ഹരിവരാസനം പുരസ്കാരം

Arun Mohan
0

ഹരിവരാസനം പുരസ്കാരം (Harivarasanam Award)

സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ സംഗീതത്തിലൂടെ പ്രോത്സാഹിപ്പിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് ഹരിവരാസനം പുരസ്കാരം. വിവിധ ഭാഷകളിൽ പാടുന്ന അയ്യപ്പഭക്തിഗാനങ്ങൾ, മറ്റ് നാടക-ചലച്ചിത്രങ്ങളിൽ സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2012 മുതൽ ആണ് കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയത്. ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. കെ.ജെ യേശുദാസാണ് പ്രഥമ അവാർഡ് ജേതാവ്.

PSC ചോദ്യങ്ങൾ

1. കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഹരിവരാസനം പുരസ്ക്‌കാരം ഏർപ്പെടുത്തിയത് - 2012

2. പ്രഥമ ഹരിവരാസനം അവാർഡ് ജേതാവ് - K.J യേശുദാസ്

3. ഹരിവരാസനം അവാർഡ് 2021-ൽ ലഭിച്ചത് - വീരമണി രാജു

4. ഹരിവരാസനം അവാർഡ് 2022-ൽ ലഭിച്ചത് - ആലപ്പി രംഗനാഥ്

5. 2023ലെ ഹരിവരാസനം പുരസ്‌കാര ജേതാവ് - ശ്രീകുമാരൻ തമ്പി

6. 2024ലെ ഹരിവരാസനം പുരസ്‌കാര ജേതാവ് - പി. കെ. വീരമണിദാസൻ

7. 2025ലെ ഹരിവരാസനം പുരസ്‌കാര ജേതാവ് – കൈതപ്രം ദാമോദരൻ നമ്പൂതിരി

Post a Comment

0 Comments
Post a Comment (0)