ബാലാമണിയമ്മ പുരസ്കാരം (Balamani Amma Award)
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ സ്മരണാർഥം 2008ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബാലാമണിയമ്മ പുരസ്കാരം. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. കാക്കനാടനാണ് പ്രഥമ അവാർഡ് ജേതാവ്.
1909 ജൂലൈ 10-ന് പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. ടാഗൂർ കൃതികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കവിത രചിച്ചു. മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിച്ചുകൊണ്ട് കാവ്യജീവിതം ആരംഭിച്ചു. 1964-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1995-ൽ സരസ്വതീസമ്മാനവും, എഴുത്തച്ഛൻ പുരസ്‌കാരവും 1996-ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു. ഭർത്താവ് വി.എം. നായർ. പ്രശസ്‌ത കഥാകാരി മാധവിക്കുട്ടി (കമലാസുരയ്യ) പുത്രിയാണ്. മുത്തശ്ശി, അമ്മ, കുടുംബിനി, ധർമമാർഗത്തിൽ, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഊഞ്ഞാലിന്മേൽ, അമ്പലത്തിൽ, നഗരത്തിൽ തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. 2004 സെപ്റ്റംബർ 29-ന് ദിവംഗതയായി.
ബാലാമണിയമ്മ പുരസ്കാര ജേതാക്കൾ
◆ 2024 - ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
◆ 2022 - എം.കെ. സാനു
◆ 2019 - ടി. പത്മനാഭൻ
