ശാസ്ത്ര ഗ്രന്ഥങ്ങൾ

Arun Mohan
0

ശാസ്ത്ര ഗ്രന്ഥങ്ങൾ

1864-ൽ സെഞ്ചി പഴനി ആണ്ടി എഴുതിയ 'ഗോവസൂരി പ്രയോഗം അഥവാ വസൂരി നിയന്ത്രണം' എന്ന പുസ്‌തകത്തെ മലയാളത്തിലെ ആദ്യത്തെ ശാസ്ത്രഗ്രന്ഥമായി കണക്കാക്കുന്നു. എന്നാൽ, ഇതിനു മുൻപു ഹെർമൻ ഗുണ്ടർട്ടിന്റെ പശ്ചിമോദയം മാസികയിൽ ശാസ്ത്ര വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അപ്പാവുപിള്ളയാണ് പഴനി ആണ്ടിയുടെ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 'ലഘുശാസ്ത്ര പാഠാവലി' എന്ന പേരിൽ ഒരു ശാസ്ത്രപുസ്തക പരമ്പരയും മലയാളത്തിൽ ഉണ്ടായിരുന്നു. എം രാജരാജവർമത്തമ്പുരാന്റെ  'നവീനശാസ്ത്രപീഠിക'യായിരുന്നു ഈ പരമ്പരയിലെ ആദ്യ കൃതി. ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡിന്റെ നേതൃത്വത്തിൽ തയാറാക്കി ആംസ്‌റ്റർഡാമിൽനിന്ന് പ്രസിദ്ധീകരിച്ച "ഹോർത്തുസ് മലബാറിക്കൂസ്' എന്ന ലാറ്റിൻ സസ്യശാസ്ത്രഗ്രന്ഥത്തിൽ സസ്യങ്ങളുടെ പേരുകൾ മലയാളത്തിൽ നൽകിയിട്ടുണ്ട്. മലയാളം ലിപി അച്ചടിച്ച ആദ്യ പുസ്‌തകമാണിത്. 12 ഭാഗങ്ങളുള്ള ഈ ഗ്രന്ഥസമാഹാരം 1678-1693 കാലത്താണ് പ്രസിദ്ധീകരിച്ചത്. നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതനും മറ്റ് ചില പണ്ഡിതരും ചേർന്നാണ് ഇതിലേക്ക് ആവശ്യമായ വിവരങ്ങൾ സമാഹരിച്ചത്. ആദ്യം മലയാളത്തിൽ തയാറാക്കിയ പുസ്‌തകം പിന്നീട് ലാറ്റിനിലേക്ക് മൊഴിമാറ്റിയാണ് അച്ചടിച്ചത്.

ശാസ്ത്രം വിഷയമായ മലയാളത്തിലെ കൃതികൾ & എഴുത്തുകാർ

◆ നവീന ശാസ്ത്രപീഠിക - എം.രാജരാജവർമ്മ

 പാശ്ചാത്യ ശാസ്ത്ര സിദ്ധാന്തം - കെ.ആർ.കൃഷ്ണപിള്ള

 കരണ പദ്ധതി, വരഗണിത പ്രവേശിക - പി.കെ.കോരു

 ശാസ്ത്രത്തിന്റെ ഗതി, ആധുനിക ശാസ്ത്രം, പരിണാമം, പ്രാണിലോകം - ഡോ.കെ.ഭാസ്‌കരൻ നായർ

 പരമാണു, ശാസ്ത്രദീപ്തി - എം.ബാലരാമ മേനോൻ

ധനതത്വശാസ്ത്ര ഗ്രന്ഥങ്ങൾ

 നാണയ പ്രശ്നം, ഉറുപ്പിക, ധനതത്ത്വ ശാസ്ത്രങ്ങൾ, ധനശാസ്ത്ര പ്രവേശിക - കെ.ദാമോദരൻ 

 അർത്ഥ നിരൂപണം - എം.രാജരാജവർമ്മ 

 പണത്തിന്റെ കഥ, സാമ്പത്തിക വികാസം - കെ.എസ്.ലക്ഷ്മണപ്പണിക്കർ

Post a Comment

0 Comments
Post a Comment (0)