നോവൽ പ്രസ്ഥാനം

Arun Mohan
0

നോവൽ പ്രസ്ഥാനം

മലയാള നോവൽ ചരിത്രത്തിലെ ആദ്യകാലകൃതികളാണ് മീനാക്ഷി (ചെറുവാലത്ത് ചാത്തു നായർ), ഇന്ദുമതി സ്വയംവരം (അമ്മാവൻ തമ്പുരാൻ), ലക്ഷ്മീ കേശവം (കോമട്ടിൽ പാദുമേനോൻ), പറങ്ങോടി പരിണയം (കിഴക്കേപ്പാട്ടിൽ രാമുണ്ണി മേനോൻ) എന്നിവ. അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യാണ് സാഹിത്യചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവൽ. 1887-ലാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാൽ, 1882-ൽ ആർച്ചു ഡീക്കൻ കോശി എഴുതിയ 'പുല്ലേരിക്കുഞ്ചു' ആണ് ആദ്യ നോവൽ എന്നു കരുതുന്നവരുണ്ട്. പൂർണ അർത്ഥത്തിൽ നോവൽ എന്നു വിളിക്കാൻ സാധിക്കാത്ത കൃതിയാണിത്. ഷേക്‌സ്‌പിയറിന്റെ 'കോമഡി ഓഫ് എറേഴ്‌സ്' എന്ന നാടകത്തെ അടിസ്‌ഥാനമാക്കി 'ആൾമാറാട്ടം അഥവാ ഒരു നല്ല കേളിസല്ലാപം' എന്നൊരു കൃതി 1866-ൽ പ്രസിദ്ധീകരിച്ചിരുന്നു. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് വിവർത്തനം ചെയ്ത ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കുന്നവരുണ്ട്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലാണ് ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ'. 1889-ൽ പുറത്തുവന്ന 'ഇന്ദുലേഖ' അന്നത്തെ കേരളീയ സമൂഹത്തിലെ യാഥാസ്‌ഥിതിക നിലപാടുകളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ നോവലായ 'ശാരദ' പൂർത്തിയാക്കും മുമ്പ് ചന്തുമേനോൻ അന്തരിച്ചു. സി.വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ'യാണ് മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയായ സമ്പ്രദായത്തിലുള്ള മലയാളത്തിലെ ആദ്യത്തെ നോവൽ പോഞ്ഞിക്കര റാഫി എഴുതിയ 'സ്വർഗദൂതനാ'ണ്. മലയാളത്തിൽ കുറ്റാന്വേഷണ നോവലുകൾക്ക് തുടക്കം കുറിച്ച കൃതിയാണ് അപ്പൻ തമ്പുരാന്റെ 'ഭാസ്കരമേനോൻ.' ജെ. പാറുക്കുട്ടിയമ്മയാണ് മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്‌റ്റ്. 1914-ൽ അവർ 'ശ്രീശക്‌തിമയി അഥവാ ആപൽക്കരമായ മാല' എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഭൂതരായർ (അപ്പൻ തമ്പുരാൻ), വെള്ളുവക്കമ്മാരൻ (ചെങ്ങളത്തു കുഞ്ഞിരാമ മേനോൻ), കേരളപുത്രൻ (അമ്പാടി നാരായണപ്പൊതുവാൾ), കേരളേശ്വരൻ (ടി.രാമൻ നമ്പീശൻ), ചേരമാൻ പെരുമാൾ (കപ്പന കൃഷ്ണ മേനോൻ), പതാക (കെ.സുരേന്ദ്രൻ) എന്നിവ ആദ്യകാല ചരിത്ര നോവലുകളാണ്.

