌കാരം (2022)
നേടിയത് - പി കെ
രാജശേഖരൻ (കൃതി - ദസ്തയേവ്‌സ്കി ഭൂതാവിഷ്ടന്റെ ഛായാപടം)
4. 2021 ൽ പി.കേശവദേവ് പുരസ്‌കാരത്തിന് അർഹനായത് - തോമസ് ജേക്കബ് (സാഹിത്യം), ശശാങ്ക് ആർ. ജോഷി (ആരോഗ്യ വിദ്യാഭ്യാസമേഖല)
