ആത്മകഥ സാഹിത്യം
ഒരാളുടെ ജീവിതകഥ അയാൾ തന്നെ പറയുന്നതാണ് ആത്മകഥ. വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ആത്മകഥാ സംക്ഷേപ'മാണ് ആത്മകഥയുടെ ഗണത്തിൽ പെടുത്താവുന്ന ആദ്യ മലയാള കൃതി എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ സാഹിത്യ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ 'എന്റെ നാടുകടത്തൽ' (1911) ആണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ എന്നറിയപ്പെടുന്നത്. മലയാളികൾ ഏറെ ഉദ്വേഗത്തോടെ വായിച്ച ആത്മകഥകൂടിയാണിത്. ആദ്യത്തെ 'രാഷ്ട്രീയ ആത്മകഥ' എന്നും ഇതിനെ വിശേഷിപ്പിക്കാം. തിരുവിതാംകൂറിൽനിന്ന് തന്നെ നാടുകടത്തിയതിനെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയിൽ പറയുന്നത്. രാമകൃഷ്‌ണപിള്ളയുടെ ഭാര്യ ബി.കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ടസ്‌മരണകൾ', സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ 'സ്‌മരണമണ്ഡലം', ഇ.വി കൃഷ്ണപിള്ളയുടെ 'ജീവിതസ്‌മരണകൾ', കെ.പി കേശവമേനോന്റെ 'കഴിഞ്ഞ കാലം', വി.ടി ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓർമകളുടെ അറകൾ', മാധവിക്കുട്ടിയുടെ 'എന്റെ കഥ', തിക്കോടിയന്റെ 'അരങ്ങു കാണാത്ത നടൻ', ചങ്ങമ്പുഴയുടെ 'തുടിക്കുന്ന താളുകൾ' തുടങ്ങിയവ മലയാളത്തിലെ പ്രശസ്തമായ ചില ആത്മകഥകളാണ്.
ആത്മകഥകൾ
◆ ഓർമ്മയുടെ ഓളങ്ങൾ - ജി.ശങ്കരക്കുറുപ്പ്
◆ ഓർമ്മയുടെ അറകൾ - ബഷീർ
◆ ഓർമ്മയുടെ തീരങ്ങളിൽ - തകഴി
◆ ഓർമ്മയുടെ കണ്ണാടി - എ.പി.ഉദയഭാനു
◆ ഓർമ്മകളുടെ ലോകത്തിൽ - പി.കേശവദേവ്
◆ ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
◆ ഇസങ്ങൾക്കപ്പുറം - എസ്.ഗുപ്തൻ നായർ
◆ ഇസങ്ങൾക്കിപ്പുറം - പി.ഗോവിന്ദ പിള്ള
◆ തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
◆ ആത്മരേഖ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
◆ കണ്ണീരും കിനാവും - വി.ടി.ഭട്ടതിരിപ്പാട്
◆ സർവ്വീസ് സ്റ്റോറി - മലയാറ്റൂർ രാമകൃഷ്ണൻ
◆ കാവ്യലോക സ്മരണകൾ - പി.കെ.നാരായണപിള്ള
◆ എതിപ്പ് - പി.കേശവദേവ്
◆ കഴിഞ്ഞകാലം - കെ.പി.കേശവമേനോൻ
◆ കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
◆ എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
◆ കാണുന്ന നേരത്ത് - സുബാഷ് ചന്ദ്രൻ
◆ അരങ്ങുകാണാത്ത നടൻ - തിക്കോടിയൻ (പി.കുഞ്ഞനന്തൻ നായർ)
◆ ജീവിത സമരം - സി.കേശവൻ
◆ ജീവിതപാത - ചെറുകാട്
◆ കവിയുടെ കാല്പാടുകൾ - പി.കുഞ്ഞിരാമൻ നായർ
◆ സോപാനം - ഞെരളത്ത് രാമപ്പൊതുവാൾ
◆ എന്റെ കഥ - മാധവിക്കുട്ടി
◆ എന്റെ ജീവിതകഥ - എ.കെ.ഗോപാലൻ
◆ ജീവിത സ്മരണകൾ - ഇ.വി.കൃഷ്ണപിള്ള
◆ എന്റെ ജീവിത സ്മരണകൾ - മന്നത്തു പത്മനാഭൻ
◆ എന്റെ നാടക സ്മരണകൾ - പി.ജെ.ആന്റണി
◆ എന്റെ മൃഗയാ സ്മരണകൾ - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
◆ സമരം തീ ചൂളയിൽ - ഇ.കെ.നായനാർ
◆ സമരം തന്നെ ജീവിതം, ഇടപെടലുകൾക്ക് അവസാനം ഇല്ല, സമരത്തിന് ഇടവേളകൾ ഇല്ല - വി.എസ്.അച്യുതാനന്ദൻ
◆ ഞാൻ - എൻ.എൻ.പിള്ള
◆ മനസാസ്മരാമി - എസ്.ഗുപ്തൻ നായർ
◆ എന്റെ വഴിയമ്പലങ്ങൾ - എസ്.കെ.പൊറ്റക്കാട്ട്
◆ എന്റെ വക്കീൽ ജീവിതം - തകഴി
◆ എന്റെ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
◆ എന്റെ ഇന്നലകൾ - വെള്ളാപ്പള്ളി നടേശൻ
◆ ഒരു ജന്മം - എം.വി.രാഘവൻ
◆ എന്റെ കുതിപ്പും കിതപ്പും - ഫാദർ ജോസഫ് വടക്കൻ
◆ പതറാതെ മുന്നോട്ട് - കെ.കരുണാകരൻ
◆ ആത്മകഥ - ഇ.എം.എസ്
◆ ആത്മകഥ - കെ.ആർ.ഗൗരിയമ്മ
◆ ആത്മകഥ - സർദാർ കെ.എം.പണിക്കർ
◆ ജീവാമൃതം - ഒ.രാജഗോപാൽ
◆ എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
◆ ആത്മകഥയ്‌ക്കൊരാമുഖം - ലളിതാംബിക അന്തർജനം
◆ വ്യാഴവട്ട സ്മരണങ്ങൾ - പി.കല്യാണികുട്ടിയമ്മ
◆ മരിക്കാത്ത ഓർമ്മകൾ - പാറപ്പുറം
◆ എന്നിലൂടെ - കുഞ്ഞുണ്ണിമാഷ്
◆ ഏഴായിരം രാവുകൾ - തോപ്പിൽകൃഷ്ണപിള്ള
◆ ഘോഷയാത്ര - കെ.ജി.എസ്.ജോർജ്
◆ എട്ടാമത്തെ മോതിരം - കെ.എം.മാത്യു
◆ ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്
◆ എന്റെ ജീവിതം അരങ്ങിലും അണിയറയിലും - കലാമണ്ഡലം കൃഷ്ണൻനായർ
◆ ഒരു സർജന്റെ ഓർമ്മകുറിപ്പുകൾ - പി.കെ.ആർ.വാര്യർ
◆ കവിയുടെ കാല്പാടുകൾ, നിത്യകന്യയെ തേടി, എന്നെ തിരയുന്ന ഞാൻ - പി.കുഞ്ഞിരാമൻ നായർ