പ്രധാന നോവലുകൾ

◆ സി.വി.രാമൻപിള്ള - മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ, പ്രേമാമൃതം 

◆ മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട് - അപ്ഫന്റെ മകൾ (1930)

◆ സർദാർ കെ.എം.പണിക്കർ - പുണർകോട്ടു സ്വരൂപം, പറങ്കിപ്പടയാളി, കേരളസിംഹം, കല്യാണമൽ (ഇന്ത്യാ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച കൃതി)

◆ തകഴി - പതിതപങ്കജം, വില്പനക്കാരി, രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, പ്രതിഫലം, പരമാർത്ഥങ്ങൾ, അവന്റെ സ്മരണകൾ, തലയോട്, പേരില്ലാക്കഥ, ചെമ്മീൻ, ഔസേപ്പിന്റെ മക്കൾ, അനുഭവങ്ങൾ പാളിച്ചകൾ, പാപ്പിയമ്മയും മക്കളും, അഞ്ചു പെണ്ണുങ്ങൾ, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, ധർമ്മനീതിയോ? അല്ല ജീവിതം, ഏണിപ്പടികൾ, നുരയും പതയും, കയർ, അകത്തളം, കോടിപ്പോയ മുഖങ്ങൾ, പെണ്ണ്, ആകാശം, ബലൂണുകൾ, ഒരു എരിഞ്ഞടങ്ങൽ

◆ ബഷീർ - ബാല്യകാല സഖി, ന്റുപ്പുപ്പാകൊരാനേണ്ടാർന്ന്, മരണത്തിന്റെ നിഴലിൽ, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, പാത്തുമ്മയുടെ ആട്, ജീവിതനിഴൽപ്പാടുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, താരാസ്പെഷ്യൽസ്, ആനവാരിയും പൊൻകുരിശും, മാന്ത്രികപ്പൂച്ച, സ്ഥലത്തെ പ്രധാന ദിവ്യൻ, ശിങ്കിടിമുങ്കൻ

◆ എസ്.കെ.പൊറ്റക്കാട് - വിഷകന്യക, നാടൻ പ്രേമം, കറാമ്പൂ, പ്രേമശിക്ഷ, മൂടുപടം, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ 

◆ ഉറൂബ് - ആമിന, മിണ്ടാപ്പെണ്ണ്, കുഞ്ഞുമ്മയും കൂട്ടുകാരും, മൗലവിയും ചങ്ങാതിമാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അണിയറ, അമ്മിണി 

◆ എം.ടി.വാസുദേവൻ നായർ - നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം

◆ പാറപ്പുറത്ത് - നിണമണിഞ്ഞ കാല്പാടുകൾ, പണിതീരാത്ത വീട്, അരനാഴികനേരം, ആകാശത്തിലെ പറവകൾ 

◆ വിലാസിനി - നിറമുള്ള നിഴലുകൾ, ഊഞ്ഞാൽ, അവകാശികൾ 

◆ മലയാറ്റൂർ - വേരുകൾ, യക്ഷി, യന്ത്രം, അമൃതം തേടി 

◆ പി.കെ.ബാലകൃഷ്ണൻ - ഇനി ഞാനുറങ്ങട്ടെ 

◆ ലളിതാംബികാ അന്തർജനം - അഗ്നിസാക്ഷി

◆ സി.രാധാകൃഷ്ണൻ - സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, കരൾപിളരും കാലം, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും 

◆ പെരുമ്പടവം ശ്രീധരൻ - ഒരു സങ്കീർത്തനം പോലെ, അഭയം, അഷ്ടപദി, സൂര്യനെ അണിഞ്ഞ സ്ത്രീ

◆ ഒ.വി.വിജയൻ - ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം, മധുരം ഗായതി, തലമുറകൾ 

◆ എം.മുകുന്ദൻ - ഡൽഹി, ആവിലായിലെ സൂര്യോദയം, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, കേശവന്റെ വിലാപങ്ങൾ, ഹരിദ്വാറിൽ മണിമുഴങ്ങുന്നു

◆ ബെന്യാമിൻ - ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, എണ്ണത്തുള്ളികളും ഉപ്പുതരികളും, ഏതൊരു മനുഷ്യന്റെയും ജീവിതം, മുല്ലപ്പൂനിറമുള്ള പകലുകൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി 

◆ കെ.ആർ.മീര - ആരാച്ചാർ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

Post a Comment

0 Comments
Post a Comment (0)