ജ്ഞാനപ്പാന പുരസ്കാരം (Njanappana Award)
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവികളിൽ പ്രമുഖനായിരുന്നു പൂന്താനം. അദ്ദേഹം രചിച്ച ജ്ഞാനപ്പാന എന്ന കൃതിയുടെ സ്മരണാർഥം ഗുരുവായൂർ ദേവസ്വം ബോർഡ് നൽകുന്ന അവാർഡാണ് ജ്ഞാനപ്പാന പുരസ്കാരം. സാഹിത്യത്തിന് സമഗ്ര സംഭവന നൽകിയ മികച്ച സാഹിത്യകാരന്മാർക്കോ സാംസ്‌കാരിക നായകന്മാർക്കോ നൽകുന്ന പുരസ്‌കാരമാണിത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എല്ലാ വർഷവും പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 2022ൽ കെ. ജയകുമാറിന് സാഹിത്യ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ചു.
PSC ചോദ്യങ്ങൾ
1.
ഗുരുവായൂർ
ദേവസ്വം നൽകുന്ന അവാർഡായ ജ്ഞാനപ്പാന അവാർഡ് 2022 -ൽ നേടിയത് - കെ. ജയകുമാർ
2.
2024 ൽ
ജ്ഞാനപ്പാന പുരസ്‌കാരം നേടിയത് - രാധാകൃഷ്‌ണൻ കാക്കശ്ശേരി (കവി)
3. 2023 ൽ ജ്ഞാനപ്പാന പുരസ്‌കാരം നേടിയത് – വി. മധുസൂദനൻ നായർ
