സഞ്ചാര സാഹിത്യം
1786-ൽ രചിച്ച 'വർത്തമാനപ്പുസ്‌തക'മാണ് മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി. എന്നാൽ, പരുമല തിരുമേനി രചിച്ച 'ഊർശ്ലേം യാത്രാവിവരണ'മാണ് (1895) മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണഗ്രന്ഥം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് 'വർത്തമാനപ്പുസ്‌തകം' രചിച്ചത്. പാറേമ്മാക്കൽ ഗോവർണദോർ എന്നും അദ്ദേഹം അറിയപ്പെടുന്നു. കരിയാറ്റിൽ ഔസേപ്പ് കത്തനാർക്കൊപ്പം 1778-ൽ അദ്ദേഹം നടത്തിയ സംഭവബഹുലമായ റോമായാത്രയുടെ വിവരണമാണിത്. ഗോവയിൽനിന്നായിരുന്നു യാത്ര പുറപ്പെട്ടത്. മാർപാപ്പയെ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. റോമിനൊപ്പം പോർച്ചുഗലും ഇവർ സന്ദർശിച്ചു. 'റോമായാത്ര' എന്നും ഈ കൃതിയെ വിളിക്കുന്നു. ഒരു ഇന്ത്യൻ ഭാഷയിലുണ്ടായ ആദ്യ യാത്രാവിവരണമാണ് ഇതെന്നും പറയപ്പെടുന്നു. പിന്നെയും എൺപത് വർഷത്തിൽ അധികം വേണ്ടിവന്നു മലയാളത്തിൽ മറ്റൊരു യാത്രാവിവരണകൃതി ഉണ്ടാവാൻ! 1872-ൽ കട്ടയാട്ടു ഗോവിന്ദമേനോൻ രചിച്ച 'കാശിയാത്ര റിപ്പോട്ട്' ആയിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രാവിവരണം പദ്യരൂപത്തിൽ എഴുതുന്ന രീതി ആരംഭിച്ചു.
പ്രധാന യാത്രാവിവരണങ്ങൾ
◆ മദിരാശി യാത്ര - കുഞ്ഞിക്കുട്ടൻ തമ്പുരാൻ
◆ ബാലിദ്വീപ്, മലയനാടുകളിൽ, ഇന്തോനേഷ്യൻ ഡയറി, ലണ്ടൻ നോട്ട്ബുക്ക്, പാതിരാസൂര്യന്റെ നാട്ടിൽ, സോവിയറ്റ് ഡയറി, യൂറോപ്പിലൂടെ, ബൊഹീമിയൻ ചിത്രങ്ങൾ, കാപ്പിരിയുടെ നാട്ടിൽ, സിംഹഭൂമി, നൈൽ ഡയറി, കെയ്റോ കത്തുകൾ, നേപ്പാൾ യാത്ര, കാശ്മീർ, യാത്രാസ്മരണകൾ, ഹിമാലയൻ സാമ്രാജ്യത്തിൽ - എസ്.കെ.പൊറ്റക്കാട്
◆ ബിലാത്തി വിശേഷം - കെ.പി.കേശവമേനോൻ
◆ രണ്ടു ചൈനയിൽ - കെ.എം.പണിക്കർ
◆ ഞാൻ ഒരു പുതിയ ലോകം കണ്ടു - എ.കെ.ഗോപാലൻ
◆ അമേരിക്കയിലൂടെ - എൻ.വി.കൃഷ്ണഹരിയർ
◆ അമേരിക്കയിൽ പോയ കഥ - കെ.എം.ജോർജ്ജ്
◆ ഉണരുന്ന ഉത്തര ഇന്ത്യ - എൻ.വി.കൃഷ്ണവാരിയർ
◆ ആൾക്കൂട്ടത്തിൽ തനിയെ - എം.ടി.വാസുദേവൻ നായർ
◆ ഹിമാലയത്തിന്റെ മുകൾത്തട്ടിൽ, അമർനാഥ് ഗുഹയിലേക്ക് - രാജൻ കാക്കനാടൻ
◆ വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ - പുനത്തിൽ കുഞ്ഞബ്ദുള്ള
◆ ഹൈമവതഭൂവിൽ - എം.പി.വീരേന്ദ്രകുമാർ
