തോപ്പിൽ ഭാസി പുരസ്കാരം (Thoppil Bhasi Award)
നാടക-സിനിമാ
സംവിധായകൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, നടൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം
ഖ്യാതിനേടിയ വ്യക്തിയായിരുന്നു തോപ്പിൽ ഭാസി. അദ്ദേഹത്തിന്റെ സ്മരണാർഥം 2011ൽ തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ
പുരസ്‌കാരമാണ് തോപ്പിൽ ഭാസി അവാർഡ്. സാഹിത്യ മേഖലയിലെയും ചലച്ചിത്ര-നാടക
മേഖലയിലെയും സമഗ്ര സംഭവനകൾക്കാണ് അവാർഡ് നൽകുന്നത്. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും
അടങ്ങുന്നതാണ് പുരസ്‌കാരം. 2011ൽ ഒ.എൻ.വി കുറുപ്പാണ് പ്രഥമ
അവാർഡ് ജേതാവ്.
1924 ഏപ്രിൽ 8-ന് ആലപ്പുഴ വള്ളിക്കുന്നത്ത് ജനനം. നാടകപ്രസ്ഥാനത്തിന്റെ നവോത്ഥാന നായകൻ, നാടക-സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായി. ആയുർവേദവും സംസ്കൃതവും പഠിച്ചു. രണ്ടുതവണ കേരളനിയമസഭാംഗമായി. 1945-ൽ മുന്നേറ്റം എന്ന നാടകം അരങ്ങേറി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം, ഏറ്റവുമധികം തവണ രംഗത്തവതരിപ്പിച്ച നാടകം എന്ന ഖ്യാതി നേടി. മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, കൈയും തലയും പുറത്തിടരുത്, പാഞ്ചാലി, സർവ്വേക്കല്ല്, രജനി തുടങ്ങിയവയാണ് മറ്റ് പ്രധാന നാടകങ്ങൾ. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിന് ലഭിച്ചു. 1992 ഡിസംബർ 5-ന് അന്തരിച്ചു.
