കളിയച്ഛൻ പുരസ്‌കാരം (Kaliyachan Award)
മലയാള ഭാഷാ സാഹിത്യത്തിലെ പ്രശസ്തനായ കാല്പനിക കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2015ൽ മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കളിയച്ഛൻ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന നൽകിയവർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2015 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സമസ്ത കേരളം നോവല്‍ പുരസ്‌കാരം, നിള കഥാ പുരസ്‌കാരം, താമരത്തോണി കവിതാ പുരസ്‌കാരം, തേജസ്വിനി ജീവചരിത്ര പുരസ്‌കാരം, പയസ്വനി വിവർത്തന പുരസ്‌കാരം എന്നിവയാണ് മഹാകവി പി. ഫൗണ്ടേഷന്‍ നൽകുന്ന മറ്റ് അവാർഡുകൾ. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റ് പുരസ്‌കാരങ്ങള്‍.
1905 ഒക്ടോബർ 4-ന് പി.കുഞ്ഞിരാമൻ നായർ ജനിച്ചു. സ്‌കൂൾ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. കേരളീയമായ ബിംബങ്ങളെ 'കാവ്യലോകത്ത് പ്രതിഷ്ഠിച്ചു. ഓണത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചും പാടിയ കവി. ഭക്തകവി എന്ന നിലയിൽ പ്രസിദ്ധൻ. കാവ്യാലങ്കാരങ്ങൾ ഗദ്യത്തിൽ ചാലിച്ചകവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥ പ്രസിദ്ധമാണ്. പാശ്ചാത്യ നാഗരികതയോട് കഠിനവിദ്വേഷം, കലർപ്പറ്റ ഭാരതീയ സംസ്കാരത്തോടും ശുദ്ധമായ കേരളീയ സംസ്കാരത്തോടും ഉദാത്തമായ ഭക്തി, ഭൗതിക ചിന്താഗതിയെക്കുറിച്ച് നിറഞ്ഞ അനാദരം, കലാമൂല്യത്തെപ്പറ്റി പുരോഗമന സാഹിത്യകാരന്മാർ പ്രകടിപ്പിച്ച ആശയങ്ങളിൽ കടുത്ത പ്രതിഷേധം ഇവയായിരുന്നു അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവങ്ങൾ. ശ്രീരാമചരിതം, കളിയച്ഛൻ, (കേരള സാഹിത്യ അക്കാദമി അവാർഡ്), താമരത്തോണി (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) തുടങ്ങിയവയാണ് കൃതികൾ. 1978 മേയ് 27-ന് ചരമമടഞ്ഞു.
കളിയച്ഛൻ പുരസ്‌കാര ജേതാക്കൾ
2024: കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി
