സാഹിത്യ നിരൂപണം
ഒരു കൃതിയെ കൃത്യമായി പഠിച്ച് നിഷ്പക്ഷമായി വിലയിരുത്തി അതിന്റെ മേന്മകളും പോരായ്മകളും കണ്ടെത്തുന്നതിനെയാണ് സാഹിത്യവിമർശനം അഥവാ നിരൂപണം എന്ന് വിളിക്കുന്നത്. 1890-1895 കാലഘട്ടത്തിൽ സി.പി അച്ചുതമേനോൻ എഴുതിയ സാഹിത്യ നിരൂപണങ്ങളാണ് മലയാളത്തിലെ ആദ്യത്തെ സാഹിത്യ വിമർശനങ്ങൾ. തന്റെതന്നെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'വിദ്യാവിനോദിനി' മാസികയിലാണ് 'പുസ്‌തക പരിശോധന' എന്ന പേരിൽ അച്ചുത മേനോൻ നിക്ഷ്‌പക്ഷമായ സാഹിത്യ വിമർശനത്തിന് തുടക്കമിട്ടത്. ചന്തുമേനോന്റെ ശാരദ, സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ, അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്നീ നോവലുകളെക്കുറിച്ചെല്ലാം അദ്ദേഹം നിരൂപണം നടത്തി. 'സി.പി അച്ചുതമേനോന്റെ സാഹിത്യ വിമർശനങ്ങൾ' എന്ന പേരിൽ ഈ രചനകൾ പുസ്‌തകരൂപത്തിലും വന്നു. എ.ആർ രാജരാജവർമ, പി. കെ നാരായണപിള്ള, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരും വിമർശന സാഹിത്യത്തിലെ ആദ്യകാല പ്രതിഭകളാണ്. ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ, കേസരി എ. ബാലകൃഷ്ണപിള്ള, എം.പി.പോൾ എന്നിവർ 'നിരൂപക ചതുഷ്ടയം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
പ്രമുഖ നിരൂപകന്മാരും കൃതികളും
◆ എ.ആർ. രാജരാജവർമ - കാന്താര താരകം (നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം), കേരള പാണിനീയം, വൃത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യസാഹ്യം
◆ പി.കെ.നാരായണപിള്ള - വിജ്ഞാന രഞ്ജിനി, കാവ്യമേഖല, പ്രസംഗ തരംഗിണി
◆ ജോസഫ് മുണ്ടശ്ശേരി - കാവ്യപീഠിക, നാടകാന്തം കവിത്വം, മനുഷ്യകഥാനുഗായികൾ, കരിന്തിരി, പ്രയാണം, രൂപഭദ്രത, വായനശാലയിൽ
◆ കുട്ടികൃഷ്ണമാരാർ - ഭാരതപര്യടനം, സാഹിത്യവിദ്യ, രാജാങ്കണം, കല ജീവിതം തന്നെ
◆ കേസരി എ.ബാലകൃഷ്ണപിള്ള - രൂപമഞ്ജരി, നവലോകം, സാങ്കേതിക നിരൂപണം
◆ എം.പി.പോൾ - ചെറുകഥാപ്രസ്ഥാനം, നോവൽ സാഹിത്യം, സാഹിത്യവിചാരം, കാവ്യദർശനം
◆ കുറ്റിപ്പുഴ കൃഷ്ണപിള്ള - സാഹിതീയം, വിചാര വിപ്ലവം, വിമർശരശ്മി
◆ എസ്.ഗുപ്തൻ നായർ - ഇസങ്ങൾക്കപ്പുറം, കാവ്യസ്വരൂപം, ആധുനിക സാഹിത്യം
◆ കെ.സുരേന്ദ്രൻ - നാവൽ സ്വരൂപം, കലയും സാമാന്യ ജനങ്ങളും
◆ പി.കെ.ബാലകൃഷ്ണൻ - ചന്തുമേനോൻ ഒരു പഠനം, കാവ്യകല കുമാരനാശാനിലൂടെ, നോവൽ സിദ്ധിയും സാധനയും
◆ സുകുമാർ അഴീക്കോട് - ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു പുരോഗമന പ്രസ്ഥാനവും മറ്റും
◆ ഡോ.എം.ലീലാവതി - വർണരാജി, കവിതയും ശാസ്ത്രവും, ജി.യുടെ കാവ്യ ജീവിതം, നവതരംഗം
◆ പ്രൊഫ.എം.കെ.സാനു - അവധാരണം, രാജവീഥി, ഇരുളും വെളിച്ചവും
◆ പി.ഗോവിന്ദപിള്ള - ഇസങ്ങൾക്കിപ്പുറം
