ജീവചരിത്ര സാഹിത്യം

Arun Mohan
0

ജീവചരിത്ര സാഹിത്യം

ഒരാൾ മറ്റൊരാളുടെ ജീവിതകഥ എഴുതുന്നതാണ് ജീവചരിത്രം. 1886-ൽ മർസിനോസ് പുരോഹിതൻ ഇറ്റാലിയൻ ഭാഷയിൽനിന്ന് വിവർത്തനം ചെയ്ത 'വിശുദ്ധ ത്രേസ്യായുടെ ചരിത്രസംക്ഷേപം' ആണ് മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം. 1895-ൽ കേരളവർമ വലിയകോയിത്തമ്പുരാൻ 'മഹച്ചരിത സംഗ്രഹം' എന്ന ജീവിതകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ 'കാറൽ മാർക്സിനെപ്പറ്റി' (1912) ആണ് മാർക്സിനെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യ കൃതി. ഗാന്ധിജിയുടെ ജീവിതകഥയും മലയാളത്തിൽ ആദ്യം എഴുതിയത് സ്വദേശാഭിമാനിയാണ്. ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ച് മലയാളത്തിലെഴുതിയ ആദ്യ ജീവചരിത്രമാണ് 1913-ൽ പി.എൻ നാരായണപിള്ള, രാജാ രവിവർമയെക്കുറിച്ച് എഴുതിയ 'ചിത്രമെഴുത്തു കോയിത്തമ്പുരാൻ'.

ജീവചരിത്ര ഗ്രന്ഥങ്ങളും രചയിതാക്കളും 

◆ ശ്രീനാരായണ ഗുരുസ്വാമികൾ (മലയാളത്തിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ആദ്യ പുസ്‍തകം) - മയ്യനാട്.കെ.ദാമോദരൻ 

◆ നാരായണ ഗുരുസ്വാമി - എം.കെ.സാനു 

◆ ചരിത്രത്തെ അഗാധമാക്കിയ ഗുരു - കെ.പി.അപ്പൻ 

◆ കുമാരനാശാൻ - കെ.സുരേന്ദ്രൻ 

◆ ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം - എം.കെ.സാനു 

◆ അണയാത്ത ദീപം (ഗാന്ധിജിയെക്കുറിച്ച്) - ഡോ.എം.ലീലാവതി 

◆ കേസരിയുടെ കഥ - കെ.പി.ശങ്കരമേനോൻ 

◆ മൃത്യുഞ്ജയം കാവ്യജീവിതം (കുമാരനാശാനെക്കുറിച്ച്) - എം.കെ.സാനു 

◆ ബഷീർ : ഏകാന്തവീഥിയിലെ അവധൂതൻ - എം.കെ.സാനു 

◆ മലയാളത്തിന്റെ ബഷീർ - പോൾ മണലിൽ 

◆ കാറൽ മാർക്സ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

◆ സി.വി.രാമൻപിള്ള - പി.കെ.പരമേശ്വരൻ നായർ 

◆ ത്യാഗരാജയുഗം - എം.പി.സുകുമാരൻ നായർ 

◆ കർമ്മയോഗി (ഇ.ശ്രീധരനെക്കുറിച്ച്) - എം.എസ്.അശോകൻ

◆ ഇബ്സന്റെ ലോകത്തിലൂടെ - പി.ജെ.ജോസഫ് 

◆ എം.പി.പോൾ കലാപത്തിന്റെ തിരുശേഷിപ്പുകൾ - ഡോ.ജോർജ് ഓണക്കൂർ 

◆ മോഹൻദാസ് ഗാന്ധി (മലയാളത്തിൽ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ ആദ്യ ജീവചരിത്ര കൃതി) - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

◆ ചരിത്രത്തിനൊപ്പം നടന്ന ഒരാൾ (ഇ.എം.എസിനെക്കുറിച്ച്) - എ.വി.അനിൽകുമാർ 

◆ സാക്ഷാൽ സി.വി - എൻ.ബാലകൃഷ്ണൻ നായർ 

◆ അസ്ഥിയുടെ പൂക്കൾ: ചങ്ങമ്പുഴ കവിയും കവിതയും - എസ്.ഗുപ്തൻ നായർ 

◆ സ്വദേശാഭിമാനി - കെ.ഭാസ്കരപിള്ള 

◆ അറിയപ്പെടാത്ത ഇ.എം.എസ് - അപ്പുക്കുട്ടൻ വള്ളിക്കുന്ന്

Post a Comment

0 Comments
Post a Comment (0)