മലയാറ്റൂർ പുരസ്‌കാരം

Arun Mohan
0

മലയാറ്റൂർ പുരസ്‌കാരം (Malayattoor Award)

സാഹിത്യകാരൻ, ഭരണതന്ത്രജ്ഞൻ, കാർട്ടൂണിസ്റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 2006ൽ മലയാറ്റൂർ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മലയാറ്റൂർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ ശ്രദ്ധേയരായ യുവ എഴുത്തുക്കാർക്കായി സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മലയാറ്റൂർ പ്രൈസ്. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2006 മുതൽ തുടർച്ചയായി മലയാറ്റൂർ അവാർഡ് നൽകിവരുന്നുണ്ട്. 2006ൽ നാരായണം എന്ന കൃതിക്ക് പെരുമ്പടവം ശ്രീധരന് ആദ്യത്തെ അവാർഡ് ലഭിച്ചു.

1927 മെയ് 30-ന് പാലക്കാട്ട് കല്പാത്തിയിൽ മലയാറ്റൂർ രാമകൃഷ്ണൻ ജനിച്ചു. 1959-ൽ ഐ.എ.എസ്.ലഭിച്ചു. സാഹിത്യകാരൻ, ഭരണതന്ത്രജ്ഞൻ, കാർട്ടൂണിസ്‌റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ ഖ്യാതിനേടി. 1981-ൽ സർവ്വീസിൽ നിന്ന് രാജിവച്ചു. നോവൽ, ചെറുകഥ, തിരക്കഥ തുടങ്ങിയ മേഖലകളിൽ ധാരാളം സംഭാവന നൽകിയിട്ടുണ്ട്. ഓർമ്മകളുടെ ആൽബം, എന്റെ ഐ.എ.എസ്. ദിനങ്ങൾ, സർവ്വീസ് ‌സ്റ്റോറി എന്നീ ആത്മകഥാപരമായ കൃതികളും, 1979-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വേരുകൾ, 1979-ലെ വയലാർ അവാർഡ് നേടിയ യന്ത്രം, യക്ഷി, അഞ്ചുസെന്റ്, പൊന്നി, ദ്വന്ദ്വയുദ്ധം, നെട്ടൂർ മഠം, അമൃതം തേടി, ആറാം വിരൽ തുടങ്ങിയവയും മുഖ്യകൃതികളാണ്. 1997 ഡിസംബർ 27-ന് അന്തരിച്ചു.

PSC ചോദ്യങ്ങൾ

1. 2023ലെ 17 ആം മലയാറ്റൂർ അവാർഡിന് അർഹയായത് - സാറാജോസഫ് (എസ്തേർ - നോവൽ)

2. 2022ലെ 16 ആം മലയാറ്റൂർ അവാർഡിന് അർഹനായത് - ബെന്യാമിൻ (നിശബ്ദ സഞ്ചാരങ്ങൾ -നോവൽ)

3. 2021ലെ 15 ആം മലയാറ്റൂർ അവാർഡിന് അർഹനായത് - സജിൽ ശ്രീധർ (കൃതി - വാസവദത്ത നോവൽ)

4. സമ്മാനതുക – 25000

Post a Comment

0 Comments
Post a Comment (0)